മലമുകളിൽ പരിക്കേറ്റ ഒരു പൗരനെ രക്ഷപ്പെടുത്തിയ സിവിൽ ഡിഫൻസ് സംഘം മറ്റൊരു സംഭവത്തില്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കി.
മസ്കറ്റ്: ഒമാനിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ ഉടനടി സഹായം ലഭ്യമാക്കി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി. ആദ്യ സംഭവം അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലാണ് ഉണ്ടായത്.
ഹംറ വിലായത്തില്‍ മലമുകളിൽ ഒരു പൗരന് പരിക്കേറ്റെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി അടിയന്തര വൈദ്യസഹായം ഉറപ്പാക്കുകയും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. രണ്ടാമത്തെ സംഭവമുണ്ടായത് നിസ്വ വിലായത്തിലെ ഒരു വീട്ടിലാണ്. വിവരം ലഭിച്ച ഉടനെ അഗ്നിശമന സേനയെത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ല.
Read Also - ഭാര്യയും മക്കളും ഒമാനിലേക്ക് വരാനിരിക്കെ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
