ക്ഷീണിതയായ ഒരു എയർഇന്ത്യാ കാബിൻ ക്രൂ അംഗം വിമാനത്തിനുള്ളിൽ വെച്ച് ഒരു കുട്ടിയുമായി 'റോക്ക് പേപ്പർ സിസർ' കളിക്കുന്ന വീഡിയോ വൈറലായി. നാല് ഫ്ലൈറ്റ് സെക്ടറുകൾക്ക് ശേഷമുള്ള തൻ്റെ ക്ഷീണവും വിരസതയും ഈ കുട്ടിയുമായുള്ള നിമിഷങ്ങൾ മായ്ച്ചുകളഞ്ഞുവെന്ന് അവരെഴുതി.

പുറത്ത് നിന്ന് കാണുമ്പോൾ ഏറെ ഗ്ലാമറുള്ള ഒരു ജോലിയാണ് എയർ ഹോസ്റ്റസ്. എന്നാല്‍, നിരന്തരം ഒരു ജോലി തന്നെ ചെയ്ത് കൊണ്ടിരിക്കുമ്പോഴുണ്ടാകുന്ന മടുപ്പ് ഈ ജോലിക്കും ബാധകം. അത്തരം വിരസമായ നേരങ്ങൾ എതെങ്കിലും അവിസ്മരണീയമായ നിമിഷങ്ങൾ എയർ ഹോസ്റ്റസുമാരുടെ ജോലിയുടെ ഭാരം കുറയ്ക്കുന്നു. ഡി സ്നേഹ എന്ന എയർ ഇന്ത്യാ കാബിന്‍ ക്യൂ അംഗം അത്തരമൊരു വിരസമായ യാത്ര അവിസ്മരണീയമാക്കി തീർത്ത കുട്ടിയുടെ വീഡിയോ പങ്കുവച്ചപ്പോൾ അത് സമൂഹ മാധ്യമങ്ങളില്‍ വൈറൽ.

റോക്ക് പേപ്പർ സിസർ

വിമാനത്തിനുള്ളിൽ തനിക്ക് മുന്നിലായി യൂണിഫോമിൽ ഇരിക്കുന്ന ഒരു കുട്ടിയോട് സ്നേഹ കൈ വീശിക്കാണിക്കുന്നു. പിന്നാലെ കുട്ടി സ്നേഹയെ റോക്ക് പേപ്പർ സിസ‍ർ കളിക്കാനായി ക്ഷണിക്കുന്നു. അവന്‍ തന്‍റെ സീറ്റില്‍ നിന്നും പിന്നിലേക്ക് തലയിട്ട് സ്നേഹയുമായി റോക്ക് പേപ്പർ സിസർ കളിയില്‍ ഏര്‍പ്പെടുന്നു. കുട്ടിയോടൊപ്പമുള്ള തന്‍റെ നിമിഷങ്ങൾ ജോലിയുടെ ക്ഷണത്തെയും വിരസതയെയും തുടച്ച് നീക്കിയെന്ന് സ്നേഹ കുറിക്കുന്നു. നാല് ഫ്ലൈറ്റ് സെക്ടറുകൾ പൂർത്തിയാക്കിയ ശേഷം താൻ എത്രമാത്രം ക്ഷീണിതയാണെന്ന് സ്നേഹ തന്റെ അടിക്കുറിപ്പിൽ വിവരിക്കുന്നു.

View post on Instagram

“ഞാൻ ഒട്ടും ക്ഷീണിതനായി തോന്നുന്നില്ലേ, പക്ഷേ എന്നെ വിശ്വസിക്കൂ, വാതിൽ തുറക്കാൻ ഞാൻ തീവ്രമായി കാത്തിരിക്കുകയായിരുന്നു, വീട്ടിലേക്ക് പോയി ഉറങ്ങാൻ ഞാൻ ആഗ്രഹിച്ചു, 4 സെക്ടറുകൾക്ക് ശേഷം ആരും അവരുടെ ലഗേജുകൾ എടുക്കാൻ എഴുന്നേറ്റില്ല. ഞാൻ സങ്കടപ്പെട്ടു 3:30 ആയി 15:00 കഴിഞ്ഞു. പക്ഷേ ഈ ക്യൂട്ട് കുട്ടി എന്നെ നോക്കി, നമുക്ക് റോക്ക് പേപ്പർ കത്രിക കളിക്കാം എന്ന് പറഞ്ഞു, എനിക്ക് സംഭവിച്ചതിൽ വച്ച് ഏറ്റവും മനോഹരമായ കാര്യങ്ങളാണിത്.” സ്നേഹ തന്‍റെ വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു. കുട്ടികൾ ദൈവങ്ങളുടെ പ്രതിപുരുഷന്മാരാണെന്ന് അമ്മ പറഞ്ഞ കാര്യവും അവര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാം വരെയും ചിരിപ്പിക്കാന്‍ മണിക്കൂറുകളോളം ശ്രമിക്കുന്ന തങ്ങളെ ചിരിപ്പിക്കാന്‍ അവസാനം ഒരു കുട്ടിയെത്തിയെന്നും അവര്‍ കൂട്ടിചേര്‍ക്കുന്നു. “പക്ഷേ ഈ ചെറിയ സന്തോഷം നിങ്ങളെ സന്തോഷിപ്പിക്കുന്നു, ഇറങ്ങുമ്പോൾ ഞാൻ ഏറ്റവും സന്തോഷവാനായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ, എനിക്ക് മറ്റൊരു കാര്യം ചെയ്യാൻ കഴിയുമെന്ന് തോന്നി. നന്ദി കുട്ടി, ഒരു ദിവസം എന്നെ ചിരിപ്പിച്ചതിന് നന്ദി, ആരാണ് വിജയിച്ചത് എന്നത് ഒരു രഹസ്യമാണ്.” അവർ തങ്ങളുടെ കളിയുടെ അവസാന വിജയിയെ കുറിച്ചുള്ള വിവരം സസ്പെന്‍സാക്കി നിര്‍ത്തി.

പ്രതികരണം

64,000-ത്തിലധികം പേർ വീഡിയോ ഇതിനകം കണ്ടു കഴിഞ്ഞു. കുട്ടിയുമൊത്തുള്ള കാബിന്‍ ക്രൂ അംഗത്തിന്‍റെ ആരോഗ്യകരമായ ആശയവിനിമയം നിരവധി ഉപയോക്താക്കളെ സ്പർശിച്ചു. നിരവധി പേര്‍ അവരെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തി. "നിങ്ങൾ രണ്ടുപേരും വളരെ ഭംഗിയുള്ളവരാണ്" എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ അഭിപ്രായപ്പെട്ടത്.