ഇന്നലെ വൈകിട്ടോടെ സൗദി അറേബ്യയിൽ പുതുവര്‍ഷ പിറവി ദൃശ്യമായി
റിയാദ്: ഇന്ന് ഇസ്ലാമിക പുതുവർഷമായ മുഹറം ഒന്ന് ആരംഭിക്കുന്നു. ഇന്നലെ വൈകിട്ടോടെ സൗദി അറേബ്യയിൽ പുതുവര്‍ഷ പിറവി ദൃശ്യമായതോടെയാണ് ഇന്ന് മുഹറം ആദ്യം ദിനം ആരംഭിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചത്. യുഎഇയിൽ വെള്ളിയാഴ്ചയാണ് ഹിജ്റി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അന്നേ ദിവസം സർക്കാർ, സ്വകാര്യ മേഖലയിൽ എല്ലാ ജീവനക്കാർക്കും അവധിയായിരിക്കും.
ഇസ്ലാമിക പുതുവർഷം ഹിജ്റി പുതുവർഷം എന്നും അറിയപ്പെടുന്നുണ്ട്. എ.ഡി 622ൽ മക്കയിൽ നിന്ന് മദീനയിലേക്കുള്ള പ്രവാചകൻ മുഹമ്മദ് നബിയുടെ യാത്രയെ അനുസ്മരിപ്പിക്കുന്നതാണ് ഈ ദിനം. ഇത് ഇസ്ലാമിക് ലൂണാർ കലണ്ടറിന്റെ ആരംഭമായാണ് കണക്കാക്കുന്നത്. ഈദുൽ ഫിത്തർ പോലെയോ ഈദ് അൽ അദ്ഹ പോലെയോ ഈ ദിനം ആഘോഷിക്കപ്പെടുന്നില്ല എങ്കിൽപ്പോലും ഇസ്ലാമിക സമൂഹത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ദിനം തന്നെയാണ് മുഹറം ഒന്ന്. യുഎഇ, മൊറോക്കോ, സിറിയ തുടങ്ങി 20ലധികം രാജ്യങ്ങൽ ഹിജ്റി പുതുവർഷം അവധി ദിനമായി ആചരിക്കുന്നുണ്ട്.


