Asianet News MalayalamAsianet News Malayalam

'ഒരു സന്തോഷ വാര്‍ത്തയുണ്ട് കേട്ടോ'; ആ ജീവിത നിമിഷം പ്രേക്ഷകരോട് പങ്കുവെച്ച് നടൻ ശ്രീറാം

തന്റെ ഒരു സ്വകാര്യ സന്തോഷ വാര്‍ത്ത കൂടെ പങ്കുവച്ച് എത്തിയിരിക്കുകയാണിപ്പോള്‍ ശ്രീറാം. 'ഒരു സന്തോഷ വാര്‍ത്തയുണ്ട് കേട്ടോ' എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. 

Actor Sriram and family celebrate wife Vandita's baby shower vvk
Author
First Published Apr 17, 2024, 7:49 AM IST

കൊച്ചി: കസ്തൂരിമാന്‍ എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായി മാറിയ നടനാണ് ശ്രീരാം രാമചന്ദ്രന്‍. ജീവ എന്ന കഥാപാത്രമായി പ്രേക്ഷകര്‍ അംഗീകരിച്ച നടന്‍ ഇപ്പോള്‍ ചെറിയ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

തന്റെ ഒരു സ്വകാര്യ സന്തോഷ വാര്‍ത്ത കൂടെ പങ്കുവച്ച് എത്തിയിരിക്കുകയാണിപ്പോള്‍ ശ്രീറാം. 'ഒരു സന്തോഷ വാര്‍ത്തയുണ്ട് കേട്ടോ' എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ഭാര്യ വന്ദിത വീണ്ടും ഗര്‍ഭിണിയാണ്. ഒന്‍പത് വയസ്സുള്ള മകള്‍ വിസമയയ്ക്ക് കൂട്ടായി ഒരാള്‍ കൂടെ വരുന്നു. കസ്തൂരിമാന്‍ സീരിയലില്‍ ശ്രീറാമിന്റെ പെയര്‍ ആയി എത്തിയ റെബേക്ക സന്തോഷ് മുതല്‍ നിരവധി സെലിബ്രിറ്റികളാണ് നടന് ആശംസകള്‍ അറിയിച്ച് കമന്റില്‍ എത്തിയിരിക്കുന്നത്. സാധിക വേണുഗോപാല്‍, ഹരിത ജി നായര്‍, സൗപര്‍ണിക സുബാഷ്, അന്‍ഷിത അന്‍ചി, അനൂപ് കൃഷ്ണന്‍, സ്‌നേഹ ശ്രീകുമാര്‍, രാണി ശരണ്‍ അങ്ങനെ പോകുന്ന ആ ലിസ്റ്റ്.

കൊളേജില്‍ ഒന്നിച്ച് പഠിച്ചതാണ് ശ്രീറാമും വന്ദിതയും. നര്‍ത്തകിയായ വന്ദിതയുമായി സൗഹൃദത്തിലായി, പിന്നീട് അതൊരു ഓര്‍ക്കുട്ട് പ്രണയമായി മാറുകയായിരുന്നു. എന്‍ജിനിയറിങ് കഴിഞ്ഞ ശ്രീറാം കര്‍ണാട്ടിക് സംഗീതജ്ഞനായ അച്ഛന്‍രെ പാരമ്പര്യം പിന്‍തുടര്‍ന്ന് പാട്ടിന്റെ ലോകത്താണ് ആദ്യം എത്തിയത്. പിന്നീട് സിനിമയോടുള്ള താത്പര്യം കാരണം അസിസ്റ്റന്റ് ഡയരക്ടറായി കരിയര്‍ ആരംഭിച്ചു. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആട്‌സ്‌ക് ക്ലബ്ബ് എന്ന ചിത്രത്തിലാണ് ആദ്യമായി മുഖം കാണിച്ചത്. പിന്നീട് തട്ടത്തിന്‍ മറയത്ത്, ആര്‍ട്ടിസ്റ്റ്, ഉയരെ, അബ്രഹാം ഓസ്ലര്‍ പോലുള്ള സിനിമകള്‍ ചെയ്തു

അതിനിടയിലായിരുന്നു സീരിയലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഏഴോളം സീരിയലിന്റെ ഭാഗമായി എങ്കിലും ശ്രദ്ധിക്കപ്പെട്ടത് കസ്തൂരിമാനാണ്. മ്യൂസിക് ആല്‍ബങ്ങളിലും, ഹ്രസ്വ ചിത്രങ്ങളിലും എല്ലാം ശ്രീറാം സജീവമാണ്.

എന്തൊക്കെയാടാ കൊച്ചു മലയാള സിനിമയില്‍ സംഭവിക്കുന്നത്; മൂന്നര മാസത്തില്‍ സംഭവിച്ചത്, 1000 കോടി ഓണ്‍ ദ വേ.!

വടിവേലു തീമിൽ ഒരു ബാച്ചിലർ പാർട്ടി, പേളിഷ് കുടുംബം വേറെ ലെവലെന്ന് ആരാധകർ

Follow Us:
Download App:
  • android
  • ios