അല്‍ ഫുർസാന് കീഴില്‍ ദിവസങ്ങള്‍ക്കൊണ്ട് കഥ മാറിയിരിക്കുന്നു, ആഷ്‌ലി വെസ്റ്റ്‌വുഡ് ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു വേര്‍ഷൻ അണ്‍ലീഷ് ചെയ്യാൻ ഒരുങ്ങുകയാണ്

അത് സംഭവിക്കുകയാണ്, കേരള ബ്ലാസ്റ്റേഴ്‌സ് തുടങ്ങുന്നു...ഒരുവാരം മുൻപ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡ് ഡെപ്ത് കേവലം 13 മാത്രമായിരുന്നു, അതായത് സബ്‌സ്റ്റിറ്റ്യൂഷൻ നടത്തുക പോലും പ്രയാസം...അല്‍ ഫുർസാന് കീഴില്‍ ദിവസങ്ങള്‍ക്കൊണ്ട് കഥ മാറിയിരിക്കുന്നു, ആഷ്‌ലി വെസ്റ്റ്‌വുഡ് ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു വേര്‍ഷൻ അണ്‍ലീഷ് ചെയ്യാൻ ഒരുങ്ങുകയാണ്... സൈനിങ്ങുകള്‍ നല്‍കുന്ന സൂചനയെന്താണ്...വന്നവര്‍ ആരൊക്കെ, ഇനി ആരൊക്കെയെത്തും, പരിശോധിക്കാം.

ഒഡീഷ എഫ്‌സിയില്‍ നിന്ന് അമരീന്ദര്‍ സിംഗ്, സീസണിന് മുന്നോടിയായുള്ള ആദ്യ സൈനിങ്ങ്. 33 വയസുകാരനായ അമരീന്ദര്‍ ഗോള്‍ വല കാക്കാൻ എത്തുന്നത് ഒന്നരപതിറ്റാണ്ടിന്റെ പരിചയസമ്പത്തുമായാണ്. 150ലധികം ഐഎസ്എല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമെത്തുമ്പോള്‍ രണ്ട് പ്രധാന ചോദ്യമാണ് മുന്നിലുള്ളത്. ഒന്ന് താരത്തിന്റെ ഫോം തന്നെയാണ്. 2024-25 സീസണില്‍ 83 സേവുകളുണ്ടായിരുന്നു അമരീന്ദറിന്റെ പേരില്‍, പക്ഷേ 24 മത്സരങ്ങളില്‍ നാല് ക്ലീൻ ഷീറ്റുകള്‍ മാത്രം. കഴിഞ്ഞ സീസണില്‍ എട്ട് സ്റ്റാര്‍ട്ടില്‍ നിന്ന് 14 സേവും ഒരു ക്ലീൻ ഷീറ്റും. സേവ് പേഴ്‌സന്റേജിലും ഇടിവുണ്ടായി.

ക്ലീൻ ഷീറ്റുകളുടെ കാര്യത്തില്‍ അമരീന്ദറിനെ മാത്രം പഴിക്കാനാകില്ല, ഒഡീഷയുടെ ഡിഫൻസീവ് സ്ട്രക്‌ചറിനും കൂട്ടുത്തരവാദിത്തം ഉണ്ട്. രണ്ടാമത്തെ ചോദ്യവും ഇവിടെയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ ഡിഫൻസും അമരീന്ദറും എങ്ങനെ വര്‍ക്ക് ചെയ്യുമെന്നത്. പോയ സീസണില്‍ 17 ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്. ഇവിടെ അമരീന്ദറിന്റെ എക്‌സ്പീരിയൻസാണ് പ്രധാനം. പ്രെഷര്‍ സിറ്റുവേഷൻസിലും പൊസിഷനിങ്ങിലുമാണ് അമരീന്ദറിന്റെ മികവ് കൂടുതലായി കണ്ടിട്ടുള്ളത്. അമരീന്ദറിന്റെ പരിചയസമ്പത്തിനൊപ്പം തന്നെ ഡിഫൻസും സോളിഡായാല്‍ മാത്രമെ ഐഡിയല്‍ കോമ്പിനേഷനിലേക്ക് എത്താനാകു.

മധ്യനിര താരം മുഹമ്മദ് യാസിറാണ് മറ്റൊരു സൈനിങ്. എഫ് സി ഗോവയില്‍ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്. വിങ്ങറായും മധ്യനിരയിലും സ്വിച്ച് ചെയ്യാൻ കഴിയുന്ന താരമാണ് യാസിര്‍. സ്കോറിങ്ങല്ല യാസിറിന്റെ ഏറ്റവും മികച്ച ക്വാളിറ്റി, മറിച്ച് വിഷനും ക്രിയേറ്റിവിറ്റിയുമാണ്. പ്രത്യേകിച്ചും ബോക്സിലേക്ക് പന്ത് നല്‍കുന്നതില്‍. യാസിറിന്റെ വരവ് ലൂണയുടെ ഭാരം കുറയ്ക്കുന്ന ഘടകമാണ്. കാരണം, കഴിഞ്ഞ കുറച്ച് സീസണിലാണ് ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിങ്ങിലെ ക്രിയേറ്റീവ് ഹെഡ് ലൂണ മാത്രമായിരുന്നു.

