userpic
user icon
0 Min read

ഏതൊരമ്മയും കൊതിക്കും ഇങ്ങനെയൊരു നിമിഷം; വിമാനത്തിൽ പൈലറ്റായ മകന്റെ സ്പെഷ്യൽ വെൽക്കം!

pilot son welcoming his mother to flight heartwarming video went viral
pilot son welcoming his mother to flight

Synopsis

'തനിക്ക് ഇന്ന് ഈ വിമാനത്തിൽ ഒരു സ്പെഷ്യൽ ​ഗസ്റ്റുണ്ട്. ഞാൻ എപ്പോഴും ഗ്രോസറി സ്റ്റോറിലേക്കോ സലൂണിലോ കൊണ്ടുപോകുന്ന ഒരാളാണ് അവർ. ഇന്ന്, ഞാൻ അവരെ ആദ്യമായിട്ടാണ് മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകുന്നത്.'

അതിമനോഹരങ്ങളായ, ആരുടേയും ഹൃദയം കവരുന്ന അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ ഹൃദയം കവർന്നു കൊണ്ടിരിക്കുന്നത്. പൈലറ്റായ ഒരു യുവാവാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 

അശ്വത് പുഷ്പൻ എന്ന പൈലറ്റ് തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ എട്ട് മില്ല്യണിൽ അധികം ആളുകളാണ് കണ്ടിരിക്കുന്നത്. വിമാനത്തിൽ വച്ച് ഒരു സ്പെഷ്യൽ അതിഥിക്ക് വേണ്ടി അശ്വത് നടത്തിയ അനൗൺസ്മെന്റാണ് ഇത്. ആ സ്പെഷ്യൽ അതിഥി മറ്റാരും അല്ല, അശ്വതിന്റെ അമ്മ തന്നെയാണ്. 

ടേക്കോഫിന് മുമ്പ് മറ്റ് യാത്രക്കാരുടെ മുന്നിൽ വച്ചാണ് അശ്വത് ഈ അനൗൺസ്മെന്റ് നടത്തിയിരിക്കുന്നത്. ​ഗേറ്റിൽ വച്ച് തന്റെ അമ്മയെ അശ്വത് കെട്ടിപ്പിടിക്കുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നീടാണ്, അശ്വത് ഈ അനൗൺസ്മെന്റ് നടത്തുന്നത്. 

'തനിക്ക് ഇന്ന് ഈ വിമാനത്തിൽ ഒരു സ്പെഷ്യൽ ​ഗസ്റ്റുണ്ട്. ഞാൻ എപ്പോഴും ഗ്രോസറി സ്റ്റോറിലേക്കോ സലൂണിലോ കൊണ്ടുപോകുന്ന ഒരാളാണ് അവർ. ഇന്ന്, ഞാൻ അവരെ ആദ്യമായിട്ടാണ് മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകുന്നത്. ആ സ്പെഷ്യലായിട്ടുള്ള ആള് മറ്റാരും അല്ല എന്റെ അമ്മയാണ്' എന്നാണ് അശ്വത് പറയുന്നത്. തന്റെ ഡ്രൈവിം​ഗ് മോശമാണ് എന്ന് അമ്മ മിക്കവാറും പറയാറുണ്ട് എന്നും അശ്വത് പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aswath Pushpan (@ashhwathh)

അനൗൺസ്മെന്റിന് പിന്നാലെ വിമാനത്തിലെ മറ്റ് യാത്രക്കാർ പുഞ്ചിരിക്കുന്നതും കയ്യടിക്കുന്നതും വീഡിയോയിൽ കാണാം. എന്തായാലും,അശ്വതിന്റെ വീഡിയോയ്ക്ക് അനേകംപേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒരു യൂസർ കമന്റ് നൽകിയിരിക്കുന്നത്, തന്റെ മകൻ ഒരു പൈലറ്റാണ്, ഇങ്ങനെ ഒരു സന്തോഷം നിറഞ്ഞ മുഹൂർത്തത്തിന് വേണ്ടി താൻ കാത്തിരിക്കുകയാണ് എന്നാണ്. 

ഒരു വാഴപ്പഴത്തിന് 500 രൂപ; ഈ വിമാനത്താവളത്തിൽ ഇതെന്തൊരു ചെലവ് എന്ന് യാത്രക്കാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Download App

Latest Videos