Asianet News MalayalamAsianet News Malayalam

മരണത്തിലേക്ക് ഊര്‍ന്നുപോവുന്ന അന്ത്യ നിമിഷത്തില്‍ അവനെന്താവും ആഗ്രഹിച്ചിട്ടുണ്ടാവുക?

പിന്നീടൊരിക്കല്‍, സവിശേഷമായ ഒരു നിമിഷത്തില്‍, അവളുടെ വിശദാംശങ്ങളെല്ലാം മറച്ചുവെച്ച് ലീന ആ കഥ എന്നോട് പറഞ്ഞു.

Pattorma a column on music memory and Love by Sharmila C Nair Part 17
Author
First Published Aug 21, 2024, 7:53 PM IST | Last Updated Aug 21, 2024, 8:02 PM IST

പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം

Pattorma a column on music memory and Love by Sharmila C Nair Part 17

Also Read: 'ജീവിതം പകുത്തെടുത്ത മൂന്ന് പുരുഷന്‍മാര്‍, അവരിലാരോടാണ് പെണ്ണേ, നിനക്ക് കൂടുതല്‍ പ്രണയം?'

ഒരുപാട് നാളായി മനസില്‍ കൊണ്ടുനടന്ന ഒരു പ്രണയരഹസ്യത്തിന്റെ ഭാരം...

...........................


വിഷാദത്തിനടിമപ്പെട്ട ഒരുവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഒരു പാട്ടിന് കഴിയുമെന്ന് കരുതുന്നുണ്ടോ? പാട്ടുകള്‍ക്ക് മാത്രം സാധ്യമായ ചില അത്ഭുതങ്ങള്‍ ഉണ്ടെന്ന് കരുതുന്നില്ലെങ്കില്‍, ഇതാ പാട്ടുറവകളില്‍ അന്തര്‍ലീനമായ അതിജീവനത്തിന്റെ ഒരു ഔഷധഗാഥ. അഥവാ, അവളുടെ കഥ. 

സൈക്യാട്രിസ്റ്റായ സുഹൃത്ത് ലീനയിലൂടെയാണ് ഞാന്‍ അവളെക്കുറിച്ച് കേള്‍ക്കുന്നത്. ലീനയുടെ സ്വകാര്യ ക്ലിനിക്കില്‍ ഡിപ്രഷന് ചികിത്സ തേടിയെത്തിയ സുന്ദരിയായ ഐടി പ്രൊഫഷണല്‍. ജോലി തിരക്കിനിടയിലും പാട്ടിനും എഴുത്തിനും സമയം കണ്ടെത്തിയ  ഒരുവള്‍. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഒരുവള്‍. 

സൈക്യാട്രിസ്റ്റിന്റെ മേശയ്ക്ക് മുന്നിലെത്തിയ നേരം അവള്‍ക്ക് എല്ലാറ്റിനോടും ഭയമായിരുന്നു. വെളിച്ചത്തിനോട്, ശബ്ദത്തിനോട്, മനുഷ്യരോട് ഒക്കെ. ഭര്‍ത്താവിനോടും മക്കളോടും പോലും സംസാരിക്കില്ല. വെറുതേ വിദൂരതയില്‍ നോക്കിയിരിക്കും. കണ്ണുകള്‍ നിറഞ്ഞൊഴുകും. ഒന്നിനോടും പ്രതികരണമില്ല. അഡ്മിറ്റ് ചെയ്യുമ്പോള്‍ ഭര്‍ത്താവ് പറഞ്ഞ ഒരു കഥ മാത്രമേ സൈക്യാട്രിസ്റ്റായ ലീനയുടെ മുന്നിലുണ്ടായിരുന്നുള്ളൂ. അതിലെവിടെയൊക്കെയോ പൊരുത്തക്കേടുള്ളതുപോലെ. അവളില്‍ നിന്നുതന്നെ ആ കഥ കേള്‍ക്കണമെന്ന് ലീന ഉറപ്പിച്ചു. അങ്ങോട്ട് ചോദിക്കാതെ, അവള്‍ പറയാനായി കാത്തിരുന്നു.

