നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

റിയാദ്: സൗദി അറേബ്യയിലെ തബൂക്കില്‍ പെട്രോള്‍ പമ്പിലുണ്ടായ തീപിടിത്തത്തില്‍ ഒരു മരണം. ഏതാനും പേര്‍ക്ക് പരിക്കേറ്റു. തബൂക്ക് അല്‍മുറൂജ് സ്ട്രീറ്റിലെ പെട്രോള്‍ പമ്പിലാണ് തീപിടിത്തമുണ്ടായത്. 

ഇന്നലെ രാത്രിയിലാണ് സംഭവം ഉണ്ടായത്. നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. റെഡ് ക്രസന്‍റ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Read Also -  11 ദിവസത്തിനിടെ 1,470 പ്രവാസികളെ നാടുകടത്തി; കര്‍ശന പരിശോധന തുടരുന്നു, ഈ നിയമലംഘനങ്ങള്‍ വലിയ വിനയാകും

 സൗദി അറേബ്യയില്‍ മൂന്നിടങ്ങളിൽ തീപിടിത്തം; 13 പേരെ രക്ഷപ്പെടുത്തി

റിയാദ്: സൗദി അറേബ്യയിൽ മൂന്നിടങ്ങളിലുണ്ടായ തീപിടിത്തത്തിൽനിന്ന് 13 പേരുടെ ജീവൻ സിവിൽ ഡിഫൻസിെൻറ ശ്രമഫലമായി രക്ഷിച്ചു. വടക്കൻ പ്രവിശ്യയിലെ തബൂക്കിലും പടിഞ്ഞാറൻ മേഖലയിെല തായിഫിലും കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിലുമാണ് അഗ്നിബാധയുണ്ടായത്. സാന്ദർഭോചിതമായ ഇടപെടലിലൂടെ സൗദി സിവിൽ ഡിഫൻസ് ജീവനുകൾ രക്ഷിക്കുകയായിരുന്നു. 

തായിഫിൽ താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നിന്നാണ് ആറു പേരെ രക്ഷപ്പെടുത്തിയത്. തബൂക്കിൽ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഒരാളെ പരിക്കുകളോടെയും ബാക്കി ആറു പേരെ സുരക്ഷിതരായും രക്ഷപ്പെടുത്താൻ സാധിച്ചു. ദമ്മാമില് കിങ് അബ്ദുൽ അസീസ് തുറമുഖത്തോടനുബന്ധിച്ചുള്ള കണ്ടെയ്നർ യാഡിലുണ്ടായ തീപിടിത്തം കൂടുതൽ നാശനഷ്ടങ്ങളോ ആളപയമോ ഉണ്ടാകാതെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതായും സിവിൽ ഡിഫൻസ് വാക്താവ് അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് ആകാശത്തേക്കുയർന്ന പുകച്ചുരുളകൾ ആളുകൾക്കിടയിൽ ഭീതിപടർത്തിയിരുന്നു. 

 Read Also -  ആ ആഗ്രഹം നിറവേറ്റി, ജയിലില്‍ നിന്ന് മകളുടെ വിവാഹ വേദിയിലെത്തി പിതാവ്; എല്ലാ സഹായങ്ങളും ചെയ്ത് ജയില്‍ വകുപ്പ്

അതേസമയം കഴിഞ്ഞ ദിവസം മദീനയില്‍ വീട്ടില്‍ തീ പടര്‍ന്നു പിടിച്ചിരുന്നു. ശൂറാന്‍ ഡിസ്ട്രിക്ടിലെ ഒരു വീട്ടിലാണ് തീപിടിത്തമുണ്ടായത്. അഗ്നിബാധയെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി.സംഭവസ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ തീയണച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. വീടിനുള്ളില്‍ കുടുങ്ങിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...