Asianet News MalayalamAsianet News Malayalam

തെരുവിലെ 81 കാരിയായ ഭിക്ഷക്കാരി പഴയ ട്യൂഷന്‍ ടീച്ചര്‍; ഒടുവില്‍, വിദ്യാര്‍ത്ഥികളുടെ ഗുരുദക്ഷിണ !

ജീവിതത്തിന്‍റെ ഒഴുക്കില്‍പ്പെട്ട്, തന്‍റെ വാര്‍ദ്ധക്യ കാലത്ത് ചെന്നെയിലെ തെരുവുകളില്‍ ഭിക്ഷയാചിക്കുകയായിരുന്നു. അവരുടെ കഥ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ ടീച്ചറുടെ ശിക്ഷഗണങ്ങള്‍ തങ്ങളുടെ പഴയ ട്യൂഷന്‍ ടീച്ചറെ തേടിയെത്തി. മെര്‍ലിന്‍റെ ജീവിതം വീണ്ടും മാറി മാറിഞ്ഞു. 

Viral video students protect after 81-year-old street beggar is identified as former tuition teacher bkg
Author
First Published Sep 15, 2023, 9:56 AM IST | Last Updated Sep 15, 2023, 9:56 AM IST


സാമൂഹിക മാധ്യമങ്ങള്‍ നമ്മുടെ ജീവിതത്തെ പല രീതിയിലാണ് സ്വാധീനിക്കുന്നത്. നേരിട്ട് കാണാതെ തന്നെ ലോകത്തിന്‍റെ വിവിധ ദേശങ്ങളിലുള്ളവരെ ഒരുമിച്ച് ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള സാങ്കേതികത തന്നെയാണ് ഈ നേട്ടത്തിന് പിന്നില്‍. അതിരുകളില്ലാത്ത ലോകം. 81 വയസുള്ള മെര്‍ലിന്‍ എന്ന ഭിക്ഷക്കാരിയുടെ ജീവിതം പോലും മാറ്റി മറിച്ചിരിക്കുകയാണ് സാമൂഹിക മാധ്യമം. ബര്‍മ്മയില്‍ (ഇന്നത്തെ മ്യാന്മാര്‍) ജനിച്ച് വിവാഹത്തോടെ ഭര്‍ത്താവിനോടൊപ്പം ചെന്നെയില്‍ എത്തിയ ട്യൂഷന്‍ ടീച്ചര്‍ മെര്‍ലിന്‍, പക്ഷേ ജീവിതത്തിന്‍റെ ഒഴുക്കില്‍പ്പെട്ട്, തന്‍റെ വാര്‍ദ്ധക്യ കാലത്ത് ചെന്നെയിലെ തെരുവുകളില്‍ ഭിക്ഷയാചിക്കുകയായിരുന്നു മെര്‍ലിന്‍.  അവരുടെ കഥ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ ടീച്ചറുടെ ശിഷ്യഗണങ്ങള്‍ തങ്ങളുടെ പഴയ ട്യൂഷന്‍ ടീച്ചറെ തേടിയെത്തി. മെര്‍ലിന്‍റെ ജീവിതം വീണ്ടും മാറി മാറിഞ്ഞു. 

അഞ്ച് ദിവസം പഴക്കം ചെന്ന പാസ്ത കഴിച്ച ഇരുപതുകാരൻ മരിച്ചു; സാമൂഹിക മാധ്യമങ്ങളില്‍ കൊണ്ടു പിടിച്ച ചര്‍ച്ച !

10 കുട്ടികളുടെ അച്ഛനായ പുരുഷനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച് 12 കുട്ടികളുടെ അമ്മയായ യുഎസ് യുവതി !

