ക്രൂഡ് ഓയിൽ വിലയിലും ഡോളർ സൂചികയിലും ഉണ്ടായ ഇടിവാണ് രൂപയുടെ മൂല്യം ഉയര്ർത്തിയത്.
ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ അയവ് വന്നതോടെ ഡോളറിന്റെ മൂല്യം ഇടിഞ്ഞു. ഇതോടെ ഇന്നത്തെ ആദ്യ വ്യാപാരത്തിൽ രൂപയുടെ മൂല്യം ഉയർന്നിട്ടുണ്ട്. ഇ്ന്നലെ ഡോളറിനെതിരെ 86.09 ൽ വ്യാപാരം അവസാനിപ്പിച്ച രൂപ ഇന്ന് 17 പൈസ ഉയർന്ന് 85.92 ൽ വ്യാപാരം ആരംഭിച്ചു. ക്രൂഡ് ഓയിൽ വിലയിലും ഡോളർ സൂചികയിലും ഉണ്ടായ ഇടിവാണ് രൂപയുടെ മൂല്യം ഉയര്ർത്തിയത്.
ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടതോടെ, ബ്രെന്റ് ക്രൂഡ് 1.09 ശതമാനം ഉയർന്ന് ബാരലിന് 67.87 ഡോളറിലെത്തി. ആഭ്യന്തര വിപണികളിലെ ഉയർച്ചയും ആഗോളതലത്തിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടതും രൂപയുടെ മൂല്യം ഉയർത്തിയിട്ടുണ്ട്.
അതേസമയം, ചൊവ്വാഴ്ച, ഗ്രീൻബാക്കിനെതിരെ 73 പൈസ ഉയർന്ന് 86.05 എന്ന നിലയിലാണ് ഓഹരി വിപണി അവസാനിച്ചത്. അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഏകദിന നേട്ടമാണ് ഓഹരി വിപണിയിൽ രേഖപ്പെടുത്തിയത്. ആഭ്യന്തര ഓഹരി വിപണിയിൽ ഇന്ന്സെൻസെക്സ് 700.40 പോയിന്റ് ഉയർന്ന് 82,755.51 ലും നിഫ്റ്റി 200.40 പോയിന്റ് ഉയർന്ന് 25,244.75 ലും എത്തി.
ഏഷ്യൻ വിപണികളിൽ ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കി 225 സൂചിക, ഷാങ്ഹായുടെ എസ്എസ്ഇ കോമ്പോസിറ്റ് സൂചിക, ഹോങ്കോങ്ങിന്റെ ഹാങ് സെങ് എന്നിവ നേട്ടത്തിലാണ്.

