വീടുകളിലും കടകളിലും മോഷണം; അറബ് വംശജൻ പൊലീസ് പിടിയിൽ
വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പോലീസ് കമാൻണ്ഠയുടെ നേതൃത്ത്വത്തിൽ ആണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
മസ്കറ്റ്: ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ മോഷണം നടത്തിയ ഒരു അറബ് വംശജനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്‌കറ്റ്, ദോഫാർ, നോർത്ത് അൽ ബത്തിന ഗവർണറേറ്റുകളിലെ നിരവധി വീടുകളിൽ നിന്നും കടകളിൽ നിന്നും പണവും സ്വകാര്യ വസ്തുക്കൾ മോഷ്ടിച്ചതിനാണ് അറബ് പൗരനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പോലീസ് കമാൻണ്ഠയുടെ നേതൃത്ത്വത്തിൽ ആണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പിടിയിലായ അറബ് വംശജനെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞുവെന്ന് റോയൽ ഒമാൻ പൊലീസ് ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അതേസമയം കഴിഞ്ഞ ദിവസം ഇരുന്നൂറ് കിലോയിലധികം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച എട്ട് പ്രവാസികൾ ഒമാനിൽ പിടിയിലായിരുന്നു. 225 കിലോയോളം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച എട്ട് പ്രവാസികളെ റോയൽ ഒമാൻ പൊലീസിന് അറസ്റ്റ് ചെയ്തു.
പിടിലായ എട്ടുപേരും ഏഷ്യൻ വംശജരാണെന്ന് റോയൽ ഒമാൻ പൊലീസിന്‍റെ വാർത്താ കുറിപ്പിൽ പറയുന്നു. 175 കിലോഗ്രാം ഹാഷിഷും 50 കിലോഗ്രാം ക്രിസ്റ്റൽ മെത്തുമാണ് ഏഷ്യൻ വംശജരായ എട്ട് പ്രവാസികൾ ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ചത്.
മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയെ പ്രതിരോധിക്കാനുള്ള ഒമാനിലെ ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗമാണ് എട്ട് പേരെ അറസ്റ്റ് ചെയ്തത്. പിടിലായ എട്ട് പേർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചുവരികയാണെന്നും റോയൽ ഒമാൻ പൊലീസിന്റെ വാർത്താകുറുപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വ്യത്യസ്ത കേസുകളിലായിട്ടാണ് എട്ട് ഏഷ്യൻ വംശജരായ പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also - ഒറ്റ വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും ചുറ്റി കാണാം; വരുന്നൂ ഏകീകൃത ടൂറിസ്റ്റ് വിസ, അംഗീകാരം നൽകി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...