അഗളിയിൽ വിമതനായി മത്സരിക്കുന്ന മുൻ ഏരിയ സെക്രട്ടറി രാമകൃനാമ് പരാതി നൽകിയത്.
പാലക്കാട് : അട്ടപ്പാടിയിൽ ലോക്കൽ സെക്രട്ടറിയുടെ വധഭീഷണിയില്‍ അഗളി പൊലീസ് കേസെടുക്കുന്നില്ലെന്ന് ആക്ഷേപം.ജില്ലാ പൊലീസ് മേധാവിക്ക് അഗളിയിൽ വിമതനായി മത്സരിക്കുന്ന മുൻ ഏരിയ സെക്രട്ടറി വിആർ രാമകൃഷ്ണൻ പരാതി നൽകി.അഗളി പൊലീസിൽ പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു.നിയമ പരിമിതിയുണ്ടെന്നും കോടതിയിൽ പോകാൻ പൊലീസ് ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.ഓഡിയോ സന്ദേശം ഉൾപ്പെടെ നൽകിയിട്ടും പരാതി സ്വീകരിച്ചില്ലെന്നും രാമകൃഷ്ണൻ ആരോപിച്ചു.അഗളി പഞ്ചായത്ത് 18-ാം വാർഡിൽ സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയുമെന്നായിരുന്നു സിപിഎം അഗളി ലോക്കൽ സെക്രട്ടറി എൻ ജംഷീറിൻറെ ഭീഷണി


