വീഡിയോയ്ക്ക് പിന്നാലെ വൻ വിമർശനമാണ് ഇവർക്ക് നേരിടേണ്ടി വന്നത്. ചിലരൊക്കെ അവർ പറഞ്ഞതിനോട് യോജിച്ചെങ്കിലും ഭൂരിഭാ​ഗം പേരും ചോദിച്ചത്, 'കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതാണ് അവരുടെ സംസ്കാരം. അവരങ്ങനെ ചെയ്യുന്നതിന് നിങ്ങൾക്കെന്താണ്' എന്നാണ്. 

ഇന്ത്യക്കാരിൽ ഭൂരിഭാ​ഗവും കൈ ഉപയോ​ഗിച്ച് ഭക്ഷണം കഴിക്കുന്നവരാണ്. അതാണ് നമ്മുടെ ശീലം. എന്നാൽ, മിക്കവാറും വിദേശികൾ കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന രീതിയെ അത്ഭുതത്തോട് കാണുന്നവരാണ്. ചിലരാവട്ടെ പരിഹാസത്തോടും കാണാറുണ്ട്. അതുപോലെ കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന യുവതിയെ വിമർശിച്ച് എക്സിൽ ഷെയർ ചെയ്ത ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. അതിന് താഴെ വൻ ചർച്ചകളും നടന്നു കൊണ്ടിരിക്കുന്നു. 

JusB (@@jusbdonthate) എന്ന യൂസറാണ് വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എയർപോർട്ടിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. അതിൽ ഒരു യുവതി തന്റെ കൈ ഉപയോ​ഗിച്ച് ഭക്ഷണം കഴിക്കുന്നത് കാണാം. എന്നാൽ, 'എന്റെ അടുത്തിരിക്കുന്ന സ്ത്രീ വൃത്തിയില്ലാത്ത ഈ എയർപോർട്ടിൽ എന്തിനാണ് കൈ ഉപയോ​ഗിച്ച് ഭക്ഷണം കഴിക്കുന്നത്' എന്നാണ് വീഡിയോ പങ്കുവച്ച ആളുടെ ചോദ്യം. അത് തന്നെയാണ് അവർ കാപ്ഷനിൽ ചോദിച്ചിരിക്കുന്നതും. എക്സിലെ ബയോയിൽ നിന്നും ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത് യുഎസ്സിൽ നിന്നുമുള്ള ആളാണ് എന്നാണ് മനസിലാവുന്നത്. 

വീഡിയോയ്ക്ക് പിന്നാലെ വൻ വിമർശനമാണ് ഇവർക്ക് നേരിടേണ്ടി വന്നത്. ചിലരൊക്കെ അവർ പറഞ്ഞതിനോട് യോജിച്ചെങ്കിലും ഭൂരിഭാ​ഗം പേരും ചോദിച്ചത്, 'കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതാണ് അവരുടെ സംസ്കാരം. അവരങ്ങനെ ചെയ്യുന്നതിന് നിങ്ങൾക്കെന്താണ്' എന്നാണ്. 

Scroll to load tweet…

ഒരാൾ ചോദിച്ചത്, 'നിങ്ങൾ ആ യുവതിയുടെ അനുവാദം പോലുമില്ലാതെ അവരുടെ വീഡിയോ എടുത്തിരിക്കുന്നു. അതിന് നിങ്ങൾക്ക് എന്ത് അധികാരമാണുള്ളത്. അങ്ങനെ വീഡിയോ എടുത്തിട്ട് അവരെ വിമർശിക്കാൻ വന്നിരിക്കുന്നു' എന്നാണ്. എന്നാൽ, ഇത്തരം വിമർശനങ്ങളുയർന്നതിന് പിന്നാലെ യുവതി മറ്റൊരു ട്വീറ്റ് കൂടി പങ്കുവച്ചു. അതിൽ പറയുന്നത്, 'കൈകൊണ്ട് ഭക്ഷണം കഴിക്കുന്നവരേ നന്ദി, നിങ്ങൾ‌ വീണ്ടും ഞങ്ങളെ മാസ്കുകളിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കും. നിങ്ങളുടെ കൈകൊണ്ട് ഭക്ഷണം കഴിക്കൽ വീട്ടിലാവാം' എന്നൊക്കെയാണ്. 

അതേസമയം 23 മില്ല്യൺ പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. 'അവർ അവരുടെ കൈകൾ കൊണ്ട് ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ബിസിനസല്ല. പോയി സ്വന്തം കാര്യം നോക്ക്' എന്ന് തന്നെയാണ് മിക്കവരുടേയും അഭിപ്രായം. 

വായിക്കാം: അച്ചോടാ, എന്തൊരു ക്യൂട്ടാണ്; അച്ഛന്റെ ഉറക്കം കളയുന്ന സിംഹക്കുഞ്ഞുങ്ങൾ, വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം