Asianet News MalayalamAsianet News Malayalam

ഐ ഫോൺ 12ന് ഓർഡർ ചെയ്ത് കാത്തിരുന്നു, ആലുവ സ്വദേശിക്ക് കിട്ടിയത് വിം ബാറും അഞ്ച് രൂപാ നാണയവും

ഇദ്ദേഹം ഓർഡർ ചെയ്ത ഫോൺ ഇപ്പോൾ ഝാർഖണ്ഡിൽ മറ്റാരോ ഉപയോഗിക്കുന്നുണ്ടെന്ന്  സൈബർ പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി

Kerala NRI who placed order for iPhone 12 on Amazon receives bar soap and five rupee coin
Author
Kochi, First Published Oct 23, 2021, 5:16 PM IST

കൊച്ചി: ആമസോൺ (Amazon) വഴി ഐ ഫോൺ 12 (Iphone 12) ന് ഓർഡർ ചെയ്ത ആലുവ സ്വദേശിക്ക് കിട്ടിയത് വിം ബാറും (Vim Bar) അഞ്ച് രൂപാ നാണയവും (five rupee coin). നൂറുൽ അമീൻ എന്നായാളാണ് ഓൺലൈൻ (Online) വഴി 70900 രൂപയുടെ മൊബൈൽ (Mobile) ഓർഡർ ചെയ്തതിലൂടെ ചതിക്കപ്പെട്ടത്. പൊലീസിന്റെ സഹായത്തിൽ ഫോണിനായി മുടക്കിയ പണം ഇദ്ദേഹത്തിന് തിരികെ കിട്ടി.

ഇദ്ദേഹം ഓർഡർ ചെയ്ത ഫോൺ ഇപ്പോൾ ഝാർഖണ്ഡിൽ മറ്റാരോ ഉപയോഗിക്കുന്നുണ്ടെന്ന്  സൈബർ പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. ഓൺലൈൻ വഴി കിട്ടിയ ബില്ലിൽ വ്യക്തമാക്കിയിരുന്ന ഐഎംഇഐ നമ്പർ വെച്ചാണ് ഇത് കണ്ടെത്തിയത്.

തെലങ്കാനയിൽ നിന്നുള്ള വിൽപ്പനക്കാരനിൽ നിന്നാണ് ഫോൺ വാങ്ങിയത്. സെപ്തംബർ 25 മുതൽ ഫോൺ ഝാർഖണ്ഡിൽ ഉപയോഗത്തിലുണ്ട്. എന്നാൽ ഫോൺ നൂറുൽ അമീൻ ഓർഡർ ചെയ്തത് ഒക്ടോബറിലാണെന്നതാണ് വിരോധാഭാസം. 

പൊലീസ് ഫോൺ വിൽപ്പനക്കാരനെ ബന്ധപ്പെട്ടപ്പോൾ, സ്റ്റോക്കില്ലെന്നും പണം നൂറുൽ അമീന് മടക്കിനൽകുമെന്നും ഇവർ അറിയിച്ചു. കഴിഞ്ഞ മാസം കൊച്ചിയിൽ തന്നെ നോർത്ത് പറവൂർ സ്വദേശിയായ 22 കാരിക്ക് 114700 രൂപ വിലമതിക്കുന്ന ലാപ്ടോപ്പിന് പകരം പത്രത്താളുകൾ കിട്ടിയിരുന്നു. ഈ സംഭവത്തിലും ഉപഭോക്താവിന് മുടക്കിയ പണം തിരികെ കിട്ടിയിരുന്നു.
 

Follow Us:
Download App:
  • android
  • ios