Asianet News MalayalamAsianet News Malayalam
breaking news image

അന്ന് അമ്മക്ക് വേണ്ടി കരഞ്ഞു, ഇന്ന് അമ്മ ഉപേക്ഷിച്ചു; കുട്ടിക്കുറുമ്പൻ ഇനി തെപ്പക്കാടിന് സ്വന്തം: വീഡിയോ കാണാം

വീണ് കിടന്ന അമ്മയാനയെ ഉണര്‍ത്താന്‍ ശ്രമിച്ച്, അവളുടെ അടുത്ത് നിന്ന് മാറാതെ കരഞ്ഞു കൊണ്ടിരുന്ന ആന കുട്ടിയുടെ വീഡിയോ രണ്ടാഴ്ച മുമ്പ് പങ്കുവയ്ക്കപ്പെട്ടിരുന്നു. ഇന്ന് ആരോഗ്യം വീണ്ടെടുത്ത അമ്മയും കൂട്ടവും ആ കുട്ടിയാനയെ ഉപേക്ഷിച്ചു.

Video Of elephant calf Abandoned By Mother Shifted To Theppakkad Elephant Reserve Goes Viral
Author
First Published Jun 11, 2024, 9:58 AM IST

ഴിഞ്ഞ ജൂണ്‍ മൂന്നിന് തളര്‍ന്നുവീണ അമ്മയുടെ അടുത്ത് നിന്നും മാറാതെ കരഞ്ഞു കൊണ്ടിരുന്ന ഒരു ആനക്കുട്ടിയുടെ കഥ സുപ്രിയ സാഹു ഐഎഎസ് പങ്കുവച്ചപ്പോള്‍ നിരവധി പേരാണ് ആ ആനക്കുട്ടിക്കും അവന്‍റെ തളര്‍ന്ന് വീണ അമ്മയ്ക്കും വേണ്ടി പ്രാര്‍ത്ഥിച്ചത്. ഒടുവില്‍ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും മൃഗഡോക്ടര്‍മാരും ക്രെയിനില്‍ കെട്ടി നിര്‍ത്തി ചികിത്സിച്ച അമ്മ ആരോഗ്യം വീണ്ടെടുത്തതോടെ തന്‍റെ കൂട്ടത്തോടൊപ്പം ചേര്‍ന്ന് കാട് കയറി. പക്ഷേ, വീണു കിടന്നപ്പോള്‍ തന്‍റെ അടുത്ത് നിന്നും മാറാതെ കരഞ്ഞ ആ മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൂടെ കൂട്ടാന്‍ അമ്മയാനയോ ആനക്കുട്ടമോ തയ്യാറായില്ല. ഒടുവില്‍ അനാഥനായ ആ ആനക്കുട്ടിയെ സര്‍ക്കാര്‍ ചെലവില്‍ സംരക്ഷിക്കാന്‍ തീരുമാനിച്ചു. ആനക്കുട്ടിയുടെ കഥ സുപ്രിയാ സാഹു ഐഎഎസ് വീണ്ടും പങ്കുവച്ചപ്പോള്‍ അത് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയത്തില്‍ കൊളുത്തി വലിച്ചു. 

മൃഗഡോക്ടർമാരും വനപാലകരും 24 മണിക്കൂറും അശ്രാന്തമായി ശ്രമിച്ചിട്ടും തന്‍റെ കുഞ്ഞിനെ കൂടെ കൂട്ടാന്‍ അമ്മ ആനയോ ആനക്കൂട്ടമോ തയ്യാറായില്ല. കാട്ടിൽ നടക്കുന്ന, മനുഷ്യന് ഇനിയും വിശദീകരിക്കാന്‍ കഴിയാത്ത കാരണങ്ങളാല്‍ ആ ആനക്കുട്ടി ഉപേക്ഷിക്കപ്പെട്ടു. പക്ഷേ. കൊടുങ്കാട്ടില്‍ അവനെ ഉപേക്ഷിക്കാതെ കൂടെ കൂട്ടുകയാണ് വനപാലകര്‍. സുരക്ഷയും അതിജീവനവും ഉറപ്പാക്കാനും മികച്ച ശിക്ഷണത്തില്‍ വളര്‍ത്തി അവനെ ഒരു നാട്ടാന ആക്കാനായി തെപ്പക്കാട് ആനത്താവളത്തിലെത്തിച്ചു. ഇനി ആ മൂന്ന് മാസം പ്രായമുള്ള ആനക്കുട്ടി വനപാലകരുടെയും ആന പരിപാലകരുടെയും സംരക്ഷണയില്‍ വളരും.  

സ്ലീപ്പർ കോച്ചിലെ ടിക്കറ്റില്ലാ യാത്രക്കാർ; ഐആർസിടിസി ഒന്നും ചെയ്യുന്നില്ലെന്ന് യുവതിയുടെ പരാതി വീഡിയോ വൈറൽ

(ജൂണ്‍ 3 ന് സുപ്രിയ സാഹു എക്സില്‍ പങ്കുവച്ച് വീഡിയോയും കുറിപ്പും)

'ആ അമ്മയും കുഞ്ഞും...' അമ്മ ആനയുടെ ജീവന്‍ രക്ഷിച്ച കഥ പറഞ്ഞ് ഐഎഎസ് ഓഫീസര്‍; അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

(ജൂണ്‍ 10 ന് സുപ്രിയ സാഹു എക്സില്‍ പങ്കുവച്ച് വീഡിയോയും കുറിപ്പും)

'ഇതാണ് പ്രോട്ടീന്‍ ഫുഡ്'; ഇന്ത്യന്‍ റെയില്‍വേയുടെ വെജ് താലിയിലെ രസഗുളയില്‍ ജീവനുള്ള പാറ്റ; വീഡിയോ വൈറല്‍

അവന് കൂട്ടായി രണ്ട് കുട്ടിയാനകളും 27 മുതിർന്ന ആനകളുമുണ്ടായിരിക്കുമെന്നും സുപ്രിയ തന്‍റെ എക്സ് ഹാന്‍റിലില്‍ കുറിച്ചു. ഒപ്പം തന്‍റെ പരിപാലകന്‍റെ കൈയില്‍ നിന്നും പാല്‍ കുടിക്കുന്ന ആനക്കുട്ടിയുടെ വീഡിയോകളും ചിത്രങ്ങളും സുപ്രിയ പങ്കുവച്ചു. വീണു കിടന്ന അമ്മയാനയുടെ അടുത്ത് നിന്നും മാറാതെ അമ്മയെ തൊട്ടും തലോടിയും എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും. പിന്നീട് അമ്മയെ ക്രെയിനില്‍ ഉയര്‍ത്തി നിര്‍ത്തി ചികിത്സിക്കുമ്പോള്‍ അമ്മയ്ക്കൊപ്പമെത്തി ചുറ്റും നടക്കുന്നതുമായി കുട്ടിയാനയുടെ വീഡിയോകള്‍ നേരത്തെ സുപ്രിയ എക്സില്‍ പങ്കുവച്ചിരുന്നു. ഒടുവില്‍, കാരണമെന്തെന്ന് പോലും അറിയാതെ സ്നേഹനിധിയായ ആ കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടെന്ന് അറിഞ്ഞപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെട്ടു. നിരവധി പേര്‍ ആനക്കുട്ടിയെ സംരക്ഷിക്കാന്‍ വനംവകുപ്പ് ഏറ്റെടുത്ത ദൌത്യത്തെ അഭിനന്ദിച്ചു. 

ജിമ്മിൽ മോഷ്ടിക്കാൻ കയറിയ കള്ളനെ കൊതിതീരും വരെ ട്രെഡ്മില്ലിൽ ഓടിച്ച് ഉടമ; വീഡിയോ വൈറല്‍


 

Latest Videos
Follow Us:
Download App:
  • android
  • ios