Asianet News MalayalamAsianet News Malayalam

കണ്ടാല്‍ പുരാതന കോട്ട പോലെ, ഇത് പാകിസ്ഥാനിലെ ശിവ ക്ഷേത്രം; വീഡിയോ വൈറല്‍


നിരവധി കല്‍ക്കെട്ടുകളും വലിയൊരു കുളവും സമീപത്തായുണ്ട്. ആദ്യ ഭാര്യ സതിയുടെ മരണത്തില്‍ മനംനൊന്ത ശിവന്‍റെ കണ്ണില്‍ നിന്നും വന്ന കണ്ണീരിനാല്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഈ കുളമെന്നാണ് വിശ്വാസം. 

Shiva temple in Pakistan Looking like an ancient fort video has gone viral
Author
First Published Aug 16, 2024, 3:48 PM IST | Last Updated Aug 16, 2024, 3:48 PM IST


സ്വതന്ത്ര്യത്തിന് മുമ്പ് ഇന്നത്തെ പാകിസ്ഥാനും ബംഗ്ലാദേശും ബ്രിട്ടീഷ് ഇന്ത്യയ്ക്ക് കീഴിലായിരുന്നു. ഹിന്ദു, മുസ്ലിം സമൂഹങ്ങള്‍ ഒന്നിച്ച് ഇടപഴകി ജീവിച്ചിരുന്ന പ്രദേശങ്ങള്‍. എന്നാല്‍ സ്വാതന്ത്ര്യത്തോടെ പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ നിന്നും പുറത്ത് പോയി. കിഴക്കന്‍ പാകിസ്ഥാനായി ബംഗ്ലാദേശും. ഒപ്പം പാകിസ്ഥാനിലും ബംഗ്ലാദേശിലും ഉണ്ടായിരുന്ന ഹിന്ദു മതവിശ്വാസികള്‍ ഇന്ത്യയിലേക്കും ഇന്ത്യയിലുണ്ടായിരുന്ന മുസ്ലിം വിശ്വാസികള്‍ പാകിസ്ഥാനിലേക്ക് പലായനം ചെയ്തു. ലേകം കണ്ട ഏറ്റവും വലിയ പലായനങ്ങളിലൊന്നായിരുന്നു അത്. ആളുകള്‍ മാത്രമാണ് പലായനം ചെയ്തത്. അവരുടെ ആരാധനാലയങ്ങളും വീടുകളും മറ്റും അതാതിടങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടു. ഇപ്പോള്‍ സമൂഹ മാധ്യമ കാലത്ത് പാകിസ്ഥാന്‍ സന്ദര്‍ശിച്ച ഒരു വ്ലോഗര്‍ പാകിസ്ഥാനിലെ ഹിന്ദു ശിവ ക്ഷേത്രത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ വൈറലായി. 

ഗോസിയ വോയേജര്‍ക എന്ന സമൂഹ മാധ്യമ ഇന്‍ഫുവന്‍സർ തന്‍റെ വോയേജർക്യാപല്‍ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് പാകിസ്ഥാനിലെ പുരാതന ശിവക്ഷേത്രത്തിന്‍റെ വീഡിയോ പങ്കുവച്ചത്. 'നിങ്ങള്‍ പാകിസ്ഥാനിലെ ഹിന്ദു ക്ഷേത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ' എന്ന ചോദ്യത്തോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.  'കറ്റാസ് രാജ്' എന്നറിയപ്പെടുന്ന ക്ഷേത്രം ഇസ്ലാമാബാദിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ അകലെ പാക് പഞ്ചാബിലാണ് സ്ഥിതി ചെയ്യുന്നത്. വീഡിയോയില്‍ ഗോസിയ പുരാതന കല്‍ക്കെട്ടിലൂടെയും മറ്റും നടക്കുന്നത് കാണാം. ഒരു സാധരണ ക്ഷേത്രത്തിന്‍റെ ശില്പ രീതികളൊന്നും അവിടെ കാണാനില്ല. മറിച്ച് ഒരു കോട്ടാരത്തിന്‍റെ രൂപമാണ് ക്ഷേത്രത്തിന്.

റോഡിലെ കുഴിയിൽ കാലുടക്കി, നോക്കിയപ്പോൾ തുരങ്കം പിന്നെ കണ്ടത് സിനഗോഗ്; എല്ലാം ന്യൂയോർക്ക് നഗരത്തിന് താഴെ

കാമുകിക്ക് അവളുടെ ബോസുമായി ബന്ധം; താനിനി എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ച് യുവാവ് സോഷ്യൽ മീഡിയയില്‍

നിരവധി കല്‍ക്കെട്ടുകളും വലിയൊരു കുളവും സമീപത്തായുണ്ട്. ആദ്യ ഭാര്യ സതിയുടെ മരണത്തില്‍ മനംനൊന്ത ശിവന്‍റെ കണ്ണില്‍ നിന്നും വന്ന കണ്ണീരിനാല്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഈ കുളമെന്നാണ് വിശ്വാസം. നല്ല തെളിനീരുള്ള കുളമായിരുന്നു അത്. അതോടൊപ്പം ക്ഷേത്രം വളരെ വൃത്തിയായിട്ടാണ് ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നത്. വീഡിയോ ഇതിനകം 25 ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. ഒരു പാകിസ്ഥാൻ ഹിന്ദു ആയതിനാൽ തനിക്ക് പാകിസ്ഥാനിലെ എണ്ണിയാലൊടുങ്ങാത്ത ക്ഷേത്രങ്ങൾ അറിയാമെന്ന് ഒരു കാഴ്ചക്കാരി എഴുതി. യുനെസ്‌കോയുടെ പൈതൃക സ്ഥലമാണിതെന്നും അതിനാലാണ് ഇത് ഇതുവരെ സുരക്ഷിതമാക്കിയിരിക്കുന്നതെന്നും ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. 1947-ൽ പാക്കിസ്ഥാനിൽ 300-ലധികം ക്ഷേത്രങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ 50-70 ക്ഷേത്രങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

പണപ്പെരുപ്പം റിയല്‍ എസ്റ്റേറ്റിലല്ല വിദ്യാഭ്യാസ രംഗത്ത്; കിന്‍റർഗാർട്ടൻ ഫീസ് 3.7 ലക്ഷമായി ഉയർന്നെന്ന കുറിപ്പ്

Latest Videos
Follow Us:
Download App:
  • android
  • ios