വിപിൻ ദാസിന്റെ കഥയിൽ സവിൻ എസ്എ സംവിധാനം ചെയ്ത 'വാഴ 2' തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു.

രു സിനിമ റിലീസ് ചെയ്യുക, അതിന് മികച്ച പ്രതികരണം ലഭിക്കുക എന്നത് ഏതൊരു സിനിമാക്കാരന്റേയും ആ​ഗ്രഹമാണ്. പ്രത്യേകിച്ച് തുടക്കക്കാർക്ക്. അങ്ങനെ സിനിമ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞാൽ ആ സിനിമ വിജയമായി മാറുമെന്ന കാര്യത്തിൽ തർക്കവുമില്ല. അത്തരത്തിലൊരു സിനിമ ഇന്ന് തിയറ്ററിൽ എത്തിയിരിക്കുകയാണ്. വാഴ 2. വിപിൻ ദാസിന്റെ കഥ എഴുതി സവിൻ എസ്എ സംവിധാനം ചെയ്ത ചിത്രം മലയാള സിനിമാസ്വാദകർ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞുവെന്ന വിവരമാണ് പുറത്തുവരുന്നത്. ആദ്യ ഷോ കഴിയുമ്പോൾ തന്നെ ഈ വർഷത്തെ മറ്റൊരു ഹിറ്റാണ് സിനിമ എന്ന് ഏറെക്കുറേ ഉറപ്പായി കഴിഞ്ഞു.

തുടക്കം മുതൽ പ്രേക്ഷകനെ ചിരിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ചിത്രം ക്ലൈമാക്സിനോട് അടുക്കുമ്പോൾ ഇമോഷണലി പ്രേക്ഷകരെ വരിഞ്ഞുമുറുകുകയാണ്. ഒരേസമയം ചിരിപ്പിക്കുകയും ഹൃദയത്തിൽ തൊടുകയും ചെയ്യുന്ന കഥ, കിടിലൻ മേക്കിങ്, അതിലും മികച്ച പെർഫോമൻസുകൾ കൂടിയായപ്പോൾ വാഴ 2 മികച്ച സിനിമയായി മാറുന്നു. ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് തുടങ്ങിയവർക്കൊപ്പം ഒരുപാട് കണ്ടന്റ് ക്രീയേറ്റർസും അഭിനയിച്ച ചിത്രം 100 കോടി രൂപ നേടുമെന്നാണ് വിലയിരുത്തലുകൾ.

തതവസരത്തിൽ ആദ്യ ഷോ കണ്ടശേഷം കണ്ണ് നിറഞ്ഞ് പരസ്പരം കെട്ടിപിടിക്കുന്ന ഹാഷിറിന്റെയും ​ഗ്യാങ്ങിന്റേയും വീഡിയോ ഓരോരുത്തരുടെയും മനസിൽ ഇടംനേടിയിരിക്കുകയാണ്. 'ജയിച്ചവന്‍റെ കണ്ണീര്..' എന്ന് കുറിച്ചു കൊണ്ടാണ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരുപാട് നാളത്തെ വലിയ സ്വപ്നമായിരുന്നു വാഴ 2 എന്നും സന്തോഷമുണ്ടെന്നുമാണ് ഹാഷിർ സിനിമ കണ്ട ശേഷം പ്രതികരിച്ചത്.

‘വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' എന്നാണ് സിനിമയുടെ പേര്. അതുപോലെ തന്നെ നിരവധി പേർക്ക് റിലേറ്റ് ചെയ്യുന്ന വക സിനിമയിൽ ഒരുക്കിയിട്ടുണ്ട് സംവിധായകനും തിരക്കഥാകൃത്തും. സോഷ്യൽ മീഡിയ താരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം, ബിജു കുട്ടൻ, രവീന്ദ്രൻ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming