ഓരോ തവണ പ്രകാശിപ്പിക്കുമ്പോഴും  അത് തനിക്കുള്ള ഇരയാണെന്ന് കരുതി മുതല മുന്നോട്ടായും പക്ഷേ പറ്റിക്കപ്പെടും. 

ഴിവ് സമയങ്ങളിലെ വിരസത മാറ്റാൻ ഏറ്റവും നല്ല മാർഗമാണ് ഒരു ലേസർ ലൈറ്റ് ഉപയോഗിച്ച് പൂച്ചകളോടൊപ്പം കളിക്കുന്നതാണ്. ലേസർ ലൈറ്റിനെ കീഴ്പ്പെടുത്താനുള്ള പൂച്ചകളുടെ ശ്രമം ഏറെ കൗതുകകരമായ കാഴ്ചയാണ്. എന്നാൽ ഇപ്പോഴിതാ പൂച്ചകൾ മാത്രമല്ല മുതലകളും ലേസർ ലൈറ്റ് കണ്ടാൽ സമ്മാനമായ രീതിയിലാണ് പ്രതികരിക്കുകയെന്ന് തെളിയിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ചതപ്പു നിറഞ്ഞ ഒരു തടാകത്തിലെ മുതലയെ ലേസർ ലൈറ്റ് ഉപയോഗിച്ച് കൊണ്ട് പറ്റിക്കുന്നതിന്‍റെ ഒരു വീഡിയോയാണ് ഇത്.

ഫ്ലോറിഡയിൽ നിന്നുള്ള, എപ്പോള്‍ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ലാത്ത വീഡിയോയുടെ തുടക്കത്തിൽ ചതുപ്പ് നിറഞ്ഞ ഒരു തടാകത്തിനുള്ളിൽ പതുങ്ങിക്കിടക്കുന്ന മുതലെ കാണാം. ഏറെ പായല്‍ നിറഞ്ഞ കുളത്തില്‍ മുതലയെ അല്പം സൂക്ഷിച്ചാല്‍ മാത്രമാണ് കാണാന്‍ കഴിയുക. പെട്ടെന്ന് കരയില്‍ നിന്നും മുതലയുടെ മുന്നിലേക്ക് ഒരു പച്ച നിറത്തിലുള്ള ലേസര്‍ വെളിച്ചം അടിക്കും, മുതല അത് ഭക്ഷണമാണെന്ന് കരുതി കടിക്കാനായി ശ്രമിക്കും. എന്നാല്‍ ഈ സമയം ലേസര്‍ വെളിച്ചം മുതലയുടെ അല്പം മുന്നിലായി അടിക്കും. തുടര്‍ന്ന് മുതല അല്പം മുന്നിലേക്ക് നീന്തിവന്ന് വീണ്ടും വെളിച്ചത്തെ കടിക്കാനായി ശ്രമിക്കും. എന്നാല്‍ പരാജയമാണ് ഫലം. ഇതോടെ വാശി കേറുന്ന മുതല വീണ്ടും വീണ്ടും ശ്രമിക്കുന്നതിനിടെ വീഡിയോ അവസാനിക്കും. 

ബ്രിട്ടീഷ് ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ ഇറാഖിലേക്കും ഇറാനിലേക്കും യാത്ര; വൈറലായി പഴയ ഒരു പാസ്പോര്‍ട്ട് !

View post on Instagram

തൊട്ടാല്‍ പൊള്ളും പെട്രോള്‍! ബൈക്ക് ഉപേക്ഷിച്ച് പോത്തിന്‍റെ പുറത്ത് കയറിയ യുവാവിന്‍റെ വീഡിയോ വൈറല്‍

ജനപ്രിയ ഇൻസ്റ്റാഗ്രാം അക്കൗണ്ടായ പ്യൂബിറ്റിയാണ് കഴിഞ്ഞ തിങ്കളാഴ്ച ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കുവച്ചത്. ഏതാണ്ട് രണ്ട് ലക്ഷത്തിലധികം പേര്‍ വീഡിയോ ഇതിനകം ലൈക്ക് ചെയ്തു. ഫ്ലോറിഡയിലെ ഒരു ചതുപ്പ് പൂച്ച എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷന്‍റെ ചില കണക്കുകൾ പ്രകാരം ഫ്ലോറിഡയിൽ 1.3 ദശലക്ഷം മുതലകളുണ്ട്. മനുഷ്യനും മുതലകളും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ നിരവധി വീഡിയോകൾ ഫ്ലോറിഡിയില്‍ നിന്നും ഇതിന് മുമ്പും സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

'കസിന്‍സിനെ ഉപേക്ഷിക്കൂ, മറ്റൊരാളെ കണ്ടെത്തൂ'; വൈറലായി പാകിസ്ഥാനില്‍ നിന്നുള്ള ഡേറ്റിംഗ് ആപ്പ് പരസ്യം !