Asianet News MalayalamAsianet News Malayalam

ഇതാണ് യഥാര്‍ത്ഥ 'അക്വാ ഗേള്‍'; കൊച്ചു കുട്ടിയുടെയും ഡോൾഫിന്‍റെയും സ്നേഹ സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ


കുട്ടിയുടെ മുന്നിലെ അക്വേറിയത്തില്‍ ഒരു ഡോൾഫിന്‍ എത്തിയപ്പോള്‍ കുട്ടി കൈവീശി ഹായ് എന്ന് പറയുകയും അവര്‍ക്ക് മാത്രം മനസിലാകുന്ന ഭാഷയില്‍ സംസാരിക്കുകയുമായിരുന്നു. 

video of a conversation between a little girl and a dolphin goes viral in social media
Author
First Published Aug 30, 2024, 12:16 PM IST | Last Updated Aug 30, 2024, 12:16 PM IST


ഡോള്‍ഫിനുകള്‍ മനുഷ്യനുമായി ഏറെ ഇണങ്ങി ജീവിക്കുന്ന കടല്‍ ജീവികളാണ്. നിരവധി വിദേശ രാജ്യങ്ങളിലെ മൃഗശാലകളിലും മറ്റും ഡോള്‍ഫിനുകളെ ഇണക്കി വളര്‍ത്തുന്നുണ്ട്.  അത്തരമൊരു സ്ഥലത്ത് ഒരു കൊച്ച് കുട്ടിയുമായി ഡോള്‍ഫിന്‍ നടത്തിയ സ്നേഹപ്രകടനം സമൂഹ മാധ്യമങ്ങളിൽ ഏറെ പേരുടെ ഹൃദയം കവർന്നു. വീഡിയോയില്‍ ഡോള്‍ഫിനും കുട്ടിയും ഏറെ കാലമായി പരിചയത്തിലുള്ളവരെ പോലെയാണ് പെരുമാറിയിരുന്നത്. ഇൻസ്റ്റാഗ്രാമിലെ ട്രെൻഡിംഗ് അമേരിക്കൻ എന്ന പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടിരുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ഇത് മറ്റ് സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. 

 യുഎസിലെ മിസിസിപ്പിയിലെ ഗൾഫ്പോർട്ടിലെ അക്വേറിയത്തിന് മുന്നിൽ നീല വസ്ത്രം ധരിച്ച് റൈൻ കീച്ച്  എന്ന് പേരുള്ള കൊച്ചു പെണ്‍കുട്ടി നിൽക്കുന്നത് കാണാം. കുട്ടിയുടെ മുന്നിലെ അക്വേറിയത്തില്‍ ഒരു ഡോൾഫിന്‍ എത്തിയപ്പോള്‍ കുട്ടി കൈവീശി ഹായ് എന്ന് പറയുന്നത് കാണാം. കുട്ടിയുടെ സ്നേഹപ്രകടനത്തിന് അതേ തരത്തിലാണ് ഡോൾഫിന്‍റെയും പ്രതികരണം. ഇരുവരുടെയും സ്നേഹപ്രകടനം കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കള്‍ ഏറെ സന്തോഷം പ്രകടിപ്പിച്ചു. ഈ സമയം മറ്റൊരു ഡോൾഫിന്‍ അതുവഴി കടന്ന് പോയപ്പോള്‍ കുട്ടി അതിനെ നോക്കി കൈ വീശുന്നതും കാണാം. പിന്നാലെ ആദ്യം എത്തിയ ഡോൾഫിനും കുട്ടിയും തമ്മില്‍ അവര്‍ക്ക് മാത്രം വ്യക്തമാകുന്ന നർമ്മ സംഭാഷണങ്ങളില്‍ ഇടപെടുന്നതും വീഡിയോയില്‍ കാണാം.

ആനകളെയും മറ്റ് 723 വന്യമൃഗങ്ങളെയും കൊന്ന് മാംസം വിതരണം ചെയ്യാന്‍ നമീബിയ

ക്ഷേത്ര ദർശനത്തിനെത്തിയ വിശ്വാസിയെ ചവിട്ടുന്ന പുരോഹിതന്‍റെ വീഡിയോ വൈറല്‍; പിന്നാലെ വിവാദം

വീഡിയോ 2023 ഓക്ടോബറില്‍ സ്റ്റോറിഫുൾ വൈറല്‍ എന്ന യൂട്യൂബ് ചാനലിലാണ് ആദ്യം പങ്കുവയ്ക്കപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിലാണ് ഇത് വീണ്ടും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതും വൈറലായതും. വീഡിയോ റൈൻ കീച്ചിന്‍റെ അമ്മയാണ് ചിത്രീകരിച്ചതെന്ന് യുഎസ്എ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ ഏറെ കാലത്തിന് ശേഷം സന്തോഷകരമായ ഒരു വീഡിയോ കാണാന്‍ പറ്റി എന്ന് കുറിച്ചു. രണ്ട് നിഷ്ങ്കളക്കരുടെ നിഷ്ങ്കളക്കമായ പ്രകടനം എന്ന് കുറിച്ചവരും കുറവല്ല.  "മറ്റൊരു ജീവിതത്തിൽ, അവർ മികച്ച സുഹൃത്തുക്കളായിരിക്കും." എന്നായിരുന്നു ഒരു കുറിപ്പ്, "ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് ഡോൾഫിൻ പറയുന്നു" എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. 

ലൈംഗിക ആഭിമുഖ്യം വെളിപ്പെടുത്തണം; ഇന്‍റേൺഷിപ്പ് അപേക്ഷയിലെ ആവശ്യം കണ്ട് ഞെട്ടി ഉദ്യോഗാർത്ഥികൾ, വിവാദം
 

Latest Videos
Follow Us:
Download App:
  • android
  • ios