കൊല്ലപ്പെട്ട യുവാവും പിടിയിലായ സൗദി പൗരനും തമ്മില്‍ നേരത്തെ തന്നെ ചില തര്‍ക്കങ്ങളുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

റിയാദ്: സൗദി അറേബ്യയില്‍ കാറിന് തീയിട്ട് ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്‍തതായി ജിദ്ദ പൊലീസ് അറിയിച്ചു. സൗദി പൗരനാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട യുവാവും പിടിയിലായ സൗദി പൗരനും തമ്മില്‍ നേരത്തെ തന്നെ ചില തര്‍ക്കങ്ങളുണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. പിടിയിലായ പ്രതിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും പിന്നീട് ഇയാളെ പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് അറിയിച്ചു.

Read also: ഡ്രൈവര്‍ ആക്‌സിലേറ്റര്‍ ചവിട്ടി; യുഎഇയില്‍ പ്രവാസി മെക്കാനിക്കിന് മുകളില്‍ കാര്‍ വീണ് ദാരുണാന്ത്യം

ലോകകപ്പ് വിജയാഘോഷത്തിനിടെ ദുബൈയില്‍ രണ്ട് കാറുകള്‍ക്ക് തീപിടിച്ചു
ദുബൈ: ദുബൈയില്‍ രണ്ട് കാറുകള്‍ക്ക് തീപിടിച്ചു. അര്‍ജന്റീന-ഫ്രാന്‍സ് ലോകകപ്പ് ഫൈനല്‍ മത്സരം നടന്ന ഞായറാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.

അല്‍ വാസല്‍ റോഡില്‍ രാത്രി 11.50നായിരുന്നു തീപിടിത്തം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ലോകകപ്പ് ഫൈനല്‍ മത്സരം കണ്ട ശേഷം ആഹ്ലാദാരവം മുഴക്കി മടങ്ങിയ കാറുകളാണ് അപകടത്തില്‍പ്പെട്ടത്. വിവരം അറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമനസേനയും പൊലീസും ചേര്‍ന്ന് തീപിടിത്തം നിയന്ത്രണവിധേയമാക്കി. ഇതേ തുടര്‍ന്ന് ഈ ഭാഗത്ത് ഗതാഗത തടസ്സം നേരിട്ടിരുന്നു.

Read also: മൂന്നര മാസമായി അബോധാവസ്ഥയിലായിരുന്ന പ്രവാസി മലയാളിയെ നാട്ടിലെത്തിച്ചു

കാര്‍ പാര്‍ക്ക് ചെയ്‍തിരുന്ന ഭാഗം ഒഴിവാക്കി ടാറിങ്; സൗദിയില്‍ കരാറുകാരനെ കൊണ്ട് വീണ്ടും ടാര്‍ ചെയ്യിച്ചു
​​​​​​​റിയാദ്: സൗദി അറേബ്യയില്‍ റോഡ് ടാറിങ് ജോലികളില്‍ കൃത്രിമം കാണിച്ച കരാറുകാരനെതിരെ നടപടിയെടുത്ത് നഗരസഭ. ജിദ്ദയിലെ ഹയ്യുല്‍ ശാഥിയിലായിരുന്നു ഇത്തരമൊരു സംഭവം നടന്നതെന്ന് ജിദ്ദ മുനിസിപ്പാലിറ്റി ട്വിറ്ററിലൂടെ അറിയിച്ചു. കൃത്രിമം കാണിച്ച കരാറുകാരനെക്കൊണ്ട് റോഡ് വീണ്ടും പൂര്‍ണമായി ടാര്‍ ചെയ്യിക്കുകയായിരുന്നു.

ഹയ്യുല്‍ ശാഥിയിയിലെ ഒരു റോഡില്‍ ഡിസംബര്‍ 15ന് നടന്ന ടാറിങ് ജോലികളാണ് നടപടിയില്‍ കലാശിച്ചത്. റോഡിന്റെ വശത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു കാര്‍ അവിടെ നിന്ന് നീക്കാതെ അത്രയും ഭാഗം ഒഴിച്ചിട്ട് ടാറിങ് ജോലികള്‍ കരാറുകാരന്‍ പൂര്‍ത്തീകരിക്കുകയായിരുന്നു. 15ന് പുലര്‍ച്ചെയായിരുന്നു പണി നടന്നത്. എന്നാല്‍ ഇത് ശ്രദ്ധയില്‍പെട്ട അധികൃതര്‍ നിര്‍മാണം പൂര്‍ത്തിയായെന്ന് അംഗീകരിക്കാതെ, കരാറുകാരനെക്കൊണ്ട് തൊട്ടടുത്ത ദിവസം തന്നെ 100 മീറ്റര്‍ റോഡ് പൂര്‍ണമായും വീണ്ടും ടാര്‍ ചെയ്യിപ്പിച്ചു. റോഡരികില്‍ പാര്‍ക്ക് ചെയ്‍തിരുന്ന കാറിനെതിരെ ട്രാഫിക് നിയമലംഘനത്തിന് നടപടിയും സ്വീകരിച്ചിട്ടുണ്ട്. റോഡ് നിര്‍മാണത്തില്‍ വീഴ്‍ച വരുത്തിയ കരാറുകാരനെതിരെ നടപടി തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ജിദ്ദ മുനിസിപ്പാലിറ്റി ട്വീറ്റ് ചെയ്‍തു.