പരിപാടി സ്‌കൂൾ അങ്കണത്തിലെ ഉദ്യാനത്തിൽ ചെടികൾ നട്ടുകൊണ്ട് പ്രിൻസിപ്പൽ മീര റഹ്‌മാൻ അധ്യാപകരുടെയും വിദ്യാർഥികളുടെയും സാനിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. വൈവിധ്യങ്ങളായ നിരവധി കാർട്ടൂണുകളും ചിത്രരചനയും മോഡലുകളും കൊണ്ട് വിദ്യാർഥികൾക്ക് ഈ പരിസ്ഥിതി ദിനത്തിൽ നവ്യാനുഭൂതി നൽകാൻ ദിനാചരണം കൊണ്ട് സാധിച്ചതായി സ്കൂൾ അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
റിയാദ്: റിയാദിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ലോക പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തുന്നതിനും പ്രകൃതിയോട് ഇണങ്ങി കുറ്റമറ്റ രീതിയിൽ വരുംതലമുറയെ വാർത്തെടുക്കുന്നതിനും വേണ്ടി നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്.
പരിപാടി സ്‌കൂൾ അങ്കണത്തിലെ ഉദ്യാനത്തിൽ ചെടികൾ നട്ടുകൊണ്ട് പ്രിൻസിപ്പൽ മീര റഹ്‌മാൻ അധ്യാപകരുടെയും വിദ്യാർഥികളുടെയും സാനിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. വൈവിധ്യങ്ങളായ നിരവധി കാർട്ടൂണുകളും ചിത്രരചനയും മോഡലുകളും കൊണ്ട് വിദ്യാർഥികൾക്ക് ഈ പരിസ്ഥിതി ദിനത്തിൽ നവ്യാനുഭൂതി നൽകാൻ ദിനാചരണം കൊണ്ട് സാധിച്ചതായി സ്കൂൾ അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഇന്തൊനേഷ്യയിലേക്കുള്ള യാത്രാനിരോധനം സൗദി അറേബ്യ പിന്‍വലിച്ചു
ആധുനിക കാലഘട്ടത്തിൽ നാം അധിവസിക്കുന്ന ഈ ഭൂമിയെ സംരക്ഷിക്കേണ്ടത് ജീവിവർഗത്തിന്റെ നിലനിൽപിന് അത്യന്താപേക്ഷിതമാണെന്ന് കുട്ടികളോട് സംവദിച്ച പ്രിൻസിപ്പൽ മീര റഹ്‌മാൻ പറഞ്ഞു. സ്കൂൾ സൂപർവൈസർ സുജാത പ്രേംലാൽ, അധ്യാപകരായ മീനാമോൾ, ഫായിസ സുൽത്താന, ഷഹീല, ഖാൻ അഷ്‌ഫാഖ്, മാനേജ്‍മെന്റ് പ്രതിനിധികൾ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
സൗദിയില്‍ ഉച്ചവിശ്രമ സമയം പ്രഖ്യാപിച്ചു
റിയാദ്: സൗദി അറേബ്യയില്‍ മധ്യാഹ്ന വിശ്രമ നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ പുറം ജോലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയ അറിയിച്ചു.
തുറസ്സായ സ്ഥലങ്ങളില്‍ വെയിലേല്‍ക്കുന്ന നിലയില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിന് മൂന്ന് മാസക്കാലം വിലക്കുണ്ടാകും. സെപ്തംബര്‍ 15 വരെയാണ് മധ്യാഹ്ന വിശ്രമ നിയമം നിലവില്‍ ഉണ്ടാകുക. സ്വകാര്യ മേഖലാ തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷ സംരക്ഷിക്കാന്‍ ശ്രമിച്ചും ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനും ആരോഗ്യപരമായ അപകടങ്ങളില്‍ നിന്ന് തൊഴിലാളികളെ അകറ്റി നിര്‍ത്താനുമുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് മന്ത്രാലയം ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്.
നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓരോ ലംഘനത്തിനും 3,000 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെ പിഴ ചുമത്തുകയും സ്ഥാപനം താല്‍ക്കാലികമായോ സ്ഥിരമായോ അടച്ചു പൂട്ടുകയും ചെയ്യും.
അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുന്ന തൊഴിലാളികള്‍ക്കും പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാര്‍ക്കും മധ്യാഹ്ന വിശ്രമ നിയമം ബാധകമല്ല. ഈ വിഭാഗം തൊഴിലാളികള്‍ക്കെ വെയിലില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ തൊഴിലുടമകള്‍ ഏര്‍പ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
