ഒരു ബോട്ട് യാത്രയ്ക്കിടെ ജലാശയത്തില്‍ നിന്നും അപ്രതീക്ഷിതമായി ഒരു ചീങ്കണ്ണി ബോട്ടിലേക്ക് കയറിവന്നാല്‍ ? ബോട്ടില്‍ നിന്ന് ഒന്ന് ഇറങ്ങി ഓടാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ മറ്റ് യാതൊരു മാര്‍ഗ്ഗവും മുന്നിലില്ലാതിരിക്കുമ്പോള്‍  നിങ്ങള്‍ എന്ത് ചെയ്യും ? 

രയിലൂടെ സഞ്ചരിച്ച് മടുക്കുമ്പോള്‍ അല്പ നേരം വെള്ളത്തിലൂടെ സഞ്ചരിക്കുന്നത് പുതിയ ചില കാഴ്ചകള്‍ നമ്മുക്ക് സമ്മാനിക്കും. പതിവ് കാഴ്ചകളില്‍ നിന്നുള്ള വ്യതിയാനം നമ്മുടെ മനസിനെയും ശരീരത്തെയും ഒന്ന് ശാന്തമാക്കുമെന്നതും പ്രത്യേകം പറയേണ്ടതില്ല. എന്നാല്‍, അത്തരം യാത്രകളില്‍ നിങ്ങളെ ഭയപ്പെടുത്തുന്ന ഒന്ന് കയറി വന്നാല്‍ എന്ത് ചെയ്യും? പ്രത്യേകിച്ചും ഒരു ബോട്ട് യാത്രയ്ക്കിടെ ജലാശയത്തില്‍ നിന്നും അപ്രതീക്ഷിതമായി ഒരു ജീവി ബോട്ടിലേക്ക് കയറിവന്നാല്‍ ? ബോട്ടില്‍ നിന്ന് ഒന്ന് ഇറങ്ങി ഓടാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ മറ്റ് യാതൊരു മാര്‍ഗ്ഗവും മുന്നിലില്ലാതിരിക്കുമ്പോള്‍? അതെ, അത്തരം ഒരു അനുഭവത്തിന്‍റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

pubity എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് പങ്കുവച്ച വീഡിയോ അത്തരത്തിലൊന്നായിരുന്നു. കാഴ്ചക്കാരന്‍റെ പോലും നെഞ്ചിടിപ്പിന്‍റെ വേഗം കൂട്ടിയ ആ വീഡിയോ പിന്നീട് വലിയൊരു ആശ്വാസത്തിന് വഴി തെളിച്ചു. സെപ്റ്റംബർ 5 നാണ് വീഡിയോ പൊതുമാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടത്. ഒരു ബോട്ട് യാത്രക്കിടയില്‍ അപ്രതീക്ഷിതമായി വെള്ളത്തില്‍ നിന്നും ഒരു ചീങ്കണ്ണി പതുക്കെ പൊങ്ങി വരികയും ബോട്ടിലേക്ക് തന്‍റെ നീണ്ട തല എടുത്ത് വയ്ക്കുകയും ചെയ്തു. ഇതോടെ ബോട്ട് യാത്രക്കാരായ സ്ത്രീകള്‍ ഭയന്ന് നിലവിളിക്കാന്‍ ആരംഭിച്ചു. എന്നാല്‍, ബോട്ടിലുണ്ടായിരുന്ന പുരുഷന്‍ യാതൊരു ഭയവും കാണിക്കാതെ ചീങ്കണ്ണിയുടെ തലയില്‍ പിടിച്ച് അതിന്‍റെ വാ അടച്ച് വീണ്ടും വെള്ളത്തിലേക്ക് തന്നെ തള്ളി വിട്ടു. അനുസരണയോടെ ചീങ്കണ്ണി വെള്ളത്തിലേക്ക് മടങ്ങുന്നതായിരുന്നു വീഡിയോയില്‍. 

ബെംഗളൂരുവില്‍ നിന്ന് ഹൈദ്രാബാദിലേക്ക് താമസം മാറ്റി; പ്രതിമാസം 40,000 രൂപ ലാഭമെന്ന് കുറിപ്പ് !

View post on Instagram

'അവള്‍ ഭീകരിയല്ല. കൊടും ഭീകരി'; മുതലയെ പിടിക്കാന്‍ ജലാശയത്തിലേക്ക് എടുത്ത് ചാടുന്ന യുവതിയുടെ വീഡിയോ വൈറല്‍!

ചീങ്കണ്ണിയെ അപ്രതീക്ഷിതമായി കണ്ട് ഭയന്ന സ്ത്രീകള്‍, അത് വെള്ളത്തിലേക്ക് പിന്‍വാങ്ങുന്ന കാഴ്ച കണ്ട് ഊറി ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ബോട്ട് ഡ്രൈവറുടെ പ്രവര്‍ത്തി സഞ്ചാരികളെ പോലെ കാഴ്ചക്കാരിലും മതിപ്പുളവാക്കാന്‍ കഴിയുന്നതായിരുന്നു. വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി,' ഡ്യൂഡ് ഹലോ പറയാൻ ശ്രമിക്കുകയാണ് (കൂടെ ഒരു ചീങ്കണ്ണിയുടെ ഇമോജിയും പങ്കുവച്ചു). 'മനസിലാക്കാത്തവർ. സാധ്യമെങ്കിൽ ചീങ്കണ്ണിയുടെ വായ എപ്പോഴും അടയ്ക്കുക. താടിയെല്ല് തുറക്കുന്നതിൽ അവർ ശരിക്കും ദുർബലരാണ്, അതിനാൽ അവരുടെ വായ അടച്ചാൽ അവർക്ക് നിങ്ങളെ ലഭിക്കില്ല.' ഒരാള്‍ അല്പം തമാശയായി പറഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ വീഡിയോ നാല് ലക്ഷത്തിലേറെ പേരാണ് കണ്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക