ജോലി സ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു ഇദ്ദേഹം.
സലാല: ഒമാനിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ ചാവക്കാട് ഒരുമനയൂർ മാടിലെ കറുപ്പൻ വീട്ടിൽ മുഹമ്മദ് ഹനീഫ (55) ആണ് സലാലയിൽ കുഴഞ്ഞ് വീണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ജോലി സ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഭാര്യ: ആരിഫ. ഒരു മകനും മകളുമുണ്ട്. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


