സോഷ്യൽ മീഡിയ ക്രിയേറ്ററായ അശ്വിനി (പര്‍പ്പിള്‍ ഹാല്‍സിയന്‍), ഇൻസ്റ്റാഗ്രാം സബ്സ്ക്രിപ്ഷനിലൂടെ കോടികൾ സമ്പാദിക്കുന്നുവെന്ന പ്രചാരണം നിഷേധിച്ചു. മെറ്റയുടെ വിഹിതവും നികുതിയും കഴിഞ്ഞ് ലഭിക്കുന്ന വരുമാനം സ്ഥിരമല്ലെന്നും അവര്‍ പറഞ്ഞു.

മീപകാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി മാറിയ ആളാണ് 'പര്‍പ്പിള്‍ ഹാല്‍സിയന്‍' എന്ന അശ്വിനി. ഇൻസ്റ്റാ​ഗ്രാം സബ്സ്ക്രിപ്ഷനിലൂടെ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന ക്രിയേറ്ററാണ് ഇവരെന്നായിരുന്നു പ്രചരണങ്ങൾ. 30,000 അടുപ്പിച്ച് സബ്സ്ക്രൈബേഴ്സ് ഉണ്ടായിരുന്ന അശ്വിനിയുടെ അക്കൗണ്ട് ഏതാനും നാളുകൾക്ക് മുൻപ് ഇൻസ്റ്റാ​ഗ്രാമിൽ നിന്നും അപ്രത്യക്ഷമാകുകയും ചെയ്തിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ പോസ്റ്റുകൾ പങ്കിടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തനിക്ക് സബ്സ്ക്രിപ്ഷൻ മാത്രമല്ലെന്നും മാർക്കറ്റിം​ഗ് ഫീൽഡിൽ ജോലി ചെയ്യുന്ന ആളാണെന്നും പറയുകയാണ് അശ്വിനി. മാസ വരുമാനത്തെ കുറിച്ചും അശ്വിനി പറയുന്നുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

"മാസ വരുമാനം എത്രയാണെന്ന് ഞാൻ പറയില്ല. കറക്ട് ഒരു തുക നമുക്ക് പറയാൻ പറ്റില്ല. സബ്സ്ക്രിപ്ഷൻ ഉള്ള എല്ലാവർക്കും അത് അറിയാവുന്ന കാര്യവുമാണ്. നമുക്ക് കിട്ടുന്ന തുക മാറി കൊണ്ടിരിക്കും. ടാക്സ് എല്ലാം ഇതിൽ നിന്നും പോകും. 399 രൂപ കൃത്യമായി നമ്മുടെ കയ്യിൽ കിട്ടില്ല. ഒരുകോടിയൊന്നും ഇല്ല. സബ്സ്ക്രൈബേഴ്സ് അയക്കുന്ന തുക എനിക്കല്ല നേരിട്ട് വരുന്നത് മെറ്റക്കാണ്. അവരൊരു എമൗണ്ട് എടുത്ത ശേഷമാണ് നമുക്ക് തരുന്നത്. ഞാൻ റീ ഫണ്ട് ചെയ്യേണ്ടതുമല്ല. പിന്നെ ഞാൻ വിചാരിക്കും ആളുകൾ പറയട്ടെ. ഞാൻ കോടിപതിയായില്ലേ. ഫ്രീ പ്രൊമോഷനല്ലേ അത്. എനിക്ക് ഏഴ് കോടി, എട്ട് കോടിയൊക്കെയാണ് ഒരുവർഷത്തെ വരുമാമെന്നൊക്കെ പറയുന്നുണ്ട്. അതെല്ലാം ഞാൻ ഷെയർ ചെയ്ത് വിടാറുണ്ട്. കാണാത്തവരും കൂടി കാണട്ടെ. ഇന്ത്യയിൽ സോഷ്യൽ മീഡിയ വഴി ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന ആളാണെന്നാണ് പറയുന്നത്. അത് തെറ്റാണ്. അത്രയൊന്നും ഇല്ല. ഒരു റീൽ ചെയ്യാൻ നല്ല പണച്ചെലവുണ്ട്. ചില കാര്യങ്ങൾ പണം കൊടുത്താലും കിട്ടില്ല", എന്ന് അശ്വിനി പറയുന്നു.

"ഇൻസ്റ്റാ​ഗ്രാം സബ്സ്ക്രിപ്ഷൻ എന്ന് പറഞ്ഞാൽ ന്യൂഡിറ്റിയല്ല. ആർക്കും അത് ചെയ്യാനാവില്ല. അങ്ങനെ ഇട്ടാൽ മോണിട്ടൈയ്സ് ആകത്തില്ല. കമ്യൂണിറ്റി ​ഗെയ്ഡ്ലൈൻസ് വരും. പിന്നീട് ഒരിക്കലും അവർക്ക് സബ് എടുക്കാനാവില്ല. തുടക്കക്കാലത്ത് രണ്ട് പേർക്ക് ഞാൻ റീഫണ്ട് കൊടുത്തിരുന്നു", എന്നും അശ്വിനി കൂട്ടിച്ചേർത്തു. ബി​ഗ് ബോസ് ​ഗ്രാൻമായോട് ആയിരുന്നു അശ്വിനിയുടെ പ്രതികരണം.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming