തന്‍റെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് മറ്റുള്ളവര്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കാനായി ഓസ്ട്രേലിയക്കാരന്‍റെ കണ്ടെത്തിയ സൂത്രം അടിപൊളിയെന്ന് സോഷ്യല്‍ മീഡിയ.
സ്വന്തം സ്ഥലം ഒരു സുപ്രഭാതത്തില്‍ മറ്റൊരാൾ സ്വന്തമാക്കിയാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ഇനി സ്വന്തമാകാതെ തന്നെ അത് സ്വന്തമെന്ന തരത്തില്‍ കരുതി ഉപയോഗിക്കുന്നവരോടോ? ഓസ്ട്രേലിയക്കാരനായ ഒരാൾ ഇത്തരമൊരു പ്രശ്നത്തിന് ബുദ്ധിപരമായ ഒരു മാര്‍ഗ്ഗം കണ്ടെത്തി. അതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സംഭവം ഒരു കാര്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ടതാണ്. തന്‍റെ കാര്‍ പാര്‍ക്കിംഗ് സ്ഥലത്ത് മറ്റുളളവര്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതില്‍ സഹികെട്ട ഒരു സ്ഥലം ഉടമയാണ് താരം.
കാര്‍ പാക്കിംഗിൽ അപരിചിതര്‍ കാര്‍ പാർക്ക് ചെയ്താല്‍ ഉടനെ ഓട്ടോമാറ്റിക്കായി സെറ്റ് ചെയ്ത് വച്ച സ്പിംഗ്ലറില്‍ നിന്നും വെള്ളം ചീറ്റും. ഇതോടെ വാഹനത്തിന്‍റെ ഡ്രൈവര്‍ നനഞ്ഞ് കുളിക്കും. ഒരിക്കല്‍ ഇത് അനുഭവിച്ചൊരാൾ രണ്ടാമത് അവിടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ രണ്ടാമതൊന്ന് ആലോചിക്കും. ക്രേസി ക്ലിപ്സ് എന്ന എക്സ് അക്കൌണ്ടില്‍ നിന്നും സംഭവത്തിന്‍റെ വീഡിയോ പങ്കുവയ്ക്കപ്പെട്ടു. ഇതനകം ഒരു ലക്ഷത്തിന് മേലെ ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു.
Watch Video:ഇലക്ട്രിക്ക് ലൈനില്‍ ഒരു പുൾ അപ്പ്; ഇത് ധീരതയല്ല, ഭ്രാന്താണെന്ന് സോഷ്യല്‍ മീഡിയ, വീഡിയോ വൈറൽ
വീഡിയോയില്‍ ഒരു കാര്‍ പാര്‍ക്കിംഗിലേക്ക് ഒരു കാര്‍ വന്ന് നില്‍ക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. കാറിന്‍റെ ഡ്രൈവര്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചതും ഓട്ടോമാറ്റിക് സ്പിംഗ്ലറില്‍ നിന്നും വെള്ളം ചീറ്റാന്‍ തുടങ്ങി. ഇതോടെ ഇയാൾ അവിടെ നിന്നും കാര്‍ മാറ്റുന്നു. സമാനമായ രീതിയിൽ രണ്ട് മൂന്ന് കാറുകളും അതേ സ്ഥലത്ത് പാര്‍ക്ക് ചെയ്യുന്നതും സമാനമായ രീതിയില്‍ വെള്ളം തെളിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറാലായതിന് പിന്നാലെ നിരവധി പേരാണ് പിന്തുണയുമായെത്തിയത്. മറ്റ് ചിലര്‍ അവിടെ ഒരു നോ പാര്‍ക്കിംഗ് ബോര്‍ഡ് വച്ചാൽ തീരാവുന്ന പ്രശ്നമല്ലേയൂള്ളൂവെന്ന് കുറിച്ചു. വെള്ളത്തിന്‍റെ ബില്ല് കുത്തനെ മുകളിലേക്ക് കയറുമെന്നായിരുന്നു ഒരു കുറിപ്പ്.
Watch Video: 19 മാസത്തിനുള്ളിൽ 70 ലക്ഷം രൂപയുടെ കൊക്കെയ്ന്‍ ഉപയോഗം, ഒടുവില്‍ അവശേഷിച്ചത് മൂക്കിന്‍റെ സ്ഥാനത്ത് ഒരു ദ്വാരം
