Asianet News MalayalamAsianet News Malayalam

നിന്നനിപ്പിൽ ഒറ്റയടി, പിന്നെ കുനിച്ച് നിര്‍ത്തി ഇടി...; കുട്ടികള്‍ക്കിടയിൽ സംഘർഷങ്ങൾ വർദ്ധിക്കുന്നെന്ന് പരാതി

പരസ്പരം തല്ലി രണ്ട് പേരും അല്പം തളര്‍ന്നപ്പോഴാണ് മറ്റൊരു വിദ്യാര്‍ത്ഥി സംഭവത്തിലിടപെട്ട് മുന്നോട്ട് വരുന്നത്. 

video of two students fights in school compound went viral bkg
Author
First Published Feb 7, 2024, 8:14 AM IST


രു അടിയെങ്കിലും അടിക്കുകയോ കൊള്ളുകയോ ചെയ്യാതെ സ്കൂള്‍ കാലം കഴിഞ്ഞവര്‍ ആണ്‍കുട്ടികളില്‍ തുലോം തുച്ഛമായിരിക്കും. എന്നാല്‍ മുതിര്‍ന്ന ശേഷം കുട്ടികള്‍ അടി കൂടുന്നത് കണ്ടാല്‍, 'ഇവര്‍ക്ക് വേരെ പണിയൊന്നുമില്ലേ, എന്തോന്നാടാ പിള്ളേരെ' എന്ന് ചോദിക്കാനും നമ്മളില്‍ പലരും മടിക്കാറില്ല. കഴിഞ്ഞ ദിവസം സമാനമായ ഒരു സംഭവം എക്സ് സാമൂഹിക മാധ്യമത്തിലൂണ്ടായി. രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള അടിയുടെ ഒരു വീഡിയോയായിരുന്നു തുടക്കം. Ghar Ke Kalesh പങ്കുവച്ച വീഡിയോയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ വരാന്തയില്‍ പരസ്പരം തമ്മില്‍ തല്ലുന്നതായിരുന്നു ഉണ്ടായിരുന്നത്. ഒന്നേകാല്‍ ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധി പേര്‍ തങ്ങളുടെ കുട്ടിക്കാലത്തെ കുറിച്ച് ഓര്‍ത്തെടുത്തു. കോഹ്ലി - രോഹിത് ഫാന്‍സിന്‍റെ തല്ലായിരിക്കുമെന്ന് ചിലർ കുറിച്ചു. 

ഇരുവരും ഒരു തല്ലിനായി വട്ടം കൂട്ടുന്നിടത്ത് നിന്ന് ആരംഭിക്കുന്ന വീഡിയോ രണ്ട് പേരും പരസ്പരം തല്ലി മടുക്കുന്നത് വരെ തുടരുന്നു. മറ്റ് വിദ്യാര്‍ത്ഥികള്‍ ഇവരുടെ തമ്മില്‍ തല്ല് കണ്ട് അടുത്ത് തന്നെ നില്‍ക്കുന്നതും കാണാം. എന്നാല്‍, സംഭവം ഏത് സ്കൂളില്‍ നിന്നുള്ളതാണെന്നോ എപ്പോഴാണെന്നോ കുട്ടികള്‍ക്ക് മറ്റെന്തെങ്കിലും സംഭവിച്ചോ തുടങ്ങിയ വിവരങ്ങളൊന്നും ലഭ്യമല്ല. രണ്ട് പേരും അല്പം തളര്‍ന്നപ്പോഴാണ് മറ്റൊരു വിദ്യാര്‍ത്ഥി സംഭവത്തിലിടപെട്ട് മുന്നോട്ട് വരുന്നത്. ഇതിനിടെ ഒരാളുടെ സ്വെറ്റര്‍ പരസ്പരമുള്ള പിടിവലിക്കിടെ കീറിയതും വീഡിയോയില്‍ കാണാം. 

രണ്ട് ലക്ഷം രൂപ മൂലധനത്തില്‍ ശിശു സൌഹൃദ കട്ലറി ബിസിനസ് തുടങ്ങി; ഇന്ന് കോടികളുടെ ആസ്തി !

ഒരു കൈ നോക്കുന്നോ?; വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന വിന്‍റേജ് ഫിയറ്റ് 500 കാര്‍ വില്പനയ്ക്ക്; വില തുച്ഛം !

വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ സ്കൂള്‍ കുട്ടികളുടെ ഇടയില്‍ ശാരീരിക അക്രമങ്ങള്‍ കൂടുന്നുവെന്ന പരാതിയുമായി സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ മുന്നോട്ട് വന്നു. കുട്ടികളുടെ ശാരീരിക ആക്രമണങ്ങള്‍ തടയുന്നതില്‍ സ്കൂള്‍ അധികാരികള്‍ പരാജയപ്പെടുന്നുവെന്ന് നിരവധി പേര്‍ പരാജയപ്പെട്ടു.  പഠനത്തിനിടെ നേരിടേണ്ടിവരുന്ന സാമൂഹിക - വൈകാരിക പ്രശ്നങ്ങള്‍, സമ്മർദ്ദം, സാമൂഹിക അസമത്വങ്ങൾ എന്നിങ്ങനെ വിദ്യാർത്ഥി സംഘട്ടനങ്ങൾക്ക് കാരണമാകുന്ന അടിസ്ഥാന പ്രശ്നങ്ങൾ സ്കൂളുകൾ അഭിസംബോധന ചെയ്യണമെന്ന് ചിലരെഴുതി. 

'പരാതിപ്പെടരുത്. ഇത് അച്ഛാ ദിൻ ആണ്'; വന്ദേഭാരതില്‍ വിളമ്പിയ ഭക്ഷണത്തില്‍ 'ചത്ത പാറ്റ'യെന്ന് പരാതി !

Latest Videos
Follow Us:
Download App:
  • android
  • ios