ദില്ലി: യാത്രക്കാർക്ക് വമ്പൻ  ഓഫറുമായി ഇന്‍‍ഡിഗോ എയർലൈൻസ്.  999 രൂപ മുതൽ വിമാന ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. പ്രണയ ദിനത്തോടനുബന്ധിച്ച് നാല് ദിവസത്തേക്കാണ് കമ്പനിയുടെ സൂപ്പർ ഓഫർ.

ഫെബ്രുവരി 11 മുതൽ 14 വരെ പത്ത് ലക്ഷം യാത്രക്കാർക്കാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള ഓഫർ. മാർച്ച് ഒന്ന് മുതൽ സെപ്തംബർ 30 വരെയുള്ള യാത്രകൾക്കാണ് വമ്പൻ ഓഫർ. ഇന്‍ഡിഗോയുടെ ചീഫ് കമേഴ്സ്യൽ ഓഫീസർ വില്യം ബൾട്ടറാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. 

Read Also: പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; തിരുവനന്തപുരത്ത് നിന്നും ദമ്മാമിലേക്ക് നേരിട്ടുള്ള സർവീസുമായി ഇന്‍ഡിഗോ

കോർപറേറ്റ് യാത്രക്കാർക്കും വിനോദ യാത്രക്കാർക്കും ഈ സുവർണാവസരം ഉപയോഗപ്രദമാക്കാം. ഓഫറിന്റെ വിശദ വിവരങ്ങൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അറിയാനാവും.

Read More: ഇന്‍ഡിഗോയെ പ്രശ്നത്തിലാക്കി സര്‍ക്കാര്‍: വിമാനത്തിലെ ഈ സംവിധാനം അപകടങ്ങള്‍ സൃഷ്ടിക്കുമെന്ന് ഡിജിസിഎ

മുംബൈ-അലഹബാദ് ഇന്റിഗോ വിമാനം അന്തരീക്ഷ ചുഴിയിൽ പെട്ടു; യാത്രക്കാര്‍ സുരക്ഷിതര്‍