അഡ്മിഷനായിട്ട് ഒരാഴ്ച കഴിഞ്ഞിട്ടുണ്ടാവണം. തിരക്കൊഴിഞ്ഞൊരു സായാഹ്നം. പ്രിയമുള്ളൊരു പാട്ട് പ്ലേ ചെയ്ത്, അതിന്റെ ഈണങ്ങളില്‍ മുഴുകി കണ്‍സള്‍ട്ടിംഗ് റൂമില്‍ അലസമായി ഇരിക്കുകയായിരുന്നു ലീന. 

'ഋതുഭേദകല്പന ചാരുത നല്‍കിയ
പ്രിയപാരിതോഷികം പോലെ
ഒരു രോമഹര്‍ഷത്തിന്‍ ധന്യത പുല്‍കിയ
പരിരംഭണക്കുളിര്‍ പോലെ
പ്രഥമാനുരാഗത്തിന്‍ പൊന്‍മണിച്ചില്ലയില്‍
കവിതേ പൂവായ് നീ വിരിഞ്ഞൂ.'

 

........................

Also Read: കൃഷ്ണഗുഡിയിലെ പ്രണയകഥ, പത്മരാജന്റെ ലോല, ചുള്ളിക്കാടിന്റെ ആനന്ദധാര, അവന്റെ അവള്‍...

Also Read: തിരിച്ചുകിട്ടാത്ത പ്രണയം ഒരു ചതുപ്പാണ്, അവിടെനിന്ന് ഒരിക്കലുമൊരു രക്ഷയില്ല!

ഒരിക്കല്‍ ജീവനെപ്പോലെ സ്‌നേഹിച്ച ഒരുവളുടെ മുന്നില്‍ അന്യനെപ്പോലെ നിന്നിട്ടുണ്ടോ നിങ്ങള്‍?

ഒരു ഒളിഞ്ഞുനോട്ട കഥയിലെ നായകനും നായികയും; ആരുമറിയാത്ത അവരുടെ പ്രണയം!
...........................

 

ഒരു പരിരംഭണക്കുളിര്‍പോലെ ആസ്വാദക മനസ്സില്‍ പെയ്തിറങ്ങിയ മനോഹരഗാനം. 'മംഗളം നേരുന്നു' എന്ന ചിത്രത്തിനു വേണ്ടി ഇളയരാജയുടെ മാന്ത്രിക സംഗീതം. എം ഡി രാജേന്ദ്രന്റെ പ്രണയ കവിത. ആസ്വാദക ഹൃദയങ്ങളില്‍ പ്രണയക്കുളിരും വിരഹനൊമ്പരവും പടര്‍ത്തുന്ന യേശുദാസ് - കല്യാണി മേനോന്‍ ജോഡിയുടെ ആലാപനം.  ശ്രീനാഥും ശാന്തി കൃഷ്ണയുമാണ് രംഗത്ത്.  മനോഹരമായ ദൃശ്യാവിഷ്‌ക്കാരം. മനസ്സിലും ചുണ്ടിലും പൂവിരിയുന്ന സുന്ദരഗാനം. ഒരു കുളിര്‍ കാറ്റ് തലോടിപ്പോവുന്ന അനുഭൂതി.

പ്രിയഗാനത്തില്‍ ലയിച്ചിരുന്ന ലീനയുടെ മുന്നിലേക്ക് അവള്‍ ഓടിയെത്തി. ഒന്നുകൂടി അത് പ്ലേ ചെയ്യാന്‍ ആവശ്യപ്പെട്ടു. പാട്ടില്‍ ലയിച്ചിരിക്കുന്ന അവളുടെ മുഖഭാവം ശ്രദ്ധിക്കുകയായിരുന്നു ലീന.

കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു. ചുണ്ടുകള്‍ വിതുമ്പുന്നു.

