ഡുഗോങ് എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ​​അ​പൂ​ർ​വ​ ക​ട​ൽ സ​സ്ത​നിയുടെ ജഡമാണ് കണ്ടെത്തിയത്

ദോ​ഹ: ഖ​ത്ത​റി​ലെ ഓ​ൾ​ഡ് അ​ൽ വ​ക്റ സൂ​ഖി​ന് സമീപത്തെ തീ​ര​ത്തുനിന്ന് ക​ട​ൽപ്പ​ശു​വി​ന്റെ ജ​ഡം ക​ണ്ടെ​ത്തി. ഡുഗോങ് എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ​ഈ ​അ​പൂ​ർ​വ​ ക​ട​ൽ സ​സ്ത​നി​ വം​ശ​നാ​ശ ​ഭീ​ഷ​ണി നേ​രി​ടു​ന്ന​വയാണ്. മ​ത്സ്യ​ബ​ന്ധ​ന വ​ല​യി​ൽ കു​രു​ങ്ങി ശ​രീ​ര​ത്തി​ൽ മുറിവുകളേറ്റ നി​ല​യി​ലു​ള്ള ജ​ഡം ഖത്തർ പ​രി​സ്ഥി​തി-കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​വും മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​വും ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്തു. 

വെ​ള്ള​ത്തി​ൽ​ നി​ന്ന് കടൽപ്പശുവിനെ പു​റ​ത്തെ​ടു​ക്കു​ന്ന​തി​ന്റെ ചി​ത്രം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കുവെച്ചു. ഇവയുടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച്‌ ശാ​സ്ത്രീ​യ പ​ഠ​ന​ങ്ങ​ൾ ന​ട​ത്തുന്നതിനായി പ്രത്യേക സംഘം ശവശരീരം സീലൈൻ പ്രദേശത്തേക്ക് കൊണ്ടുപോയി. തുടർന്ന് പാരിസ്ഥിതിക നടപടിക്രമങ്ങൾക്കനുസൃതമായി സംസ്കരിച്ചു. ക​ട​ലി​ൽ പോ​കു​ന്ന​വ​രും മീ​ൻ പി​ടി​ക്കു​ന്ന​വ​രും മ​ത്സ്യ​ബ​ന്ധ​ന വ​ല​ക​ൾ ക​ട​ലി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യം അ​ഭ്യ​ർ​ഥി​ച്ചു. ഇ​ങ്ങ​നെ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന വ​ല​ക​ൾ ക​ട​ൽ​ജീ​വി​ക​ൾ​ക്ക് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെന്ന് മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം