സജ്ന-ഫിറോസ് ഖാൻ വിവാദത്തിൽ, ഫിറോസ് ഫ്രഞ്ച് കിസ് നൽകിയെന്ന് ആരോപിക്കപ്പെട്ട നടി പ്രതികരണവുമായി രംഗത്ത്.
സജ്ന- ഫിറോസ് ഖാൻ വിവാദം വലിയ രീതിയിൽ ചർച്ചാ വിഷയമായിരിക്കുകയാണ്. ഇതിനിടയിൽ ഒരു ടിവി ഷോയുടെ ഷൂട്ടിങ്ങിനിടെ ഫിറോസ് അഭിനേത്രിയെ ഫ്രഞ്ച് കിസ് കൊടുക്കുന്നത് കണ്ടെന്ന് സജ്ന വെളിപ്പെടുത്തിയിരുന്നു. തതവസരത്തിൽ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നടി. താൻ ആണ് സജ്ന പറഞ്ഞ നടിയെന്നും ഫിറോസ് തന്നോട് മോശമായി പെരുമാറുന്നതാണ് അവർ കണ്ടെതെന്നും നടി പറയുന്നു. ഇറ്റ്സ് മി കൈസ് എന്ന യൂട്യൂബ് ചാനലിനോട് ആയിരുന്നു നടിയുടെ പ്രതികരണം.
നടിയുടെ വാക്കുകൾ ഇങ്ങനെ
ഒരു ടിവി ഷോയില്‍ വച്ചുള്ളൊരു കാര്യം സജ്ന പറയുന്നുണ്ട്. ആ ആള് ഞാനാണ്. വ്യക്തിപരമായി വലിയ താല്പര്യമില്ലാത്തവരാണ് ഇരുവരും. ഷോയില്‍ വന്നപ്പോള്‍ നല്ലൊരു കപ്പിള്‍സല്ലേ എന്നൊരു ഇഷ്ടം വന്നു. പക്ഷേ അവര്‍ പറഞ്ഞ ഫ്രഞ്ച് കിസ് സംഭവത്തിന് ശേഷം ഞാന്‍ അവരോട് സംസാരിക്കാനോ ഒന്നിനും പോയിട്ടില്ല. പക്ഷേ ആ സംഭവത്തെ ഇപ്പോള്‍ വളച്ചൊടിച്ച് പറയേണ്ട കാര്യമില്ല. പാര്‍ട്ടി നടത്തിയത് എന്‍റെ റൂമില്‍ വച്ചായിരുന്നു. ഞാനുള്‍പ്പടെ ഉള്ള ചിലര് മാത്രമായിരുന്നു പുതുതായി ഉണ്ടായിരുന്നത്.
വെള്ളമടിക്കുകയോ സിഗരറ്റ് വലിക്കുന്ന ആളോ അല്ല ഞാന്‍. പാര്‍ട്ടി നടത്താന്‍ എന്തിന് ങ്ങളുടെ റൂം ഉപയോഗിച്ചു എന്നത് പിന്നീടാണ് മനസിലായത്. ഞാന്‍ ഇന്‍റസ്ട്രിയില്‍ വന്നിട്ട് രണ്ട് കൊല്ലമേ ആയിട്ടുള്ളൂ. തുടക്കമായിരുന്നു അത്.
അന്ന് ഞാന്‍ എന്റെ ബെഡ്ഡില്‍ ഇരിക്കുകയാണ്. എല്ലാവരും വലിക്കുകയും കുടിക്കുകയും ചെയ്യുന്നുണ്ട്. കള്ള് കുടിക്കാനായി എന്നെ നിര്‍ബന്ധിക്കുന്നുണ്ട്. എനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കി. ബാത്റൂമില്‍ പോകായിനായി ഞാന്‍ നില്‍ക്കയാണ്. ഇവിടെ ഈ ചേട്ടന്‍ സിഗരറ്റ് വലിച്ച് നില്‍ക്കുന്നുണ്ട്. സിഗരറ്റ് വലിക്കാന്‍ അയാള്‍ നിര്‍ബന്ധിക്കുന്നുണ്ട്.
ഇയാള് ഷേക്ക് ഹാന്‍ഡ് തരുന്നത് പോലെ എന്‍റെ കൈ പിടിച്ചു. എന്‍റെ കൈത്തണ്ടയില്‍ പിടിച്ചൊരു കിസ്. ഞാന്‍ ഒട്ടും പ്രതീക്ഷിക്കുന്ന കാര്യമേ അല്ല അത്. പേടിച്ച് പോയി. പതറി പോയി. ഇന്നായിരുന്നുവെങ്കില്‍ ഞാന്‍ പ്രതികരിച്ചേനെ. പുതിയ ആളായി പോയി ഞാൻ. പതറി പോയി ഞാൻ. ഇവരുടെ ഭര്‍ത്താവ് എന്നോട് മോശമായി പെറുമാറുന്നതാണ് അവര് കണ്ടത്. അല്ലാതെ അവര്‍ പറയുന്നത് പോലെ ഫ്രഞ്ച് കിസ് തന്ന് കെട്ടിപിടിച്ച് നിന്നു എന്നതല്ല. അന്ന് ഇടന്‍ സജ്ന, ഫിറോസിനെയും കൊണ്ട് ബാത്റൂമില്‍ കയറി. പിന്നെ എന്ത് നടന്നെന്ന് അറിയില്ല. നനഞ്ഞ പടക്കം പോലെ ആയിരുന്നു ഫിറോസ് പിന്നീട്. എന്നോട് അന്ന് ചോദിക്കാനോ പറയാനോ ആ ചേച്ചി വന്നില്ല. കാരണം അന്ന് നടന്നത് വേറെയാണ്. അയാള് എന്നോട് മോശമായി പെറുമാറുകയാണ് ചെയ്തത്. വളരെ അസ്വസ്ഥത നിറഞ്ഞ സംഭവമായിരുന്നു അത്. ഇക്കാര്യം തന്റെ അടുത്ത സുഹൃത്തുക്കളോടും അച്ഛനോടും അമ്മയോടും പറയുകയും ചെയ്തിട്ടുണ്ട്.



