തൊഴിലുടമയായ സ്വദേശി പൗരന്റെ പരാതിയെ തുടര്‍ന്നാണ് യുവതിക്കെതിരെ കേസെടുത്തത്. അനുമതിയില്ലാതെ തന്റെ കുടുംബാംഗങ്ങളുടെ ഫോട്ടോകളെടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയെന്നായിരുന്നു പരാതി. തൊഴിലുടമയുടെ അമ്മയുടെയും മകളുടെയും ഫോട്ടോകള്‍ യുവതി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.
അജ്മാന്‍: തൊഴിലുടമയുടെ കുടുംബാംഗങ്ങളുടെ സ്വകാര്യത ലംഘിച്ചതിന് പ്രവാസി യുവതിക്ക് യുഎഇയില്‍ ജയില്‍ ശിക്ഷ. വീട്ടുജോലിക്കാരിയായിരുന്ന 29 വയസുള്ള യുവതിക്കാണ് കോടതി ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ചശേഷം ഇവരെ നാടുകടത്തും.
തൊഴിലുടമയായ സ്വദേശി പൗരന്റെ പരാതിയെ തുടര്‍ന്നാണ് യുവതിക്കെതിരെ കേസെടുത്തത്. അനുമതിയില്ലാതെ തന്റെ കുടുംബാംഗങ്ങളുടെ ഫോട്ടോകളെടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയെന്നായിരുന്നു പരാതി. തൊഴിലുടമയുടെ അമ്മയുടെയും മകളുടെയും ഫോട്ടോകള്‍ യുവതി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പലരും അപകീര്‍ത്തികരമായ കമന്റുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അനുമതിയില്ലാതെ തന്റെ ഭാര്യയുടെ വസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോകളെടുത്തുവെന്നും അവയും ഫോസ്ബുക്കില്‍ പോസ്റ്റ് ചെയ്തെന്നും പരാതിയില്‍ പറയുന്നു.
കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ എടുത്തുവെന്നും അവ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുവെന്നും യുവതി കോടതിയില്‍ സമ്മതിച്ചു. തൊഴിലുടമയുടെ ഭാര്യ വിദേശത്തായിരുന്ന സമയത്ത് അവരുടെ വസ്ത്രങ്ങള്‍ ധരിച്ച് ചിത്രങ്ങളെടുത്തുവെന്നും യുവതി സമ്മതിച്ചു. ഇതോടെയാണ് കോടതി ശിക്ഷ വിധിച്ചത്.
