തന്റെ കുഞ്ഞുങ്ങൾക്ക് പാൽ നൽകിയതിന് പിന്നാലെയാണ് സ്ത്രീയോടുള്ള സ്നേഹവും നന്ദിയും നായ പ്രകടിപ്പിക്കുന്നത്. വീഡിയോയിൽ ഒരു സ്ത്രീ വളരെ ചെറിയ നായക്കുഞ്ഞുങ്ങൾക്ക് പാത്രത്തിൽ നിന്നും പാലെടുത്ത് നൽകുന്നത് കാണാം.

നായയെ പോലെ മനുഷ്യരോട് കരുണയും സ്നേഹവുമുള്ള മറ്റേതെങ്കിലും ജീവികളുണ്ടോ എന്ന് സംശയമാണ്. നന്ദിയുടെ കാര്യത്തിൽ പേരുകേട്ട നായകളെ അതിനാലാവണം മനുഷ്യർ കാലങ്ങളായി കൂടെക്കൂട്ടിയിരിക്കുന്നത്. അത്തരം അനുഭവങ്ങൾ കാണിക്കുന്ന അനേകം വീഡിയോ ഓരോ ദിവസവും എന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അങ്ങനെ മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന ഈ വീഡിയോയും. 

സാധാരണയായി മൃ​ഗങ്ങളുടെയും മറ്റ് ജീവികളുടെയുമെല്ലാം വീഡിയോകൾ ഷെയർ ചെയ്യുന്ന എക്സ് (ട്വിറ്റർ) അക്കൗണ്ടാണ് 'നേച്ചർ ഈസ് അമേസിം​ഗ്'. ഇതേ അക്കൗണ്ടിൽ നിന്ന് തന്നെയാണ് ഈ വീഡിയോയും ഷെയർ ചെയ്തിരിക്കുന്നത്. ഒരു അമ്മനായ ഒരു സ്ത്രീയോട് തന്റെ നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്ന അതിമനോഹരമായ ഒരു കാഴ്ചയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുക. 

തന്റെ കുഞ്ഞുങ്ങൾക്ക് പാൽ നൽകിയതിന് പിന്നാലെയാണ് സ്ത്രീയോടുള്ള സ്നേഹവും നന്ദിയും നായ പ്രകടിപ്പിക്കുന്നത്. വീഡിയോയിൽ ഒരു സ്ത്രീ വളരെ ചെറിയ നായക്കുഞ്ഞുങ്ങൾക്ക് പാത്രത്തിൽ നിന്നും പാലെടുത്ത് നൽകുന്നത് കാണാം. അത് നോക്കിക്കൊണ്ട് അമ്മനായ ആ സ്ത്രീയുടെ ചുറ്റും നടക്കുകയാണ്. പിന്നീടത്, വളരെ നന്ദിയും സ്നേഹവും നിറഞ്ഞ മട്ടിൽ സ്ത്രീയോട് ചേർന്ന് നിൽക്കുന്നതും കാണാം. അതിനിടയിൽ തന്റെ കൈ എടുത്ത് സ്ത്രീയുടെ കയ്യിൽ വയ്ക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. 

Scroll to load tweet…

എക്സിൽ ഷെയർ ചെയ്യപ്പെട്ടിരിക്കുന്ന ഈ മനോഹര വീഡിയോയ്ക്ക് ഒരുപാടുപേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. 'നായകളുടെ സ്നേഹം എല്ലായ്പ്പോഴും കുറച്ച് സ്പെഷ്യലാണ്' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 'മൃ​ഗങ്ങൾ ചിലപ്പോൾ മനുഷ്യരേക്കാൾ നന്ദിയുള്ളവരാണ്' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്. 'ഇതുപോലെയുള്ള വീഡിയോകൾ എപ്പോൾ കണ്ടാലും തനിക്ക് കരച്ചിൽ വരും' എന്നാണ് മറ്റൊരാൾ പറഞ്ഞിരിക്കുന്നത്. 

'അയ്യോ, ഇവനെ രക്ഷിക്കൂ, ഇവനാണ് എന്റെ ജീവൻ കാത്തത്'; പൊട്ടിക്കരഞ്ഞ് ഉടമ, കടുവയോട് ഏറ്റുമുട്ടി ജീവൻവെടിഞ്ഞ് നായ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം