Asianet News MalayalamAsianet News Malayalam

'എന്ത്, ഏവറസ്റ്റിലും ട്രാഫിക് ബ്ലോക്കോ?'; ഏവറസ്റ്റിലേക്കുള്ള തിരക്കേറിയ ഒറ്റയടി പാതയുടെ ചിത്രം വൈറല്‍ !

ഏവറസ്റ്റിലെ 'ട്രാഫിക് ജാം' എന്ന വിശേഷണത്തിലാണ് സോഷ്യല്‍ മീഡിയ കൂടുതല്‍ ശ്രദ്ധ നല്‍കിയതെന്ന് മറ്റുള്ളവരുടെ മറുപടിയില്‍ വ്യക്തം.  

picture of the busy one-way road to Everest has gone viral in social media bkg
Author
First Published Dec 29, 2023, 10:27 AM IST


മുംബൈ, ദില്ലി. ബംഗളൂരു, ചെന്നൈ അങ്ങനെ രാജ്യത്തെ ഏത് നഗരമെടുത്താലും വാഹനങ്ങളുടെ ബാഹുല്യമാണ്. ഇത് മൂലം ഓരോരുത്തരുടെയും മണിക്കൂറുകളോളം സമയമാണ് ട്രാഫിക് ബ്ലോക്കുകളില്‍ അവസാനിക്കുന്നത്. അതേ 'ട്രാഫിക് ജാം' ഏവറസ്റ്റ് കൊടുമുടിയിലും? സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു ചിത്രമാണ് ഈ ചോദ്യം ഉയര്‍ത്തിയത്. Navin Kabra എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ചിത്രം പങ്കുവച്ചത്. തുടര്‍ന്ന് അദ്ദേഹം ഇങ്ങനെ കുറിച്ചു, 'മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് കരയുന്നത് നിർത്തുക. എവറസ്റ്റ് കൊടുമുടിയിൽ പോലും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു.' ഒപ്പം അദ്ദേഹം, 'മറ്റെല്ലാവരും ചെയ്യുന്ന അതേ വൃത്തികെട്ട കാര്യം ഒരേ ദിവസം ചെയ്യാൻ ആളുകൾ ആഗ്രഹിക്കുന്നു എന്നതാണ് പ്രശ്നം.' എന്ന് കൂട്ടിച്ചേര്‍ത്തു. 

ചിത്രം ഒരു ലക്ഷത്തിന് മേലെ ആളുകള്‍ കണ്ടു കഴിഞ്ഞു. പിന്നാലെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം എഴുതാനെത്തിയത്. കാലാവസ്ഥാ വ്യതിയാനം അതിന്‍റെ ഏറ്റവും രൂക്ഷമായ കാലത്തിലേക്ക് കടക്കുകയാണെന്ന് ഓരോ ദിവസം ഈ രംഗത്തെ വിദഗ്ദര്‍ ആവര്‍ത്തിക്കുന്നു. ഇതിനിടെ ഏവറസ്റ്റില്‍ കുമിഞ്ഞ് കൂടുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങളെ കുറിച്ചും നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. കാര്യങ്ങളൊക്കെ ഇങ്ങനെ ആണെങ്കിലും ഓരോ ദിവസവും മനുഷ്യന്‍ പുറന്തള്ളുള്ള മാലിന്യത്തിന്‍റെ അളവും കൂടി വരികയാണ്. ഏവറസ്റ്റിലും സ്ഥിതി വിശേഷം മറ്റൊന്നല്ല. അതേ സമയം ഏവറസ്റ്റിലെ 'ട്രാഫിക് ജാം' എന്ന വിശേഷണത്തിലാണ് സോഷ്യല്‍ മീഡിയ കൂടുതല്‍ ശ്രദ്ധ നല്‍കിയതെന്ന് മറ്റുള്ളവരുടെ മറുപടിയില്‍ വ്യക്തം.  

'ഓടുന്ന കാറിന്‍റെ മുകളിൽ കിടന്നുറങ്ങുന്ന കുട്ടികൾ'; ഗോവയില്‍ സഞ്ചാരികൾക്ക് നിയന്ത്രണം വേണമെന്ന് സോഷ്യല്‍ മീഡിയ

പൂച്ചകളില്‍ 'മിക്കി ഇയര്‍' ശസ്ത്രക്രിയകള്‍ ട്രെന്‍ഡിംഗാകുന്നു; ചെയ്യരുതെന്ന് അപേക്ഷിച്ച് മൃഗ വിദഗ്ദര്‍ !

ഏവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള വഴിയില്‍ തിരക്കേറുന്നത് ഒരു സ്ഥിരം സംഭവമല്ലെന്ന് നിരവധി പേര്‍ ഓര്‍മ്മിപ്പിച്ചു. അത് സീസണില്‍ മാത്രം നടക്കുന്ന ഒന്നാണ്. അതിന് ഇത്രയും 'ഹൈപ്പ്' കൊടുക്കേണ്ടതുണ്ടോയെന്ന് ഒരു കാഴ്ചക്കാരന്‍ ചോദിച്ചു. ഏവറസ്റ്റ് റൂട്ടും മുംബൈ, ദില്ലി, ബംഗളൂരു നഗരങ്ങളുമായി താരതമ്യം ചെയ്തതിനെ മറ്റ് ചിലര്‍ ചോദ്യം ചെയ്തു. എന്നാല്‍, ചിലര്‍ സോഷ്യല്‍ മീഡിയാ ഉപയോക്താക്കള്‍ യാഥാര്‍ത്ഥ്യത്തെ കുറച്ച് കൂടി വ്യക്തമായി കാണാന്‍ ശ്രമിച്ചു. അവരെഴുതിയത്, ഏവറസ്റ്റിലെ തിരക്ക് സീസണലാണ്. പക്ഷേ, ഒരു സീസണില്‍ തന്നെ ഉള്‍ക്കൊള്ളാവുന്നതിനും ഏറെ ആളുകള്‍ ഏവറസ്റ്റ് കയറാനെത്തുന്നു. ഇത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നായിരുന്നു. പര്‍വ്വതാരോഹകരും മറ്റും ഉപേക്ഷിക്കുന്ന പ്ലാസ്റ്റ് അടക്കമുള്ള മാലിന്യങ്ങള്‍ ഏവറസ്റ്റില്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് നിരവധി പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.  

ട്രെയിൻ 9 മണിക്കൂർ വൈകി; ഒടുവിൽ 4,500 രൂപ മുടക്കി ടാക്സി പിടിച്ചതായി യാത്രക്കാരന്‍റെ കുറിപ്പ് !

Latest Videos
Follow Us:
Download App:
  • android
  • ios