Asianet News MalayalamAsianet News Malayalam

പോലീസ് സ്റ്റേഷനില്‍ റീൽസ് ഷൂട്ടിനിടെ സീനിയര്‍ ഓഫീസർ പിടികൂടി; പിന്നാലെ ട്വിസ്റ്റ്, വീഡിയോ വൈറല്‍

പാട്ടിനൊപ്പിച്ച് മതിമറന്ന് നൃത്തം ചെയ്യുന്ന പോലീസ് ഓഫീസര്‍മാരുടെ പിന്നിലൂടെ സീനിയര്‍ പോലീസ് ഓഫിസര്‍ എത്തുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. 

Senior officer caught during reels shoot at police station video goes viral
Author
First Published Aug 31, 2024, 12:24 PM IST | Last Updated Aug 31, 2024, 12:24 PM IST


ര്‍ക്കാര്‍ സർവ്വീസിലുള്ളവര്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ റീല്‍സ് ഷൂട്ട് ചെയ്യുന്നതിന് അനുമതിയുണ്ടോ ഇല്ലയോ എന്ന കാര്യം പലപ്പോഴും ഒരു തര്‍ക്ക വിഷയമാണ്. അടുത്തിടെ കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ റീല്‍സ് ഷൂട്ട് വിവാദമായപ്പോള്‍ ജോലി തടസപ്പെടുത്തിയുള്ള റീല്‍സ് ഷൂട്ട് വേണ്ടെന്നും അങ്ങനെ അല്ലാത്ത റീൽസ് ഷൂട്ടികള്‍ ആകാമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ 'ഭാംഗ് പിലി ഗോരാ നേ' എന്ന ഹരിയാൻവി ഗാത്തിനൊപ്പിച്ച് ഒരു വനിതാ പോലീസ് ഓഫീസറും ഒരു പുരുഷ പോലീസ് ഓഫീസറും സ്റ്റേഷനില്‍ വച്ച് നൃത്തം ചെയ്യുന്ന വീഡിയോ പുറത്തിറങ്ങിയത്. ഇരുവരെയും സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടികൂടുന്നതും പിന്നീട് അവിടെ നടന്നതുമാണ് വീഡിയോയില്‍ ഉള്ളത്. രോഹിത് മസ്താന എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ആറ് ദിവസം കൊണ്ട് 11 ലക്ഷം പേരാണ് കണ്ടത്. 

പാട്ടിനൊപ്പിച്ച് മതിമറന്ന് നൃത്തം ചെയ്യുന്ന പോലീസ് ഓഫീസര്‍മാരുടെ പിന്നിലൂടെ സീനിയര്‍ പോലീസ് ഓഫിസര്‍ എത്തുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. അദ്ദേഹം ആദ്യം വനിതാ പോലീസ് ഓഫീസറുടെ പുറത്ത് തട്ടി വിളിക്കുന്നു. ആദ്യം ശ്രദ്ധിക്കുന്നില്ലെങ്കിലും പിന്നീട് വിളിച്ചതാരാണെന്ന് തിരിച്ചറിഞ്ഞ വനിതാ പോലീസ് ഓഫീസര്‍ ഭയത്തോടെ സഹപോലീസ് ഓഫീസറെ വിളിക്കുന്നും അദ്ദേഹം ആടിതിമിര്‍ക്കുന്നതിനിടെ ആദ്യം ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് തന്‍റെ ഓഫീസറെ കണ്ട് മാറി നിന്ന് സല്യൂട്ട് അടിക്കുന്നതും വീഡിയോയില്‍ കാണാം. ഉദ്യോഗസ്ഥ തലത്തിലുള്ള നടപടി ഭയന്ന് നില്‍ക്കുമ്പോള്‍ ഇരുവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സീനിയര്‍ പോലീസ് ഓഫീസറും പാട്ടിനൊപ്പിച്ച് നൃത്തം ചെയ്യുന്നു. അദ്ദേഹം വളരെ ആസ്വദിച്ചാണ് നൃത്തം ചെയ്യുന്നത്. ഇത് കണ്ട മറ്റ് രണ്ട് പോലീസ് ഓഫീസേഴ്സും അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്യുന്നതോടെ വീഡിയോ അവസാനിക്കുന്നു. 

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; ബെംഗളൂരുവിലെ തിരക്കേറിയ റോഡിൽ കാറിന്‍റെ മുന്നിലേക്ക് ചാടി യുവതി, പുതിയ തട്ടിപ്പ്

പിണങ്ങിപ്പോയ മകളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ 'ടെഡി ബിയറി'ന്‍റെ വേഷമിട്ട് അച്ഛന്‍

വീഡിയോയ്ക്ക് താഴെ ഒരു കാഴ്ചക്കാരന്‍ 'ഇന്ത്യൻ ഭരണഘടന പ്രകാരം എല്ലാവർക്കും ആസ്വദിക്കാൻ അവകാശമുണ്ടെന്ന്' ഒരു ഉപയോക്താവ് എഴുതിയതോടെ സമൂഹ മാധ്യമ ഉപയോക്താക്കൾ വിഡിയോയ്ക്ക് താഴെ തങ്ങളുടെ അഭിനന്ദനം അറിയിക്കാനെത്തി. 'ഫ്രണ്ട്ലി പോലീസ് ഉള്ളത് തങ്ങൾക്ക് പ്രശ്നമല്ലെ'ന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. അതേസമയം മറ്റ് ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തി. പോലീസ് സ്റ്റേഷനിലെ കാര്യങ്ങളെല്ലാം കൃത്യമായി തന്നെയാണോ പോകുന്നതെന്ന് ചിലര്‍ ചോദിച്ചു. സ്റ്റേഷനില്‍ വച്ച് പോലീസിന് ആവാമെങ്കില്‍ പൊതു നിരത്തില്‍ നൃത്തം ചെയ്യുന്ന സാധാരണക്കാരെ പിടികൂടുന്നതെന്തിന് എന്നായിരുന്നു ചിലരുടെ സംശയം. അതേസമയം വീഡിയോ സെറ്റാണെന്ന് മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടി. മഹേന്ദർ ഭാട്ടിയുടെ വരികള്‍ക്ക് ഹോവി ശർമ്മ സംഗീതം നല്‍കിയ ഗാനം പാടിയത് ഫൗജി കരംവീറും ഡോളി ശർമ്മയുമാണ്. ഈ പാട്ട് റീല്‍സുകളിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

'എടാ കൊരങ്ങാ...'; മർമോസെറ്റ് കുരങ്ങുകള്‍ പരസ്പരം പേരുകൾ വിളിച്ച് ആശയവിനിമയം നടത്തുന്നെന്ന് പഠനം

Latest Videos
Follow Us:
Download App:
  • android
  • ios