പദ്ധതിയിൽ ഡിസ്‍നിലാൻഡ് വേൾഡും പാർക്കും ഉൾപ്പെടുന്നുണ്ട്. ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പാർക്കായിരിക്കും ഇത്. 2024-ലെ ഏഷ്യൻ ഒളിമ്പിക്‌സിന് ഖിദ്ദിയ ആതിഥേയത്വം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റിയാദ്: ഡിസ്‍നി വേൾഡ് മാതൃകയിൽ കലാകായിക വിനോദങ്ങളുടെ ലോകത്തിലെ ഏറ്റവും പ്രധാന കേന്ദ്രമാകാൻ റിയാദിൽ ഒരുങ്ങുന്ന ‘ഖിദ്ദിയ’ വിനോദ നഗരത്തിന്റെ നിർമാണജോലികൾ പുരോഗമിക്കുന്നതായി ഖിദ്ദിയ ബിസിനസ് ഡെവലപ്‌മെൻറ് ഡയറക്ടർ ഗ്രെഗ് വൈറ്റ് സെയ്റ്റ് പറഞ്ഞു. 380 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 220 ചതുരശ്ര കിലോമീറ്റർ ഭാഗത്താണ് ഇപ്പോൾ നിർമാണ ജോലികൾ നടന്നുവരുന്നത്.
പദ്ധതിയിൽ ഡിസ്‍നിലാൻഡ് വേൾഡും പാർക്കും ഉൾപ്പെടുന്നുണ്ട്. ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പാർക്കായിരിക്കും ഇത്. 2024-ലെ ഏഷ്യൻ ഒളിമ്പിക്‌സിന് ഖിദ്ദിയ ആതിഥേയത്വം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗോൾഫ്, വാട്ടർ സ്‍പോർട്സ് ഏരിയകളും കറോട്ട മത്സര പാതയും പദ്ധതിയിലുണ്ട്. 2019ലാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. ആദ്യഘട്ടം 2023ല്‍ പൂര്‍ത്തീകരിക്കപ്പെടുമെന്നാണ് പ്രഖ്യാപനം.
Read also: റിയാദിൽ ദുരൂഹ സാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി
'പ്രത്യേകതകളേറെ' ജലത്തിന് മുകളിലൂടെയുള്ള സൗദിയിലെ ഏറ്റവും വലിയ വിനോദസഞ്ചാര കടൽപാലം തുറന്നു
റിയാദ്: സൗദി അറേബ്യയിലെ വിനോദസഞ്ചാരത്തിനുള്ള ഏറ്റവും വലിയ കടൽപാലം നിർമാണം പൂത്തിയായി ഗതാഗതത്തിനായി തുറന്നു. റെഡ്സീ ടൂറിസം പദ്ധതിയുടെ ഭാഗമാണ് ‘ശൂറ’ എന്ന പാലം. ചെങ്കടൽ വിനോദസഞ്ചാര മേഖലയിലെ സുപ്രധാനമായ ഒരു ദ്വീപുമായി കരയെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. റെഡ്സീ ഡെവലപ്മെൻറ് കമ്പനിയാണ് നിർമാണം നടത്തിയത്.
ദ്വീപിലെ 11 റിസോർട്ടുകളുടെയും അവിടെയുള്ള നിരവധി ഇതര താമസ കേന്ദ്രങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പാലം പ്രധാന പങ്കുവഹിക്കും. 3.3 ചതുരശ്ര കിലോമീറ്റർ ദൈർഘ്യമുള്ള പാലം വിവിധതരം സസ്യജാലങ്ങളാൽ സമ്പന്നവും മനോഹരവുമായ ഭൂപ്രകൃതിയിലൂടെ വിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് ടൂറിസ്റ്റുകളെ നയിക്കുന്ന പാതയാണ് ഈ പാലം. ആ സവിശേഷത സന്ദർശകരുടെ അനുഭവം സമ്പന്നമാക്കുമെന്ന് റെഡ്സീ കമ്പനി സി ഇ ഒ ജോൺ പഗാനോ വിശദീകരിച്ചു.
പാലത്തിൽ ഇലക്ട്രിക് കാറുകൾക്കും സൈക്കിളുകൾക്കും പ്രത്യേകം ട്രാക്കുകളും ഒരുക്കിയിട്ടുണ്ട്. അതുപോലെ കടലിനോട് ചേർന്ന് നടന്നുപോകാൻ പറ്റുന്ന കാൽനട പാതയും ഇതിലുണ്ട്. 2017 ജൂലൈ 31 നാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ചെങ്കടൽ ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്. ആകെ 34,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പദ്ധതി. ഉംലജ്, അൽവജ്അ് പ്രദേശങ്ങൾക്കിടയിലുള്ള 90- ലധികം പ്രകൃതിദത്ത ദ്വീപുകൾ ഇതിൽ ഉൾപ്പെടുന്നു.
Read more: ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും സൗജന്യ വിസ
