മാറ്റർനെറ്റ് എന്ന കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് സൗദിയില്‍ ഡ്രോൺ ഡെലിവറി സർവീസുകൾ നടത്താനുള്ള അനുമതി നൽകി. 

റിയാദ്: രാജ്യത്ത് ഡ്രോൺ ഡെലിവറി സർവീസുകൾക്ക് അനുമതി നൽകി സൗദി അധികൃതർ. മാറ്റർനെറ്റ് എന്ന കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്കാണ് ഇതിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. ഈ കമ്പനിയുടെ എം2 ഡ്രോണുകളാണ് സൗദിയിൽ ഡെലിവറി സേവനങ്ങൾ നടത്തുക. അടുത്ത വർഷത്തോടെയാകും ഈ പദ്ധതി ആരംഭിക്കുന്നത്. 

സൗദിയിൽ ഡ്രോണുകൾ ഉപയോ​ഗിച്ച് ഡെലിവറി സേവനങ്ങൾ നടത്തുന്നതിനുള്ള ആദ്യ ലൈസൻസാണ് ഇത്. സൗദി അറേബ്യയുടെ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയാണ് ഇതിന് അനുമതി നൽകിയത്. വേ​ഗതയേറിയതും ചെലവ് കുറഞ്ഞതുമാണ് ഡ്രോൺ ഡെലിവറി സേവനങ്ങൾ. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനാണ് ഈ പദ്ധതി കൊണ്ടുവരുന്നതിലൂടെ ലക്ഷ്യം വെക്കുന്നത്.

Read also: ബഹ്റൈനിൽ നിന്നുള്ള ഹജ്ജ് -ഉംറ തീർത്ഥാടകർക്ക് മെനിഞ്ജൈറ്റിസ് വാക്സിൻ നിർബന്ധം

ഡെലിവറി മേഖലയിലേക്ക് കഴിഞ്ഞ വർഷമാണ് മാർനെറ്റ് കമ്പനി കടന്നുവരുന്നത്. അമേരിക്കയിലെ സിലിക്കൺ വാലിയിലായിരുന്നു ആദ്യകാല സേവനങ്ങൾ. 2021ൽ അബുദബി ആരോ​ഗ്യ വകുപ്പുമായുണ്ടായിരുന്ന പാർട്ട്നർഷിപ്പിലൂടെയാണ് ഇവർ മിഡിൽ ഈസ്റ്റ് മാർക്കറ്റിലേക്ക് ചുവടുവെക്കുന്നത്.