കൈക്കോട്ട്കടവ് സ്വദേശി കെപി അബ്ദുൽ ഖാദർ (60) ആണ് മരണപ്പെട്ടത്

കുവൈത്ത് സിറ്റി: കാസർകോട് സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ നിര്യാതനായി. കൈക്കോട്ട്കടവ് സ്വദേശി കെപി അബ്ദുൽ ഖാദർ (60) ആണ് മരണപ്പെട്ടത്. കുവൈത്തിലെ ഖൈറാനിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു. കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം അംഗമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത്തിനുള്ള നടപടിക്രമങ്ങൾ കെഎംസിസി ഹെൽപ് ഡെസ്കിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

read more: കുവൈത്തിൽ മലയാളികൾക്കടക്കം ആഡംബരകാറുകളും മില്യൺ ഡോളറും, യാ ഹല ഷോപ്പിങ് ഫെസ്റ്റിവൽ അവസാനിച്ചു