വീഡിയോയിൽ യുവാവ് കാറിൽ വരുന്നതും കാർ ഒരു കുഴിയിലേക്ക് ഇറക്കി വയ്ക്കുന്നതും കാണാം. പിന്നീട് ആ കുഴി മണ്ണിട്ട് മൂടുന്നതാണ് കാണുന്നത്.

സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടാൻ വേണ്ടി ഏതറ്റം വരേയും പോകുന്ന ആളുകളുണ്ട്. അതിനുവേണ്ടി വളരെ വ്യത്യസ്തവും അപകടകരവുമായ കാര്യങ്ങൾ ചെയ്യുന്നവരും ഉണ്ട്. അതുപോലെ, ഒരു റഷ്യൻ ഇൻഫ്ലുവൻസർ ചെയ്ത ഒരു കാര്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

തൻ‌റെ മെഴ്സിഡസ് കാറിൽ തന്നെ ജീവനോടെ മണ്ണിൽ മൂടുന്ന വീഡിയോയാണ് യുവാവ് ചിത്രീകരിച്ചത്. 100 മില്ല്യണിലധികം പേരാണ് വീഡിയോ കണ്ടത്. @chebotarev_evgeny എന്ന യൂസറാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള അപകടകരമായ ഒരുപാട് കാര്യങ്ങൾ ഇയാൾ ചെയ്യാറുണ്ട്. അതിന്റെ വീഡിയോകളും തന്റെ ഫോളോവേഴ്സിന് വേണ്ടി പങ്കുവയ്ക്കാറുണ്ട്. 

വീഡിയോയിൽ യുവാവ് കാറിൽ വരുന്നതും കാർ ഒരു കുഴിയിലേക്ക് ഇറക്കി വയ്ക്കുന്നതും കാണാം. പിന്നീട് ആ കുഴി മണ്ണിട്ട് മൂടുന്നതാണ് കാണുന്നത്. ചുറ്റും നിന്ന് ആളുകൾ ആ കാറിന് മുകളിലേക്ക് മണ്ണ് ഇടുകയാണ്. ഒരു ജെസിബി പോലും മണ്ണ് ഇടുന്നതിനായി ഉണ്ട്. ഒടുവിൽ പൂർണമായും കാറിനെ മണ്ണിട്ട് മൂടുന്നു. പിന്നീട് കാറിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങളാണ് കാണുന്നത്. യുവാവിന് പരിഭ്രമമോ ആരോ​ഗ്യപ്രശ്നങ്ങളോ ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല. ഒരു വൈൻ ബോട്ടിൽ പോലും അയാൾ ഇത് ആഘോഷിക്കുന്നതിനായി എടുക്കുന്നത് കാണാം.

View post on Instagram

എന്തായാലും, നെറ്റിസൺസിന് ഇതത്ര പിടിച്ചിട്ടില്ല എന്ന് വേണം കരുതാൻ. നിരവധി പേരാണ് വീഡിയോയ്ക്ക് അത്തരത്തിലുള്ള കമന്റുകൾ നൽകിയിരിക്കുന്നത്. എന്ത് കാര്യത്തിനാണ് ഇത് ചെയ്യുന്നത് എന്നായിരുന്നു പലരുടേയും ചോദ്യം. 

എന്നാൽ, യുവാവ് ഇത് ഇതിലൊന്നും നിർത്തും എന്ന് തോന്നുന്നില്ല. കാരണം ഇതിന് മുമ്പും ഇത്തരത്തിലുള്ള അപകടകരമായിട്ടുള്ള അനേകം അനേകം കാര്യങ്ങൾ ഇയാൾ ചെയ്തിട്ടുണ്ട്. 

അപകടകരമായ ടിക്ടോക്ക് ചലഞ്ച്, യുവാക്കൾ കഴിക്കുന്നത് തെർമ്മോക്കോൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം