Asianet News MalayalamAsianet News Malayalam

'ബോറടിയാണ്... ന്നാലും കാണാം'; കിടക്കയില്‍ മലര്‍ന്ന് കിടന്ന് മൊബൈലില്‍ സിനിമ കാണുന്ന പട്ടിയുടെ വീഡിയോ വൈറല്‍ !


വളരെ ആഡംബരപൂർണമായാണ് നായ്ക്കുട്ടിയുടെ വീഡിയോ കാണൽ. ഒരു കിടക്കയിൽ പുതപ്പ്, പുതച്ച് കിടക്കുന്നതിന് തൊട്ടരികിലായി മൊബൈല്‍ സ്റ്റാന്‍റിൽ ഉറപ്പിച്ചിരിക്കുന്ന മൊബൈൽ ഫോണിലാണ് കക്ഷി വീഡിയോ കാണുന്നത്.  

video of a dog lying on his bed and watching a movie on mobile phone has gone viral bkg
Author
First Published Jan 20, 2024, 3:39 PM IST


നായക്കളിൽ തന്നെ മനുഷ്യനോട് ഏറ്റവും ഇണങ്ങി ജീവിക്കുന്നതിന് പേരുകേട്ടവരാണ് ഗോൾഡൻ റിട്രീവറുകൾ. സ്നേഹത്തിനും വിശ്വസ്തതയ്ക്കും പേരുകേട്ട ഇവ ഉടമകളുടെ മികച്ച സുഹൃത്തുക്കളുമായിരിക്കും. ഇവ വാത്സല്യം പ്രകടിപ്പിക്കുക മാത്രമല്ല, നമ്മുടെ പ്രവൃത്തികൾ അതേ പോലെ പകർത്തി തമ്മിലുള്ള ബന്ധത്തെ രസകരമാക്കുകയും ചെയ്യുന്നു. സുഖസൗകര്യങ്ങൾ മനുഷ്യൻ ആസ്വദിക്കുന്ന അതേ രീതിയിൽ ആസ്വദിക്കുന്നവർ കൂടിയാണ് ഗോൾഡൻ റിട്രീവറുകൾ. ഈ കാര്യങ്ങളൊക്കെയും അക്ഷരാർത്ഥത്തിൽ സത്യമാണന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഒരു ഗോൾഡൻ റിട്രീവർ നായ്ക്കുട്ടി വളരെ ശ്രദ്ധയോടെ മൊബൈൽ ഫോണിൽ കാർട്ടൂൺ ആസ്വദിക്കുന്ന വീഡിയോയാണ് അത്.

വളരെ ആഡംബരപൂർണമായാണ് നായ്ക്കുട്ടിയുടെ വീഡിയോ കാണൽ. ഒരു കിടക്കയിൽ പുതപ്പ്, പുതച്ച് കിടക്കുന്നതിന് തൊട്ടരികിലായി മൊബൈല്‍ സ്റ്റാന്‍റിൽ ഉറപ്പിച്ചിരിക്കുന്ന മൊബൈൽ ഫോണിലാണ് കക്ഷി വീഡിയോ കാണുന്നത്.  ഈ ഹൃദ്യമായ രംഗം സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ഏറെ കൗതുകത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. adore_pankaj എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് ഏതാനും സെക്കന്‍റുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഇങ്ങനെയല്ലേ വാരാന്ത്യങ്ങൾ എല്ലാവരും ആഘോഷിക്കുന്നത്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

കാൻസർ രോ​ഗിയായ ഭാര്യയ്ക്ക് കുഞ്ഞിന് ജന്മം നൽകാൻ ശേഷിയില്ല, വിവാഹമോചനം തേടി ഭർത്താവ് !

അന്യ​ഗ്രഹ ജീവികൾക്ക് മനുഷ്യനെ കാണാം; പക്ഷേ, ഇപ്പോൾ കാണുന്നത് 3,000 വർഷം മുമ്പത്തെ നാഗരികതയെന്ന് പഠനം

വളരെയധികം ജനപ്രീതി നേടിയ ഈ വീഡിയോ ഇതിനോടകം 9 ദശലക്ഷത്തിലധികം ആളുകൾ കാണുകയും  ഇൻസ്റ്റാഗ്രാമിൽ 27,000 -ത്തിലധികം പേര്‍ അഭിപ്രായങ്ങൾ എഴുതുകയും ചെയ്തു. “മൊബൈൽ ഫോണുകൾ ആദ്യം നശിപ്പിച്ചത് മനുഷ്യരെയാണ്, ഇപ്പോൾ നായ്ക്കളെയും,” എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. മറ്റൊരാളുടെ രസകരമായ കമന്‍റ്, 'ഒരു നായയായി എങ്കിലും പുനർജനിച്ചാൽ ജീവിതം ഇങ്ങനെ ആയിരിക്കും' എന്നായിരുന്നു. 'നായ്ക്കൾക്ക് എല്ലാം അറിയാമെന്നും എന്നാൽ, അവ ഒന്നും അറിയാത്ത പോലെ നടിക്കുന്നതാണ'ന്നുമായിരുന്നു മറ്റൊരു ഉപഭോക്താവിന്‍റെ അഭിപ്രായം. 'അവന്‍ എന്നെക്കാള്‍ നന്നായി ജീവിക്കുന്നു' എന്നായിരുന്നു മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. 

2,500 രൂപയുടെ ഓരോ ഇടപാടിനും 150 രൂപ ക്യാഷ്ബാക്ക്; കച്ചവടക്കാരനില്‍ നിന്നും തട്ടിയത് 95,000 രൂപ !

Latest Videos
Follow Us:
Download App:
  • android
  • ios