യുഎസുകാർ ഓസ്ട്രേലിയ വിടുക, മറ്റ് രാജ്യങ്ങളില്‍ പോയി ഇത്തരം കാര്യങ്ങൾ ചെയ്യാന്‍ ആരാണ് അമേരിക്കക്കാര്‍ക്ക് അധികാരം നല്‍കിയത്? തുടങ്ങിയ കുറിപ്പുകളായിരുന്നു വീഡിയോയ്ക്ക് താഴെ. 


ഹജീവികൾക്ക് എന്ത് സംഭവിക്കുന്നുവെന്നത് പ്രശ്നമല്ല, സ്വന്തം പ്രശസ്തി ഉയർത്തണം അതുവഴി വരുമാനവും. അതാണ് സമൂഹ മാധ്യമ ഇന്‍ഫ്ലുവന്‍സർമാരുടെ ലക്ഷ്യമെന്ന് തോന്നും ചില കാര്യങ്ങൾ കണ്ടാല്‍. കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട അത്തരമൊരു വീഡിയോ, സമൂഹ മാധ്യമ ഉപയോക്താക്കളുടെ രൂക്ഷ വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഓസ്ട്രേലിയന്‍ യാത്രയ്ക്കിടെ ഒരു അമേരിക്കന്‍ ടിക് ടോക് ഇന്‍ഫ്ലുവന്‍സര്‍ പകര്‍ത്തിയ വീഡിയോയാണ് സമൂഹ മാധ്യമ ചര്‍ച്ചയ്ക്ക് വിധേയമായത്. 

ഓസ്ട്രേലിയന്‍ മൃഗമായ വൂംബാറ്റിന്‍റെ കുഞ്ഞിനെ അതിന്‍റെ അമ്മയില്‍ നിന്നും തട്ടിയെടുത്താണ് യുവതി വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ചത്. ഇതാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ രൂക്ഷവിമർശനം വിളിച്ച് വരുത്തിയത്. വിമർശനം ശക്തമായതോടെ യുവതി തന്‍റെ വീഡിയോ ടിക്ടോക്കില്‍ നിന്നും ഇന്‍സ്റ്റാഗ്രാമില്‍ നിന്നും പിന്‍വലിച്ചെങ്കിലും അതിനിടെ വീഡിയോ മറ്റ് സമൂഹ മാധ്യമ പേജുകളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. 

Read More:അച്ഛന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ, ഭാര്യയും പെണ്‍മക്കളും ചേര്‍ന്ന് അതിക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്ത്!

Scroll to load tweet…

Read More: വിവാഹ വേദിയിൽ വച്ച് സിന്ദൂരമണിയിക്കുമ്പോൾ വരന്‍റെ കൈ വിറച്ചു; പിന്നാലെ വിവാഹത്തിൽ നിന്നും വധു പിന്മാറി

റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിന്‍റെ ഹെഡ്‍ലൈറ്റിന്‍റെ വെളിച്ചത്തില്‍ ഒരു യുവതി റോഡില്‍ നില്‍ക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. യുവതിക്ക് മുന്നിലായി റോഡരികിലൂടെ കുഞ്ഞുമായി പതിയെ നടന്ന് പോകുന്ന വൂംബാറ്റിനെ കാണാം. യുവതിയുടെ സാമീപ്യം അറിഞ്ഞതും അമ്മ റോഡില്‍ നിന്നും കുറ്റിക്കാട്ടിലേക്ക് നീങ്ങി. എന്നാല്‍ കുഞ്ഞിന് അതിന് കഴിഞ്ഞില്ല. ഇതിനിടെ യുവതി കുഞ്ഞ് വൂംബാറ്റിനെ പിടികൂടുകയും അതുമായി വാഹനത്തിന് അടുത്തേക്ക് ഓടി വരികയായിരുന്നു. പിന്നാലെ യുവതി വീഡിയോയ്ക്ക് മുന്നില്‍ നിന്നും വൂംബാറ്റിനെ പരിചയപ്പെടുത്തുന്നു. ഈ സമയമത്രയും അമ്മ വൂംബാറ്റ് തന്‍റെ കുഞ്ഞിനെ കാണാതെ റോഡിലൂടെയും കുറ്റിക്കാട്ടിലൂടെയും അലഞ്ഞ് നടക്കുന്നത് കാണാം. ഇത് കണ്ട് വീഡിയോ പകര്‍ത്തുന്നയാൾ ചിരിക്കുന്നതും വീഡിയോയില്‍ കേൾക്കാം. 

സ്വന്തം കുഞ്ഞിനെ ഇത് പോലെ, ചോദിക്കാതെ ഒരു അജ്ഞാതന്‍ എടുത്തു കൊണ്ട് പോകുമ്പോഴും നിങ്ങൾ ചിരിക്കുമോയെന്നായിരുന്നു ഒരു സമൂഹ മാധ്യമ ഉപയോക്താവ് ചോദിച്ച്. ഒരു അമ്മയില്‍ നിന്നും കുഞ്ഞിനെ തട്ടിയെടുക്കാന്‍ നിങ്ങളൊരു സ്ത്രീയോണോയെന്നും ചിലര്‍ ചോദിച്ചു. പിന്നാലെ ഓസ്ട്രേലിയയില്‍ നിന്നും യുഎസ് സഞ്ചാരികളോട് പുറത്ത് പോകാന്‍ നിരവധി പേരാണ് ആവശ്യപ്പെട്ടത്. മറ്റൊരു രാജ്യത്ത് വന്ന് ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തികൾ ചെയ്യാന്‍ ആരാണ് യുഎസ് പൌരന്മാര്‍ക്ക് അധികാരം നല്‍കിയത് എന്നാതായിരുന്നു ഒരു ചോദ്യം. ആ അമ്മ തന്‍റെ കുഞ്ഞിനെ പിന്നെ കൂടെകൂട്ടിയോ. ചില മൃഗങ്ങൾ മനുഷ്യ സ്പർശമേറ്റ തങ്ങളുടെ കുട്ടികളെ പിന്നെ കൂട്ടത്തില്‍ കൂട്ടാറില്ലെന്ന് കേട്ടിട്ടുണ്ടെന്ന് മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. കുറിയ കാലുകളും, തടിച്ചുരുണ്ട ശരീരവുമുള്ള നാൽക്കാലിയായ ഒരു ഓസ്ട്രേലിയൻ തദ്ദേശീയ സഞ്ചിമൃഗമാണ് വൂംബാറ്റ്. ഏകദേശം 1 മീറ്റർ (40 ഇഞ്ച്) നീളവും 20 മുതൽ 35 വരെ കിലോഗ്രാം ഭാരവുമുള്ളതാണ്. 

Read More പാസ്റ്റർ മതം മാറിയപ്പോൾ ഗ്രാമത്തിലെ 30 കുടുംബങ്ങളും മതം മാറി; പിന്നാലെ പള്ളി ക്ഷേത്രവും പാസ്റ്റർ പൂജാരിയുമായി