Asianet News MalayalamAsianet News Malayalam

മുട്ടോളം വെള്ളത്തില്‍ മുങ്ങിയ തെരുവിൽ ഗർബ നൃത്തം ചവിട്ടി യുവതീയുവാക്കൾ; ഗുജറാത്തിൽ നിന്നുള്ള വീഡിയോ വൈറൽ


കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ മുങ്ങിയ തെരുവ് തന്നെ, നൃത്ത വേദിയാക്കി മാറ്റിയാണ് യുവതീ യുവാക്കള്‍ നൃത്തം ചവിട്ടിയത്. 

video of Young men and women danced garba on a street submerged in knee-deep water at Vadodara goes viral
Author
First Published Sep 2, 2024, 9:04 AM IST | Last Updated Sep 2, 2024, 9:04 AM IST

ടിഞ്ഞാറന്‍ ഇന്ത്യയിൽ ഏതാണ്ടെല്ലായിടത്തും അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. പല താഴ്ന്ന സ്ഥലങ്ങളും വെള്ളത്തിടയിലായി. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. ഗുജറാത്തില്‍ വഡോദര നഗരത്തിലും അതിശക്തമായ വെള്ളക്കെട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. നഗരത്തിന് സമീപത്ത് കൂടി ഒഴുകുന്ന വാൽമീകി നദി കരകവിഞ്ഞ് ഒഴുകിയതിന് തുടര്‍ന്ന് നഗരത്തില്‍ നിരവധി മുതലകളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനിടെ കഴിഞ്ഞ ജന്മാഷ്ടമി ദിവസം വഡോദര നഗരത്തിലെ ഒരു തെരുവില്‍ യുവതീ - യുവാക്കള്‍ മുട്ടോളം വെള്ളത്തില്‍ ഗർബ നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ മുങ്ങിയ തെരുവ് തന്നെ, നൃത്ത വേദിയാക്കി മാറ്റിയാണ് യുവതീ യുവാക്കള്‍ നൃത്തം ചവിട്ടിയത്. നർത്തകർക്ക് ആവേശം പകരാനായി വലിയ ശബ്ദത്തില്‍ പാട്ടുകളും വച്ചിട്ടിണ്ട്. കാര്യമായ അലങ്കാരങ്ങളില്ലെങ്കിലും തെരുവുകളില്‍ ബലൂണുകളും മറ്റും കെട്ടി ചെറിയതോതില്‍ അലങ്കരിച്ചിട്ടുണ്ട്. നർത്തകർ പാട്ടിനൊപ്പിച്ച് സ്വയം മറന്ന് നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പെട്ടെന്ന് തന്നെ വൈറലായി. പെണ്‍കുട്ടികളും ആണ്‍കുട്ടികളും അടങ്ങുന്ന വലിയൊരു സംഘം തന്നെ നൃത്തം അവതരിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. 

12 വർഷമായി ദിവസം വെറും 30 മിനിറ്റ് മാത്രം ഉറക്കം; എല്ലാം ആയുസ് ഇരട്ടിയാക്കാന്‍ വേണ്ടി

34 മത്തെ വയസിൽ 3 വീടും ഒരു ക്യാറ്റ് കഫേയും; 'മിച്ചം പിടിച്ച്' പണം സമ്പാദിച്ച സാകിയുടെ ജീവിതം ഞെട്ടിക്കും

പ്രതികൂല സാഹചര്യങ്ങളിലും ഇത്തരം ആഘോഷങ്ങള്‍ ആസ്വദിക്കാനും സന്തോഷിക്കാനുമുള്ള സമൂഹത്തിന്‍റെ നിശ്ചയദാർഢ്യത്തെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ പ്രശംസിച്ചു. അതേസമയം പ്രളയത്തെ തുടര്‍ന്ന് ആളുകള്‍ താമസം മാറുന്നതിന്‍റെയും മുങ്ങിപ്പോയ വീടുകളുടെയും വീഡിയോകള്‍ക്കൊപ്പം പ്രചരിച്ച നൃത്ത വീഡിയോയ്ക്കെതിരെ ചിലര്‍ രംഗത്തെത്തി. നാട്ടുകാര്‍ പ്രളയത്തില്‍ കുടിവെള്ളം പോലും കിട്ടാതെ നില്‍ക്കുമ്പോള്‍ ഇവരെങ്ങനെ ഇത്രയും മലിനമായ വെള്ളില്‍ ആഘോഷം സംഘടിപ്പിക്കുന്നുവെന്നായിരുന്നു ചിലര്‍ ചോദിച്ചത്. അതേസമയം കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്‍റെ കണക്ക് പ്രകാരം വരും ദിവസങ്ങളിലും ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പല സ്ഥലങ്ങളിലും നദികൾ കരകവിഞ്ഞൊഴുകുന്നത് കാരണം ദുരുതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ ഗുജറാത്തിൽ മഴക്കെടുതിയിൽ 32 പേരാണ് മരിച്ചത്. 18,000-ലധികം ആളുകളെ ഒഴിപ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

പോലീസ് സ്റ്റേഷനില്‍ റീൽസ് ഷൂട്ടിനിടെ സീനിയര്‍ ഓഫീസർ പിടികൂടി; പിന്നാലെ ട്വിസ്റ്റ്, വീഡിയോ വൈറല്‍

Latest Videos
Follow Us:
Download App:
  • android
  • ios