Asianet News MalayalamAsianet News Malayalam

മറിഞ്ഞുവീണ ഓട്ടോയുടെ അടിയിലായ അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്ന പെൺകുട്ടി; വീഡിയോ കണ്ട് അഭിനന്ദിച്ച് സോഷ്യൽ മീഡിയ

 ഒരു സ്കൂൾ വിദ്യാർത്ഥിനിയാണ് ഓട്ടോയുടെ അടിയില്‍പ്പെട്ട് പോയ തന്‍റെ അമ്മയെ രക്ഷിക്കാനായി ഭാരമുള്ള ഓട്ടോ റിക്ഷ എടുത്ത് ഉയര്‍ത്താന്‍ ശ്രമിച്ചത്. 

Video of girl lifting an auto rickshaw to save her mother who went underneath an auto has gone viral in Social media
Author
First Published Sep 10, 2024, 5:56 PM IST | Last Updated Sep 10, 2024, 5:56 PM IST


തിരക്കേറിയ റോഡുകളില്‍ ഇന്ന് അപകടങ്ങള്‍ പതിവാണ്. പലപ്പോഴും നമ്മുടെ അശ്രദ്ധമായ നീക്കമായിരിക്കും അപകടങ്ങള്‍ക്ക് കാരണവും. അതേസമയം ചിലര്‍ അത്തരം അപകടങ്ങളിലും തളരാതെ പെട്ടെന്ന് തന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏർപ്പെടുന്നു. അത്തരത്തില്‍ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ട ഓട്ടോയുടെ അടിയിലേക്ക് വീണ തന്‍റെ അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അപകടത്തെ തുടർന്ന് അമ്പരന്ന് നിൽക്കാതെ നിമിഷ നേരത്തിലുള്ളില്‍ പ്രതികരിക്കാന്‍ കഴിഞ്ഞ പെണ്‍കുട്ടിയെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ അഭിനന്ദിച്ചു. 

മംഗളൂരുവിലെ കിന്നിഗോളിയിൽ നിന്നുള്ള ഒരു സ്കൂൾ വിദ്യാർത്ഥിനിയാണ് ഓട്ടോയുടെ അടിയില്‍പ്പെട്ട് പോയ തന്‍റെ അമ്മയെ രക്ഷിക്കാനായി ഭാരമുള്ള ഓട്ടോ റിക്ഷ എടുത്ത് ഉയര്‍ത്താന്‍ ശ്രമിച്ചത്. കുട്ടിയുടെ നിശ്ചയദാർഢ്യവും ധൈര്യവും സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കവർന്നു. 'ഘർ കെ കലേഷ്' എന്ന ജനപ്രിയ എക്സ് ഹാന്‍റിലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ സമൂഹ മാധ്യമ പ്രവര്‍ത്തകരുടെ ഹൃദയം കവർന്നു. 

യൂണിഫോമിലെത്തിയ പെൺകുട്ടി സ്കൂട്ടി അടിച്ചോണ്ട് പോണ വീഡിയോ വൈറൽ; സംഭവം വാരണാസിയിൽ

പെരുമഴ, രാത്രി, ഒരു കൈയിൽ ഓർഡർ, മറുകൈയിൽ ഫോൺ; ട്രാഫിക് ജാമിനിടെ ഓർഡർ ചെയ്തയാളെ തപ്പി ഡെലിവറി ഏജന്‍റ്; വീഡിയോ

റോഡ് മുറിച്ച് കടക്കുകയായിരുന്ന സ്ത്രീയെ ഇടിക്കാതിരിക്കാന്‍ ഓട്ടോ വെട്ടച്ചതായിരുന്നു അപകട കാരണം. ഒരു കടയുടെ മുന്നില്‍ ബൈക്കില്‍ നിരുന്നിരുന്ന ഒരാളുടെ മേലേക്ക് ഓട്ടോ ഇടിച്ച് കയറി. ഈ സമയം റോഡ് മുറിച്ച് കടക്കുകയായിരുന്ന സ്ത്രീയും ഓട്ടോയുടെ അടിയിലേക്ക് പോയി. അപകടം കണ്ട് റോഡിന്‍റെ വശത്തുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ഓടിവന്ന് ഓട്ടോ എടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നു. ഇതിനിടെ ഓട്ടോയില്‍ ഉണ്ടായിരുന്നവരും ഓട്ടോ ഉയര്‍ത്താന്‍ ശ്രമിക്കുകയും വിജയിക്കുകയും ചെയ്യുന്നു. 

പിന്നാലെ പെണ്‍കുട്ടി വീണ് കിടന്ന തന്‍റെ അമ്മയെ എടുത്ത് ഉയർത്തുന്നതും ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ ഓട്ടോയില്‍ ഉണ്ടായിരുന്നവരെല്ലാം പുറത്തേക്കിറങ്ങുമ്പോള്‍ വീഡിയോ അവസാനിക്കുന്നു. കന്നട ഭാഷയിലെ നമ്മ ടിവിയുടെ വീഡിയോയായിരുന്നു സമൂഹ മാധ്യമങ്ങളിൽ വൈറലായത്. "അവൾ യഥാർത്ഥ അഭിനന്ദനം അർഹിക്കുന്നു." എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. “അവള്‍ക്ക് എന്തെങ്കിലും അവാർഡ് നൽകണം. വീഡിയോ എടുക്കുന്നതിനുപകരം, അവൾ ഉടൻ തന്നെ സഹായിക്കാൻ എത്തി. ഞങ്ങൾക്ക് അവളെപ്പോലെയുള്ള കൂടുതൽ യുവാക്കളെ വേണം." മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 

മുടിയുടെ നീളം കൂടി, സ്കൂൾ ചട്ടം ലംഘിച്ച വിദ്യാർത്ഥികളുടെ തല വടിച്ച് അധ്യാപകൻ; തായ്‍ലഡിൽ വ്യാപക പ്രതിശേഷം

Latest Videos
Follow Us:
Download App:
  • android
  • ios