Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിയാദിൽ രാജകീയ സ്വീകരണം

കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റോയൽ ടെർമിനലിൽ തിങ്കളാഴ്ച രാത്രി 11.20ന് എയർ ഇന്ത്യ വിമാനത്തിൽ വന്നിറങ്ങിയ പ്രധാനമന്ത്രിയെ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ അൽസൗദ് രാജകുമാരൻ വരവേറ്റു. സൗദി പ്രോട്ടോക്കോൾ ഓഫീസർമാരും ഭടന്മാരും അണിനിരന്ന് രാജകീയ സ്വീകരണമാണ് നൽകിയത്. 

prime minister narendra modi reaches saudi on Monday night
Author
Riyadh Saudi Arabia, First Published Oct 29, 2019, 10:33 AM IST

റിയാദ്: ഒറ്റ ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജകീയ പ്രൗഢിയിൽ ഊഷ്മള സ്വീകരണം. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് സംഘടിപ്പിക്കുന്ന മൂന്നാമത് ആഗോള നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ക്ഷണമനുസരിച്ചാണ് അദ്ദേഹം റിയാദിലെത്തിയത്. 

കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റോയൽ ടെർമിനലിൽ തിങ്കളാഴ്ച രാത്രി 11.20ന് എയർ ഇന്ത്യ വിമാനത്തിൽ വന്നിറങ്ങിയ പ്രധാനമന്ത്രിയെ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ അൽസൗദ് രാജകുമാരൻ വരവേറ്റു. സൗദി പ്രോട്ടോക്കോൾ ഓഫീസർമാരും ഭടന്മാരും അണിനിരന്ന് രാജകീയ സ്വീകരണമാണ് നൽകിയത്. സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി, റിയാദ് നഗരസഭ അധ്യക്ഷൻ എൻജി. താരിഖ് ബിൻ അബ്ദുൽ അസീസ് അൽഫാരിസ്, ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സൗദ് ബിൻ മുഹമ്മദ് അൽസാത്തി, റിയാദ് റീജനൽ പൊലീസ് മേധാവി മേജർ ജനറൽ ഫഹദ് ബിൻ സായിദ് അൽമുത്തൈരി എന്നിവരുമായും വിമാനത്താവളത്തിൽ മോദി ഹസ്തദാനം ചെയ്തു. ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദിന്റെ നേതൃത്വത്തിൽ എംബസി സംഘവും പ്രധാനമന്ത്രിയെ വരവേൽക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. 
prime minister narendra modi reaches saudi on Monday night

തുടർന്ന് റിയാദ് നസ്രിയയിലെ കിങ് സൗദ് ഗസ്റ്റ് പാലസിലേക്ക് ആനയിക്കപ്പെട്ട പ്രധാനമന്ത്രിയും സംഘവും അവിടെ തങ്ങി. ചൊവ്വാഴ്ചയാണ് സന്ദർശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക പരിപാടികൾ. രാവിലെ 10.30ന് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ അൽസൗദ് രാജകുമാരൻ, 10.50ന് വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽസൗദ് രാജകുമാരൻ, 11.10ന് തൊഴിൽ സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽരാജ്ഹി, 11.30ന് പരിസ്ഥിതി ജല കാർഷിക മന്ത്രി അബ്ദുറഹ്മാൻ ബിൻ അബ്ദുൽ മുഹ്സിൻ അൽഫാദ്ലി എന്നിവരുമായി ചർച്ച നടത്തും. 
prime minister narendra modi reaches saudi on Monday night

ഉച്ചക്ക് രണ്ടിന് സൽമാൻ രാജാവ് ഒരുക്കുന്ന ഉച്ചഭക്ഷണത്തിൽ പെങ്കടുക്കാൻ അദ്ദേഹത്തിന്റെ കൊട്ടാരത്തിലേക്ക് പോകും. ഉച്ചഭക്ഷണത്തിന് ശേഷം രാജാവുമായി സുപ്രധാന വിഷയങ്ങളിൽ കൂടിക്കാഴ്ച നടത്തും. 3.20ന് ഇരുവരും സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലുമായി ബന്ധപ്പെട്ട കരാറുകൾ ഒപ്പിടും. വൈകീട്ട് 5.30ന് ആഗോള നിക്ഷേപ സംഗമത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുന്ന പ്രധാനമന്ത്രി മുഖാമുഖത്തിലും പെങ്കടുക്കും. ഏഴ് മണിക്ക് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ചയിലും രാത്രി എട്ട് മണിക്ക് കിരീടാവകാശി ഒരുക്കുന്ന അത്താഴ വിരുന്നിലും പെങ്കടുത്ത ശേഷം 10.15ന് ഡൽഹിയിലേക്ക് തിരിക്കും. 
prime minister narendra modi reaches saudi on Monday night

വിവിധവിഷയങ്ങളിലെ 12 കരാറുകളും സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ തുടങ്ങാന്‍ പദ്ധതിയിട്ട ഓയില്‍ റിഫൈനറി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സൗദിയിൽ തുടങ്ങുന്ന ഔട്ട് ലെറ്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട കരാറുകളും ഇക്കൂട്ടത്തിലുണ്ട്. റുപേ കാര്‍ഡിന്റെ ഔദ്യോഗിക പ്രകാശനവും റിയാദിൽ പ്രധാനമന്ത്രി നിര്‍വഹിക്കും.
 

വീഡിയോ..
"

Follow Us:
Download App:
  • android
  • ios