യാസിറിനെ സംബന്ധിച്ച് ഡിഫൻഡേഴ്സിനെ ഡ്രാഗ് ചെയ്യാനും ഫൈനല്‍ തേഡിലേക്ക് പന്ത് കൈമാറാൻ അനായാസം കഴിയും. ഇതോടെ ലൂണയ്ക്ക് കുറച്ച് കൂടി സ്വാതന്ത്ര്യത്തോടെ കളിക്കാനും കഴിയും. ഒരുപക്ഷേ, ലൂണയുടെ ഏറ്റവും മികച്ച വേര്‍ഷൻ തന്നെ പുറത്തെടുക്കാൻ ഇത് സഹായിച്ചേക്കും. ഇരുവരേയും വെസ്റ്റ് വുഡ് എങ്ങനെ ഉപയോഗിക്കുമെന്നതാണ് പ്രധാനം. ഇരുവരും അറ്റാക്കിങ്ങിലേക്ക് ഷിഫ്റ്റ് ചെയ്താല്‍ മിഡ് ഫീല്‍ഡില്‍ സ്പേസ് ഉണ്ടാകുകയും എതിരാളികള്‍ക്ക് അവസരം ഒരുങ്ങുകയും ചെയ്യും. ഡിസിപ്ലിൻഡ് ആയിട്ടുള്ള സ്ട്രക്ചറില്‍ മിഡ്ഫീല്‍ഡ് ഒരുക്കേണ്ടതുണ്ട്.

റാംലുൻഛുങ്ങയാണ് മൂന്നാമൻ, സ്പോര്‍ട്ടിങ് ക്ലബ്ബ് ഡല്‍ഹിയില്‍ നിന്നാണ് താരം എത്തുന്നത്. ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിങ്ങിലെ വേഗക്കാലുകള്‍, ലൂണയ്ക്കും യാസിറിനുമൊപ്പമാണ് റാംലുൻഛുങ്ങ ചേരുന്നത്. വൈഡ് ഏരിയകളില്‍ നിന്ന് പന്തുമായി കുതിച്ച് ഡയറക്റ്റ് അറ്റാക്ക് ചെയ്യുന്ന ശൈലിയുള്ള താരം, വണ്‍ ഓണ്‍ വണ്‍ സിറ്റുവേഷനുകളിലും റാംലുൻഛുങ്ങയ്ക്ക് എഡ്ജുണ്ട്. റാംലുൻഛുങ്ങ ഡിഫൻസിനെ സ്ട്രെച്ച് ചെയ്യുമ്പോള്‍ ലൂണയ്ക്കും യാസിറിനും കൂടുതല്‍ സ്പേസും ലഭിക്കും. 2024-25 സീസണില്‍ ഹൈദരാബാദ് എഫ് സിക്കായി 41 ഷോട്ടുകളാണ് താരം ഉതിര്‍ത്തത്, 15 ഓണ്‍ ടാര്‍ഗറ്റുമുണ്ടായി. രണ്ട് ഗോളും മുന്ന് അസിസ്റ്റുമായിരുന്നു ആകെ നേട്ടം.

ഇനി വരാൻ ഇരിക്കുന്ന താരങ്ങള്‍. മുൻ അസ്റ്റണ്‍ വില്ല താരമായ ആന്ദ്രെ ഗ്രീൻ. പ്രീമിയര്‍ ലീഗിലും യൂറോപ്പിലും പരിചയസമ്പത്തുള്ള ആന്ദ്ര ഗ്രീനിന് ഇരുപാര്‍ശ്വങ്ങളിലും സ്ട്രൈക്കറായും കളിക്കാൻ കഴിയും. പക്ഷേ, അമരീന്ദറിന് സമാനമായി ആന്ദ്രെയും തന്റെ കരിയറിന്റെ ഏറ്റവും മികച്ച ഫോമില്‍ അല്ല നിലവില്‍. കഴിഞ്ഞ സീസണില്‍ ഗ്രീക്ക് ലീഗില്‍ പാൻസെറായിക്കോസിനായി ഒൻപത് മത്സരങ്ങളിലായി ഒരു അസിസ്റ്റ് മാത്രമാണ് നേടാൻ കഴിഞ്ഞത്. താരത്തിന്റെ ബെസ്റ്റ് വേര്‍ഷൻ വെസ്റ്റ്‌വുഡിന് പുറത്തെടുക്കാൻ സാധിക്കുമെങ്കില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഫ്രണ്ട് ലൈനിന്റെ കാര്യത്തില്‍ ആശങ്കകള്‍ വേണ്ട.

മലയാളി താരമായ മുഹമ്മദ് സനാൻ. നിലവില്‍ ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച യുവതാരങ്ങളിലൊരാള്‍. നാച്ചുറലായുള്ള അറ്റാങ്ങിങ് എബിലിറ്റിയും എക്സെപ്ഷണല്‍ ഡ്രിബിളിങ് കപ്പാസിറ്റിയുമുള്ള താരം. കഴിഞ്ഞ മൂന്ന് സീസണിലായി ഏഴ് ഗോളും ഒരു അസിസ്റ്റും സനാന്റെ പേരിലുണ്ട്. പ്രൊമിസിങ്ങായുള്ള ഒരു യങ് ടാലന്റില്‍ നിന്ന് വെസ്റ്റ്‌വുഡിന്റെ അറ്റാക്കിങ് വെപ്പണായി മാറാൻ ഡ്രിബിളിങ്ങുകള്‍ ഗോളിലേക്കും അസിസ്റ്റുകളിലേക്കും പരിവര്‍ത്തനപ്പെടുത്തേണ്ടതുണ്ട്...