'യെസ്, ദിസ് വാസ് ഹിസ് ഫേവറിറ്റ് സോംഗ്. മൈന്‍ റ്റൂ.'

അവളുടെ കഥ കേള്‍ക്കാന്‍ അതിലും നല്ലൊരു സന്ദര്‍ഭം വേറെയില്ലെന്ന് മനസിലാക്കിയ ലീന ചോദിച്ചു, 'എന്താ രഞ്ജിനിയ്ക്ക് പറ്റിയത്?'

കണ്ണിലേക്ക് ഒരു നിമിഷം ഉറ്റുനോക്കി, പിന്നെ തികഞ്ഞ നിസ്സംഗതയോടെ അവള്‍ തന്റെ കഥ പറഞ്ഞു.

....................

'മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍', പ്രണയത്തിന്റെ സിംഫണി, വിരഹത്തിന്റെയും

പഞ്ചാഗ്‌നിയിലെ ഗീത, ബത്‌ലഹേമിലെ ആമി, നക്ഷത്രങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടവരെ തിരയുന്ന ഷെമി...

....................

 

പിന്നീടൊരിക്കല്‍, സവിശേഷമായ ഒരു നിമിഷത്തില്‍, അവളുടെ വിശദാംശങ്ങളെല്ലാം മറച്ചുവെച്ച് ലീന ആ കഥ എന്നോട് പറഞ്ഞു. ആ കഥയിങ്ങനെയായിരുന്നു:

അവള്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ തന്നെയായിരുന്നു അവനും. പാവപ്പെട്ട വീട്ടിലെ പയ്യന്‍. പഠനത്തില്‍ മിടുക്കന്‍. ഒരു പ്രോജക്ടില്‍ അവളുടെ ടീം മെമ്പറായിരുന്നു. പ്രോജക്ടിലെ മികവിനെക്കാള്‍ എഴുത്തിനോടും പാട്ടിനോടുമുള്ള അവന്റെ താല്‍പര്യമാണ് അവളെ ആകര്‍ഷിച്ചത്. പിന്നീട് പല പ്രോജക്ടുകളിലും അവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. അവരുടെ സൗഹൃദം അതിവേഗം വളര്‍ന്നു. കുറച്ചധികം സ്വാതന്ത്ര്യം അവള്‍ അവന് നല്‍കിയിരുന്നുവെന്നത് സത്യമാണ്. കമ്പനിയില്‍ പലരും അത് പറയുന്നുമുണ്ടായിരുന്നു. ആ അടുപ്പം അവന്റെ വീട്ടിലും ചില അസ്വസ്ഥതകള്‍ ഉണ്ടാക്കിയിരുന്നു. അവര്‍ തമ്മിലുള്ള അടുപ്പത്തിന്റെ പേരില്‍ ഭാര്യ പിണങ്ങിപ്പോയതായും അതുംപറഞ്ഞ് അമ്മയും ചേട്ടനും വഴക്കുണ്ടാക്കിയതായും ഒരിയ്ക്കല്‍ അവന്‍ അവളോട് പറഞ്ഞു. അത് സംസാരിച്ച് പരിഹരിക്കണമെന്ന്  അവള്‍ അന്ന് ഉപദേശിച്ചിരുന്നു. 

...................

തീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!

ജീവിതം കൊട്ടിയടച്ച പാട്ടുകള്‍, പ്രണയം കൊണ്ട് തള്ളിത്തുറന്ന പാട്ടരുവികള്‍

...................

ലീന കഥ പറയുമ്പോള്‍, എന്നത്തേയും പോലെ ഞാനാ നിമിഷം മനസ്സില്‍ പുനരാവിഷ്‌കരിക്കാന്‍ ശ്രമിച്ചു. എല്ലാ കഥയും എനിക്ക് ദൃശ്യമാണ്. വാക്കിന്റെ കുഞ്ഞു കഷണങ്ങള്‍ കൊണ്ട് നിര്‍മിക്കുന്ന ദൃശ്യസമുച്ചയം പിന്നെയൊരിക്കയും മനസ്സില്‍നിന്നും മാഞ്ഞുപോവില്ല. 

മനസ്സിലപ്പോള്‍ ലീനയുടെ കണ്‍സല്‍റ്റിംഗ് മുറി. ഞാനൊരിക്കലും കാണുകയോ അറിയുകയോ ചെയ്യാത്ത സുന്ദരിയായ ഒരുവള്‍ ലീനയ്ക്കു മുന്നിലിരിക്കുന്നു. അവര്‍ക്കിടയില്‍ ആ പാട്ട് വട്ടമിടുന്നു. അവളുടെ ശ്രദ്ധ  പാട്ടിലേക്ക് തിരിയുന്നു. അവളുടെ ചുണ്ടുകള്‍ ചരണത്തിലെ വരികള്‍ മന്ത്രിക്കുന്നു. 

'സ്ഥലകാലമെല്ലാം മറന്നു പോയൊരു
ശലഭമായ് നിന്നെ തിരഞ്ഞൂ
മധുമന്ദഹാസത്തിന്‍ മായയില്‍ എന്നേ
അറിയാതെ നിന്നില്‍ പകര്‍ന്നൂ..'

മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന വരികള്‍ ഏറ്റുപാടുമ്പോള്‍ ആ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളെന്താവും?  അവളുടെ മനസ്സിലെ വിസ്‌ഫോടനങ്ങള്‍ ലീനയ്ക്ക് വായിക്കാനാവുന്നുണ്ടാവില്ലേ അപ്പോള്‍? ഞാനോര്‍ത്തു. അന്നേരം, ലീന കഥയുടെ മറ്റൊരു അടരിലേക്ക് നടന്നു. 

''അവന്റെ പൊസസീവ്‌നെസ് കൂടിക്കൂടി വന്നതോടെ ആ അടുപ്പം  അവള്‍ക്കൊരു ബാധ്യതയായി. പ്രാക്ടിക്കലായ ഒരാളായിരുന്നു അവള്‍. അഫോഡബിള്‍ അല്ലാന്നു കണ്ടാല്‍ എത്ര വലിയ സൗഹൃദവും അവസാനിപ്പിക്കാന്‍ ഒരു മടിയുമില്ലാത്തവള്‍. പതിയെ അവള്‍ അവനെ ഒഴിവാക്കിത്തുടങ്ങി. പലപ്പോഴും വര്‍ക്ക് ഫ്രം ഹോം തിരഞ്ഞെടുത്തു. പക്ഷേ, അവനത് താങ്ങാനായില്ല.''-ലീന പറഞ്ഞു. 

..................................

കടലിന് മാത്രമറിയാവുന്ന രഹസ്യങ്ങള്‍, തിരകളേക്കാള്‍ ആഴമേറിയ വ്യസനങ്ങള്‍!

തീരാപ്രണയത്തിന്റെ ജാലകം, അകമുറിവുകളുടെ ശ്രുതി, പാട്ടിന്റെ കൈപിടിച്ച് ഒരുവളുടെ യാത്രകള്‍!

..................................

അവനാകട്ടെ ആകെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ജോലിയില്‍ നിന്നും നീണ്ട അവധിയെടുത്ത് അവന്‍ ഭ്രാന്തനെപ്പോലെ അവളുടെ പിന്നാലെ അലഞ്ഞു. പലപ്രാവശ്യം വീട്ടില്‍ അവളെ തേടിപ്പോയി. ഭീഷണിപ്പെടുത്തി. ശല്യം കൂടിയപ്പോള്‍ അവള്‍ വീണ്ടും കമ്പനിയില്‍ പോയിത്തുടങ്ങി. അവന്‍ ടോക്‌സിക്കായി മാറിയിരുന്നു.ഒരു ദിവസം അവളുടെ ഇന്‍ബോക്‌സിലേക്ക് അവന്റെ ഒരു മെസേജ് എത്തി.

'നിങ്ങളുടെ സൗഹൃദമെങ്കിലും ഇല്ലാതെ എനിക്ക് ജീവിക്കാനാവില്ല. ഇനിയും ഒഴിവാക്കാനാണ് ഉദ്ദേശ്യമെങ്കില്‍ ഞാന്‍ നിങ്ങളുടെ കണ്‍മുന്നില്‍ വന്ന്  മരിയ്ക്കും.'

അതൊരു പതിവ് ഭീഷണിയായേ അവള്‍ക്ക് തോന്നിയിരുന്നുള്ളൂ. എന്നാല്‍ അടുത്ത ദിവസം കമ്പനിയിലേക്ക് കാറോടിച്ചു പോവുന്നതിനിടെ ലാഘവത്വം കലര്‍ന്ന ആ തോന്നല്‍ എന്നേക്കുമായി  അവളില്‍നിന്ന് അടര്‍ന്നുപോയി. 

കാറിനു മുന്നില്‍ ബൈക്കിട്ട് അവന്‍ വഴി തടയുകയായിരുന്നു. റോഡില്‍ ഒരു സീനുണ്ടാക്കുകയായിരിക്കും ലക്ഷ്യമെന്നാണ് അവള്‍ കരുതിയത്. അവള്‍ പുറത്തിറങ്ങാന്‍ തുടങ്ങുമ്പോഴേക്കും അവന്‍ അവളുടെ കാറിന്റെ ഡോര്‍ തുറന്ന് അകത്ത് കയറി. കാറിനുള്ളില്‍ നിന്ന് അവന്‍ ഭീഷണി മുഴക്കി. കൈയ്യില്‍ ഒരു ബ്ലേഡും ഉണ്ടായിരുന്നു. തന്റെ കാറിനുള്ളില്‍ അവന്‍ എന്തേലും ചെയ്താലുണ്ടാവുന്ന ഭവിഷ്യത്ത് അവള്‍ക്ക് ഓര്‍ക്കാന്‍ വയ്യായിരുന്നു. അവള്‍ അടിമുടി വിറച്ചു. വണ്ടി സൈഡിലൊതുക്കി അവള്‍ ഭര്‍ത്താവിനെ ഫോണ്‍ ചെയ്തു. അദ്ദേഹം എത്തുന്നതിന് മുമ്പ് ഓടിക്കൂടിയിരുന്നവരില്‍ അവളെ അറിയുന്ന പലരുമുണ്ടായിരുന്നു. അവരില്‍ പലരും അവനോട് സാംസാരിച്ചു. അവര്‍ അവനെ അനുനയിപ്പിച്ചു. 

അതോടെ, കാര്യങ്ങള്‍ കൈവിട്ട് പോവുകയായിരുന്നു. അവനുമായുള്ള സകലബന്ധവും അവസാനിപ്പിക്കാന്‍ അവള്‍ നിര്‍ബ്ബന്ധിതയായി. നമ്പര്‍ ബ്ലോക്ക് ചെയ്തു. എല്ലാ വാതിലുകളും ഒന്നിച്ച് അടച്ചുകളഞ്ഞത് അവന് താങ്ങാവുന്നതിന് അപ്പുറമായിരുന്നു. അവളോടുള്ള അടുപ്പം അവന് ഭ്രാന്തായി മാറിയിരുന്നു. അവളുടെ സാമീപ്യമില്ലാതെ ജീവിക്കാനാവാത്ത അവസ്ഥ. അത് അവള്‍ക്കും മനസ്സിലാവുന്നുണ്ടായിരുന്നു. 

....................

രാജാവിനെ പ്രണയിച്ച് ഭ്രാന്തിലവസാനിച്ച ചെല്ലമ്മ, വനജ ടീച്ചറെ പ്രണയിച്ച ഭ്രാന്തന്‍, പിന്നെ മജീദും സുഹറയും!

അങ്ങനെയൊന്നും നിലച്ചുപോവില്ലൊരു പാട്ടും!

....................

