മഞ്ഞ് കാലം തുടങ്ങിയപ്പോൾ അങ്ങ് സൈബീരിയയില്‍ നിന്നും പതിവ് തെറ്റിക്കാതെ അവരെത്തിത്തുടങ്ങി. നവീമുംബൈയുടെ ആകാശത്തിനും ചതുപ്പിനും ഇന്ന് പിങ്ക് നിറം.
നവീമുംബൈയിലെ ചതുപ്പുനിലങ്ങൾ ഇപ്പോൾ പിങ്ക് നിറത്തിലായിക്കഴിഞ്ഞു. അങ്ങ് സൈബീരിയയില്‍ നിന്നും ദേശാന്തരം ചെയ്തെത്തിയ ഫ്ലമിംഗോ പക്ഷികളുടെ വരവാണ് ഈ പിങ്ക് നിറത്തിന് കാരണം. ആയിരക്കണക്കിന് ഫ്ലമിംഗോകൾ നവീമുംബൈയുടെ ചതുപ്പില്‍ തങ്ങളുടെ നീണ്ട കാലുകളില്‍ ഉയർന്ന് നില്‍ക്കുന്ന കാഴ്ചകാണാന്‍ ദൂരെ ദേശത്ത് നിന്ന് പോലും ആളുകളെത്തുന്നു. വലുതും ചെറുതുമായ ഫ്ലമിംഗോകളുടെ ചിറകടികൾ നവീമുംബൈയില്‍ നിന്നും സമൂഹ മാധ്യമങ്ങളിലേക്കും ചേക്കേറിക്കഴിഞ്ഞു.
ഇന്ത്യയിലെ ദേശാടനപക്ഷികുടെ പ്രധാന പാരിസ്ഥിതിക ഹോട്ട്സ്പോട്ടായ താനെ ക്രീക്ക് ഫ്ലമിംഗോ സാങ്ച്വറി ഈ വാർഷിക കുടിയേറ്റത്തിന് കളമൊരുക്കുന്നു. സൈബീരിയയില്‍ നിന്നും നവീമുംബൈയിലെ ചതുപ്പിലേക്ക് നല്ല കാലാവസ്ഥയും ഭക്ഷണവും തേടി അവ വര്‍ഷാവര്‍ഷം പറന്നിറങ്ങുന്നു. ഫെബ്രുവരി തുടക്കം തന്നെ നവീമുംബൈയിലേക്ക് എത്തിത്തുടങ്ങിയ ഫ്ലമിംഗോകൾ ഇന്ന് പിങ്ക് പിരിച്ച പരവതാനിപോലെ നവീമുംബൈയുടെ ആകാശത്ത് വട്ടമിട്ട് പറക്കുന്നു. ആയിരക്കണക്കിന് പക്ഷികൾ സ്വൈര്യവിഹാരം നടത്തുന്നത് കാണാനായി നൂറുകണക്കിന് പക്ഷി സ്നേഹികളാണ് ഓരോ ദിവസവും ഇവിടെ എത്തുന്നത്.
Read More: ദിവസവും 35 കിലോ ഭക്ഷണം, പേര് കിംഗ് കോങ്; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോത്ത് !
എല്ലാ മഞ്ഞ് കാലത്തും ഫ്ലമിംഗോകൾ ഏഷ്യയുടെ വടക്കന്‍ പ്രദേശമായ സൈബീരിയയില്‍ നിന്നും തെക്കന്‍ പ്രദേശമായ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് നീണ്ട യാത്രകൾ നടത്തുന്നു. കാലാവസ്ഥയുമായി ബന്ധപ്പെട്ട ഈ ദേശാന്തരം ഗുജറാത്ത് മുതല്‍ തമിഴ്നാട് വരെയുള്ള ദേശങ്ങളിലെ ചതുപ്പു നിലങ്ങളില്‍ അവസാനിക്കുന്നു. ഈ വര്‍ഷം തുടക്കത്തിൽ തന്നെ ഇവ കൂട്ടമായി നവീമുംബൈയുടെ ചതുപ്പി നിലങ്ങളിലേക്ക് പറന്നിറങ്ങി. പിന്നാലെ ഇന്‍സ്റ്റാഗ്രാം, എക്സ്, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ എല്ലാ സമൂഹ മാധ്യമങ്ങളിലും ഫ്ലമിംഗോകളുടെ ചിറകടികൾ ഉയർന്നു കഴിഞ്ഞു. കൂട്ടമായും മനോഹരവും വൈവിധ്യമുള്ളതുമായ പാറ്റേണുകളിലും പറന്നുകയുകയും പറന്നിറങ്ങുകയും ചെയ്യുന്ന പിങ്ക് നിറമുള്ള പക്ഷിക്കുട്ടം കാഴ്ചയ്ക്കും മറ്റൊരു വിരുന്നൊരുക്കുന്നു. ഫ്ലെമിംഗോ പക്ഷികളുടെ സുരക്ഷണത്തിനും നവീമുംബൈയിലെ ചതുപ്പിനിലവും കണ്ടൽകാടുകളുടെയും സംരക്ഷണത്തിനായി ആമസോണ്‍ 10 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചിരുന്നു.
Watch Video: വധു, സഹോദരന്‍റെ തോളിൽ കയറിയാൽ വരൻ, ജെസിബിയിൽ എത്തും; വിവാഹ വേദിയിലേക്കുള്ള വധൂവരന്മാരുടെ എൻട്രി വീഡിയോ വൈറൽ