മുഹമ്മദ് ആഷിക് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് മെര്‍ലിനെ തെരുവില്‍ വച്ച് കാണുന്നത്. അദ്ദേഹം അവരെ കുറിച്ച് ഒരു ചെറു വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. ജീവിക്കാന്‍ വേണ്ടി ചെന്നെയിലെ തെരുവുകളില്‍ ഭിക്ഷയാചിക്കുകയാണെന്നും ബര്‍മ്മയില്‍ ജനിച്ച താന്‍ ഭര്‍ത്താവിനൊപ്പമാണ് ചെന്നെയിലേക്ക് വന്നതെന്നും മെര്‍ലിന്‍ പറയുന്നു. തുടര്‍ന്ന് താന്‍ പഴയൊരു ടൂഷന്‍ ടീച്ചറാണെന്നും ഇവര്‍ പറയുന്നു. ആഷിക്കും മെര്‍ലിനും നല്ല തെളിമയുള്ള ഇംഗ്ലീഷില്‍ ഒഴുക്കോടെയാണ് സംസാരിച്ചത്. താന്‍ കുട്ടികള്‍ക്ക് ഇംഗ്ലീഷിനും കണക്കിനും ട്യൂഷനെടുത്തെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് മെര്‍ലിന് ഒരു വരുമാനമാര്‍ഗ്ഗമെന്ന നിലയില്‍ ഇംഗ്ലീഷ് ഭാഷ ഓണ്‍ലൈനായി പഠിപ്പിക്കാന്‍ ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കാമെന്ന മുഹമ്മദ് ആഷികിന്‍റെ നിര്‍ദ്ദേശം അവര്‍ സ്വീകരിച്ചു. മുഹമ്മദ് ആഷികിന്‍റെ ഇന്‍സ്റ്റാഗ്രാം വീഡിയോ നിരവധി പേരാണ് കണ്ടത്.   'ഇംഗ്ലീഷ് വിത്ത് മെർലിൻ' (@englishwithmerlin) എന്ന ഇന്‍സ്റ്റാഗ്രാം പേജും ആഷിക് ആരംഭിച്ചു. പിന്നാലെ തങ്ങളുടെ പ്രിയപ്പെട്ട ട്യൂഷന്‍ ടീച്ചറെ തിരിച്ചറിഞ്ഞ പഴയ ശിഷ്യർ സഹായങ്ങളുമായി രംഗത്തെത്തി.

'ഇതാണ് രാജ്ഞി'; ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്ന യുവാവിനെ ഒപ്പം ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ച യുവതിക്ക് പ്രശംസ!

ഹെല്‍മറ്റ് ധരിക്കാത്തതിന് പോലീസിന്‍റെ വക പിഴ; പിന്നാലെ സ്കൂട്ടര്‍ വിറ്റ് കുതിരയെ വാങ്ങി യുവാവ് !

15 വർഷത്തിലേറെയായി മെർലിനുമായുള്ള ബന്ധം നഷ്ടപ്പെട്ട മുൻ വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയെ തേടിയെത്തി. തന്‍റെ വിദ്യാർത്ഥികളെക്കുറിച്ചും അവർ പങ്കുവെച്ച പ്രിയപ്പെട്ട ഓർമ്മകളെക്കുറിച്ചും ഓർമ്മിക്കുമ്പോൾ മെർലിൻ സന്തോഷവും വികാരവും കൊണ്ട് മതിമറന്നു. മെര്‍ലിന്‍റെ വിദ്യാര്‍ത്ഥികളും ടീച്ചറുടെ വീഡിയോ കണ്ട മറ്റ് ചിലരും ഒടുവില്‍ മെര്‍ലിനെ സഹായിക്കാനായി മുന്നോട്ട് വന്നു. മുഹമ്മദ് ആഷിക് തന്നെ അതിന്‍റെ വീഡിയോയും തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചു. ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കുന്നതിനായി അവര്‍ മെര്‍ലിനെ ഒരു വൃദ്ധസദനത്തിലാക്കി. തങ്ങളുടെ ടീച്ചര്‍ക്ക് സുരക്ഷിതമായ ഒരു സ്ഥലം ഒരുക്കാന്‍ കഴിഞ്ഞെന്നും ആഷിക് എഴുതി. ഇരുവീഡിയോകളും ഇതിനകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Latest Videos
Follow Us:
Download App:
  • android
  • ios