ലീന റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ച അവളുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: 

'ബട്ട് ഐ വാസ് ഹെല്‍പ്‌ലസ്. വാട്ട് കാന്‍ ഐ ഡു? 

''പിറ്റേ ദിവസം അവന്‍ എന്നെ കമ്പനിക്ക് മുന്നില്‍ തടഞ്ഞു. ബ്ലോക്ക് മാറ്റാന്‍ അവന്‍ യാചിച്ചു. ഞാന്‍ മുട്ടുമടക്കിയില്ല. എങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നായി അവന്‍. സകല നിയന്ത്രണവും വിട്ട ഞാന്‍, എന്ത് വേണേലും ചെയ്‌തോളാന്‍ പറഞ്ഞു. പക്ഷേ, അടുത്ത ദിവസം. എന്റെ വീടിന് സമീപമുള്ള പാടവരമ്പത്ത് വിഷം കഴിച്ച് മരിച്ചനിലയില്‍ അവനെ കണ്ടെത്തി. ഞങ്ങള്‍ പരിചയപ്പെട്ടതിന്റെ നാലാം വാര്‍ഷികമായിരുന്നു അത്. ''

അതോടെയാണ് അവളുടെ മനസ്സിന്റെ താളവും തെറ്റിയത്.

''ഒരു കൊച്ചുകുട്ടിയെപ്പോലെ എനിക്കു മുന്നില്‍ അവള്‍ പൊട്ടിക്കരഞ്ഞു. ആ പാട്ടിനൊപ്പം അവള്‍ വിങ്ങിവിങ്ങി ഇരുന്നു.''-ലീന അത് പറയുമ്പോള്‍ ഞാന്‍ ആ പാട്ടിലെ വരികള്‍ ഓര്‍ത്തെടുത്തു. 

'വിരഹത്തിന്‍ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നൊരാ നാളില്‍
നിറയുന്ന കണ്ണുനീര്‍ത്തുള്ളിയില്‍  സ്വപ്നങ്ങള്‍
ചിറകറ്റു വീഴുമാ നാളില്‍
മൗനത്തില്‍ മുങ്ങുമെന്‍ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴി....'

''പ്ലീസ്, അതൊന്ന് നിര്‍ത്തൂ'-എന്ന് അവള്‍ കേണു. പക്ഷേ ഞാനതിന് തയ്യാറായില്ല. അതൊരു മനശ്ശാസ്ത്രപരമായ സമീപനമായിരുന്നു. അത് ഫലം കണ്ടു. ആ ദിവസം മുതല്‍ അവളില്‍ പ്രകടമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. കുറച്ചു നാളത്തെ ചികിത്സയ്ക്ക് ശേഷം അവള്‍ ആശുപത്രി വിട്ടു. പതിവ് ജീവിതത്തിലേക്ക് മടങ്ങിയ അവള്‍ ആ ട്രോമ അതിജീവിക്കാന്‍ ശേഷി നേടിയിരുന്നു...'' -ലീന പറഞ്ഞു. 

...........................

പെണ്ണും പെണ്ണും പ്രണയിക്കുമ്പോള്‍ സമൂഹമെന്തിനാണിത്ര വ്യാകുലപ്പെടുന്നത്?

ഒരച്ഛന്‍ കാമുകിക്കെഴുതിയ കത്തുകള്‍, ആ കത്തുകള്‍ തേടി വര്‍ഷങ്ങള്‍ക്കു ശേഷം മകന്റെ യാത്ര!

...........................

 

ലീന അക്കഥ വിവരിക്കുമ്പോള്‍, അഷിത എഴുതിയ 'മേഘവിസ്‌ഫോടനങ്ങള്‍' എന്ന കഥയാണ് ഞാനോര്‍ത്തത്. അതില്‍ ചാരു പറയുന്ന, ഏടത്തിയുടെ വിവാഹ ദിവസം രാവിലെയുള്ള ദിവേട്ടന്റെ ആത്മഹത്യയായിരുന്നു എന്റെ മനസ്സില്‍. 'എന്തൊരു റൊമാന്റിക് മരണമായിരുന്നു അത്! പുലരുംവരെ നക്ഷത്രങ്ങളെ നോക്കി പാടത്തു കിടന്ന്, പാട്ടു കേട്ട് സാവധാനം അങ്ങനെ....' 

