ജൻധൻ അക്കൗണ്ടിൽ മിനിമം ബാലൻസ് ആവശ്യമില്ല. വ്യക്തികൾക്ക് സീറോ ബാലൻസ് നിലനിർത്താനും കഴിയും.ചെക്ക് ഉപയോഗിക്കുന്നവരാണെങ്കിൽ മിനിമം ബാലൻസ് ആവശ്യമാണ്

ഇന്ത്യയിൽ താമസിക്കുന്ന 10 വയസ്സോ അതിൽക്കൂടുതലോ പ്രായമുള്ള ഏതൊരാൾക്കും ജൻധൻ അക്കൗണ്ട് എടുക്കാവുന്നതാണ്. പ്രായപൂർത്തായാകുന്നതുവരെ അക്കൗണ്ടുകൾ നിയന്ത്രിക്കുക രക്ഷിതാക്കളായിരിക്കും . അക്കൗണ്ട് തുടങ്ങാൻ ആധാർ കാർഡ് അത്യാവശ്യമാണ്. ആധാർ കാർഡ് ഇല്ലാത്തവരാണെങ്കിൽ ആധാറിന് അപേക്ഷ നൽകി പിന്നീട് കാർഡ് സമർപ്പിക്കണം

ജൻധൻ അക്കൗണ്ടിൽ മിനിമം ബാലൻസ് ആവശ്യമില്ല. വ്യക്തികൾക്ക് സീറോ ബാലൻസ് നിലനിർത്താനും കഴിയും.ചെക്ക് ഉപയോഗിക്കുന്നവരാണെങ്കിൽ മിനിമം ബാലൻസ് ആവശ്യമാണ്. .ജൻധൻ അക്കൗണ്ടുടമകൾക്ക് സൗജന്യ ആക്‌സിഡന്റ് ഇൻഷുറൻസും ലഭിക്കും. ഒരു ലക്ഷം രൂപയുടെ അപകട അപകട ഇൻഷുറൻസ് പരിരക്ഷയും ഈ സ്‌കീം ഉറപ്പുനൽകുന്നു. ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകൾക്കായി 5000 രൂപ ഓവർഡ്രാഫ്റ്റ് സൗകര്യവും, ഒരു ലക്ഷം രൂപയുടെ അപകടഇൻഷുറൻസ് പരിരക്ഷയുമുണ്ട്.നിങ്ങളുടെ ജൻ ധൻ അക്കൗണ്ട് ആറ് മാസത്തേക്ക് സജീവമാണങ്കിൽ ഉടമയ്ക്ക് 5000 രൂപ വരെ ഓവർ ഡ്രാഫ്റ്റും ലഭിക്കും