റിയാദിൽ മലയാളി നിര്യാതനായി. താമസസ്ഥലത്ത് വെച്ച് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ റെഡ് ക്രസന്റ് സംഘം പരിശോധനകൾക്ക് ശേഷം മരണം സ്ഥിരീകരിച്ചു.

റിയാദ്: കോഴിക്കോട് തിരുവാങ്ങൂർ സ്വദേശി അബ്ദുൽ ആരിഫ് ചീക്കാനംചേരി (61) റിയാദിൽ അന്തരിച്ചു. ബത്ഹയിലെ താമസസ്ഥലത്ത് വെച്ച് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ (സി.പി.ആർ) നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് സ്ഥലത്തെത്തിയ റെഡ് ക്രസന്റ് സംഘം പരിശോധനകൾക്ക് ശേഷം മരണം സ്ഥിരീകരിച്ചു.

ഭാര്യ: മുംതാസ്, മക്കൾ: ആയിഷ മർഫി റഹ്മാ ഷിയാന, ഫാത്തിമ ഷബ്‌നം (ഇരുവരും ഖത്തറിൽ). മൃതദേഹം റിയാദിൽ തന്നെ ഖബറടക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ഇതിനായുള്ള നിയമനടപടികൾ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങിെൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നു. കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ മേൽനോട്ടത്തിൽ ഭാരവാഹികളായ ഹാഷിം തോട്ടത്തിൽ, നസീർ കണ്ണീരി, ഫസൽ, കോഴിക്കോട് ജില്ലാ കെ.എം.സി.സി ട്രഷറർ റാഷിദ് ദയ എന്നിവർ നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നു.