അവനും അതുപോലായിരുന്നിരിക്കില്ലേ? അവര്‍ പരിചയപ്പെട്ടതിന്റെ നാലാം വാര്‍ഷികദിനം അവന്‍ മന:പൂര്‍വ്വം തിരഞ്ഞെടുത്തതായിരുന്നോ? ഇതിനൊക്കെ ഉത്തരം നല്‍കാന്‍ അവനില്ലല്ലോ. 

ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത അവളും അവനും ഏറെനാള്‍ എന്റെ ഓര്‍മ്മയില്‍ ഒരു നൊമ്പരമായി കിടന്നു. ആ നാളുകളിലെപ്പോഴോ ആണ് ഒരു സുഹൃത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലെ ഒരു പോസ്റ്റ്  യാദൃശ്ചികമായി ശ്രദ്ധയില്‍പ്പെടുന്നത്. അത് ഒരു ചെറുപ്പക്കാരന്റെ മരണവാര്‍ത്ത സംബന്ധിച്ചായിരുന്നു. ലീന പറഞ്ഞ കഥയിലെ നായകന്‍ തന്നെയാണതെന്ന് എനിയ്ക്ക് തോന്നി. അങ്ങനെയാണ് ആ സുഹൃത്തിനോട് അക്കാര്യം ഞാന്‍ തിരക്കുന്നത്. എന്റെ സംശയം ശരിയായിരുന്നു. പക്ഷേ, അയാള്‍ പറഞ്ഞ കഥയില്‍ അവള്‍ക്കൊരു വില്ലത്തി പരിവേഷമായിരുന്നു. ആ കഥ ഇങ്ങനെ: 

''അവളെ പല കാര്യങ്ങളിലും ഒരുപാട് സഹായിച്ചിരുന്നു അവന്‍. അവര്‍ തമ്മില്‍ സാധാരണയില്‍ കവിഞ്ഞ അടുപ്പമേ ഉണ്ടായിരുന്നുള്ളൂ. അവളുടെ വീട്ടില്‍ അവന് നല്ല സ്വാതന്ത്ര്യവുമായിരുന്നു. ഈ അടുപ്പം അവന്റെ വീട്ടിലും വലിയ പ്രശ്‌നമായി.  വീട്ടിലെ എതിര്‍പ്പ് അവന് പ്രശ്‌നമേ അല്ലായിരുന്നു. എന്നാല്‍, അവളെ കാണാതെ, അവളോട് സംസാരിക്കാതെ,  ജീവിക്കാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു അവന്‍.  അവളുടെ നേരിയ അകല്‍ച്ച പോലും അവനെ കീഴ്‌മേല്‍ മറിച്ചു. അവരുടെ ബന്ധം സുഹൃത്തുക്കളുടെയിടയിലും സംസാരവിഷയമായി മാറിയിരുന്നു. അവള്‍ പ്രായത്തില്‍ മൂത്ത സ്ത്രീയാണെന്നതും മുതിര്‍ന്ന രണ്ട് കുട്ടികളുടെ അമ്മയാണെന്നതും അവനെ പിന്തിരിപ്പിക്കാന്‍ മതിയായ കാരണങ്ങളല്ലായിരുന്നു.''

