യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സംഭവത്തെ ശക്തമായി അപലപിച്ച് പ്രസ്‍താവനകള്‍ പുറത്തിറക്കി.
അബുദാബി: ഡെന്മാര്‍ക്ക് തലസ്ഥാനമായ കോപന്‍ഹേഗനില്‍ തുര്‍ക്കിഷ് എംബസിക്ക് മുന്നില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സംഭവത്തെ ശക്തമായി അപലപിച്ച് പ്രസ്‍താവനകള്‍ പുറത്തിറക്കി.
മാനവിക, സാമൂഹിക മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമായി സുരക്ഷയെത്തന്നെ അസ്ഥിരപ്പെടുത്തുന്ന എല്ലാത്തരം പ്രവണതകളെയും തള്ളിക്കളയുന്നതായി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറഞ്ഞു. സഹിഷ്ണുതയ്ക്കും സഹവര്‍ത്തിത്വത്തിനും വേണ്ടി ലോകം മുഴുവന്‍ ഒരുമിച്ച് നിലല്‍ക്കേണ്ട സമയത്ത് ധുവീകരണമുണ്ടാക്കുന്ന നടപടികള്‍ ഒിവാക്കണമെന്നും മതചിഹ്നങ്ങളെ ആദരിക്കണമെന്നും വിദ്വേഷവും തീവ്രവാദവും തടയപ്പെടണമെന്നും യുഎഇ ആവശ്യപ്പെട്ടു. സംവാദവും സഹിഷ്ണുതയും പരസ്‍പര ബഹമാനവുമാണ് വേണ്ടതെന്നും വിദ്വേഷ പ്രചരണം അവസാനിപ്പിക്കണമെന്നും സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയവും ഈ വിഷയത്തില്‍ ആവശ്യപ്പെട്ടു.
ഡെന്മാര്‍ക്ക് തലസ്ഥാനത്ത് നടന്ന സംഭവങ്ങള്‍ പ്രകോപനപരവും റമദാന്‍ മാസത്തില്‍ ലോകമെമ്പാടുമുള്ള രണ്ട് ബില്യനിലധികം മുസ്‍ലിംകളുടെ വികാരങ്ങളെ, വ്രണപ്പെടുത്തുന്നതുമാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ തുടര്‍ച്ചയായി ഖുര്‍ആനെ അവഹേളിക്കാന്‍ അവസരം നല്‍കുന്നത് വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നതും സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഭീഷണിയുമാണെന്നതിനൊപ്പം ഇക്കാര്യത്തിലെ ഇരട്ടത്താപ്പാണ് വ്യക്തമാവുന്നതെന്നും ഖത്തര്‍ ആരോപിച്ചു. ബഹ്റൈനും കുവൈത്തും ഉള്‍പ്പെടെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളും സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
Read also: നാട്ടില്‍ നിന്ന് മടങ്ങിവന്ന പ്രവാസിയുടെ ബാഗില്‍ കഞ്ചാവ്; വിമാനത്താവളത്തില്‍ പിടിയിലായി
