ദി്ല്ലി: ഹാദിയയെ സുപ്രിം കോടതി സ്വതന്ത്രയാക്കി. രാക്ഷിതാക്കളോടൊപ്പമോ ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പമോ പോകാന്‍ കോടതി അനുവദിച്ചില്ല. പഠനം പൂര്‍ത്തിയാക്കാനാണ് ഹാദിയക്ക് കോടതി അനുമതി നല്‍കിയിരിക്കുന്നത്. മലപ്പുറത്തെ സുഹൃത്തിനൊപ്പം വീട്ടില്‍ പോകണമെന്ന് ഹാദിയ ആവശ്യപ്പെട്ടെങ്കിലും പഠനത്തിന് ശേഷം മതിയെന്നാണ് കോടതി വ്യക്തമാക്കിയത്. സേലത്ത് മെഡിക്കല്‍ കോളേജില്‍ സര്‍വകലശാല ഡീനിനെ രക്ഷിതാവാക്കി പഠനം പൂര്‍ത്തായാക്കാനും കോടിതി നിര്‍ദ്ദേശിച്ചു. ഹാദിയയെ ഡോക്ടറായി കാണാനാണ് ആഗ്രഹമെന്ന് സുപ്രിം കോടതി പറഞ്ഞു. കേസ് വീണ്ടും ജനുവരി മൂന്നാം വാരം പരിഗണിക്കും. രണ്ട് മണിക്കൂര്‍ നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയത്. 

സേലത്ത് ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കാനായി സര്‍വ്വകലാശാല ഡീന്‍ ഹാദിയയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കണം. കോളേജ് ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തണം. സേലത്തെ കോളജിലേക്കുള്ള യാത്രാസൗകര്യം സര്‍ക്കാര്‍ ഒരുക്കണം. തമിഴനാട് സര്‍ക്കാറിനാകും ഹാദിയുടെ സുരക്ഷ ചുമതല. കോളജിലേക്ക് പോകുന്നതുവരെ ദില്ലി കേരള ഹൗസില്‍ തുടരാനും കോടതി നിര്‍ദ്ദേശിച്ചു.

സര്‍ക്കാര്‍ ചെലവില്‍ പഠിക്കാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് ഭര്‍ത്താവിന് എന്റെ പഠനച്ചെലവ് വഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം വഹിച്ചാല്‍ മതിയെന്നും ഹാദിയ പറഞ്ഞെങ്കിലും അത് കോടതി അംഗീച്ചില്ല. ഹാദിയക്ക് ഡോക്ടറാകാന്‍ എല്ലാ സഹായവും ചെയ്യാമെന്ന കോടതി പറഞ്ഞപ്പോള്‍ പറഞ്ഞപ്പോള്‍ ഭര്‍ത്താവ് ഷെഫിന്‍ ജഹാനെ രക്ഷകര്‍ത്താവാക്കണമെന്ന് ഹാദിയ ആവശ്യപ്പെട്ടിരുന്നു. ഇത്തരം ആവശ്യങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍..

ഹാദിയ കേസിന്‍റെ നാള്‍വഴികള്‍​

ഷെഫിന്‍ ജഹാന് ഹാദിയയെ കാണാന്‍ തടസ്സമില്ല

സുപ്രിംകോടതി വിധിയില്‍ സന്തോഷമെന്ന് ഷെഫിന്‍ ജഹാന്‍​

കോടതി വിധിയില്‍ സന്തോഷമെന്ന് ഹാദിയയുടെ പിതാവ്

തനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ സുപ്രിം കോടതിയില്‍

സുപ്രിംകോടതി ഹാദിയയെ കേള്‍ക്കുന്നു; നടപടികള്‍ തുറന്ന കോടതയില്‍​