തന്നേക്കാള്‍ പ്രായത്തില്‍ മൂത്ത ചില്ലിക്കാട്ടെ വിനുവിനെ പ്രണയിക്കുന്ന, അവളെ വിവാഹം കഴിക്കണം എന്ന ആഗ്രഹത്തോടെ സിംഗപ്പൂരില്‍ നിന്നും നാട്ടിലേക്ക് വരുന്ന വിലാസിനി എഴുതിയ 'ഊഞ്ഞാല്‍' എന്ന നോവലിലെ വിജയനെയാണ് എനിക്ക് ഓര്‍മ്മ വന്നത്. നോവലില്‍, വിനുവിന്റെ വിവാഹം കഴിഞ്ഞുവെന്ന വിവരമാണ് അയാളറിയുന്നത്. വിലാസിനി  പറഞ്ഞതുപോലെ പ്രണയത്തിന് ഇല്ലാത്തത് തലച്ചോറാണല്ലോ. അതാണല്ലോ  വിനു വിധവയാണെന്നറിയുമ്പോഴും വിജയന്റെ ചിന്തകള്‍ക്ക് മാറ്റം വരാത്തത്.  വിജയനെപോലായിരുന്നു ഇക്കഥയിലെ നായകനും. അവളില്‍നിന്നും ഒരു പിന്‍മാറ്റം അവന് അസാധ്യമായിരുന്നു.

................................

രണ്ട് കാലങ്ങള്‍, ഒരു പാട്ട്; പ്രണയത്തിന്റെ അടിയൊഴുക്കുകളില്‍, ചിരപരിചിതരായ രണ്ട് അപരിചിതര്‍!

പ്രണയം ആനന്ദമാക്കുന്ന രണ്ടു പേര്‍

................................

 

തന്റെ ഇമേജ്, ഭാവി ഇതൊക്കെ തകരുമെന്ന് കണ്ടപ്പോള്‍ അവള്‍ അവനെ കൂളായി ഒഴിവാക്കാന്‍ തുടങ്ങിയെന്നായിരുന്നു എന്റെയാ സുഹൃത്തിന്റെ ഭാഷ്യം. ''ഭാര്യ കൂടി പോയതോടെ എന്തൊക്കെയാണ് കാട്ടിക്കൂട്ടിയതെന്ന് അവന് തന്നെയറിയാതായി. ജോലിക്ക് പോവാതായി. ഒടുവില്‍ അവന്‍ ജീവിതം തന്നെ അവസാനിപ്പിച്ചു. അവന്‍ ടോക്‌സിക് ആയിരുന്നെങ്കില്‍, അവള്‍ക്കെതിരെ ഒരു കത്തെങ്കിലും എഴുതി വയ്ക്കുമായിരുന്നില്ലേ?''-അതായിരുന്നു സുഹൃത്തിന്റെ ചോദ്യം. അന്നേരം,  ജീവിതം അവസാനിപ്പിച്ച ആ  പയ്യനോടൊപ്പമായി എന്റെ മനസ്സ്. 

ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും അവന് അവളോട് ആരാധനയും സ്‌നേഹവുമായിരുന്നോ? അന്ത്യനിമിഷങ്ങളില്‍ അവനെന്താവും ആഗ്രഹിച്ചിട്ടുണ്ടാവുക? ഒന്നിനും ഉത്തരമില്ല.

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്ക് പിന്നാലെ അലയേണ്ടിവരുമ്പോഴെല്ലാം പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറം നിന്ന് അപ്പച്ചി ഒരു പുസ്തകം കാട്ടി ചിരിക്കും.

''ദേ, ഇതിലുണ്ട്. കവി എഴുതി വച്ചിട്ടുണ്ടല്ലോ.''

'ഉടല്‍ വെടിയാനവന്റെ ജീവന്‍
പിടയുമന്ത്യനിമിഷത്തിലും 
പരവശനാമവനിതു പോല്‍
പറയുവതായി ശ്രവിച്ചു ഞങ്ങള്‍
സുമ ലളിതേ, ഗുണമിളതേ, മമദയിതേ കരയരുതേ
തവ മധുര പ്രണയ സുധാ തരളിതമെന്‍ ഹൃദയമിതാ
അടിയറവെച്ചവനി വെടിഞ്ഞനുപമേ ഞാനകന്നിടുന്നേന്‍...''

 

Latest Videos
Follow Us:
Download App:
  • android
  • ios