കർണാടക സ്വദേശിയായ ദത്താത്രേയ ആണ് മരിച്ചത്

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ ഹഫർ ബാത്ത് സനയ്യയിൽ പ്രവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയായ ദത്താത്രേയ ആണ് മരിച്ചത്. 32 വയസ്സായിരുന്നു. മൂന്ന് വർഷത്തോളമായി സനയ്യയിലുള്ള ആട് മാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു. 

മരിച്ച യുവാവിന്റെ സുഹൃത്തുക്കൾ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി മലയാളി സാമൂഹിക പ്രവർത്തകരോടാണ് സഹായം ആവശ്യപ്പെട്ടത്. ജീവകാരുണ്യ പ്രവർത്തകൻ വിപിൻ മറ്റത്തിലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയിൽ പിന്നീട് സഹായത്തിന് അഭ്യർത്ഥിച്ചു. തുടർന്ന് വിമാനച്ചെലവുകൾ അടക്കം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാ നടപടികളും ഇന്ത്യൻ എംബസി വഹിച്ചു. മൃതദേഹം ദമ്മാം വിമാനത്താവളത്തിൽ നിന്നും ബാം​ഗ്ലൂരിലേക്കുള്ള വിമാനത്തിൽ നാട്ടിലെത്തിച്ചു. മൃതദേഹം കുടുംബം ഏറ്റുവാങ്ങുകയും സ്വദേശത്ത് സംസ്കരിക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം