ഒരു ലക്ഷം വിലയുള്ള സോണി ടിവിക്ക് ഫ്ലിപ്കാര്‍ട്ട് വഴി ഓര്‍ഡര്‍ നല്‍കി; കിട്ടിയത് കണ്ടാല്‍ തലയില്‍ കൈവയ്ക്കും!
@thetrueindian എന്ന ട്വിറ്റര്‍ (X) ഉപയോക്താവിനാണ് ഓര്‍ഡര്‍ ചെയ്തതിന് വിപരീതരമായ ഒരു ഉത്പന്നം ലഭിച്ചത്.

ഒരു ലക്ഷം രൂപ വിലയുള്ള സോണി ടിവിക്ക് ഒരാള്‍ ഫ്ലിപ് കാര്‍ട്ട് വഴി ഓര്‍ഡര്‍ നല്‍കി. ടിവി ഇൻസ്റ്റാളേഷൻ തൊഴിലാളി വീട്ടിലെത്തി ടിവി പിടിപ്പിച്ചപ്പോഴാണ് തനിക്ക് പറ്റിയ ചതിയെ കുറിച്ച് ഉപഭോക്താവ് അറിഞ്ഞത്. @thetrueindian എന്ന ട്വിറ്റര്‍ (X) ഉപയോക്താവിനാണ് ഓര്‍ഡര്‍ ചെയ്തതിന് വിപരീതരമായ ഒരു ഉത്പന്നം ലഭിച്ചത്. അദ്ദേഹം ട്വിറ്ററില്‍ തനിക്ക് പറ്റിയ അബദ്ധം ഏറ്റ് പറഞ്ഞപ്പോഴാണ് സംഗതി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഒരു ലക്ഷം രൂപ വിലയുള്ള സോണി ടിവിക്ക് ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുന്നതിനിടെയാണ് ടിവിയുടെ കൊണ്ട് ഇന്‍സ്റ്റലേഷന്‍ തൊഴിലാളി എത്തിയത്. തുടര്‍ന്ന് അദ്ദേഹം ടിവി പൊതിഞ്ഞ കവര്‍ അഴിച്ച് മാറ്റി. അതില്‍ ഒരു ലക്ഷം രൂപ വിലയുള്ള ടിവിക്ക് പകരമായി ഉണ്ടായിരുന്നത് വില കുറഞ്ഞ ഒരു തോംസൺ ടിവി. അത് ഒരു സോണി ടിവി ബോക്സിനുള്ളിൽ സമർത്ഥമായി ഒളിപ്പിച്ചാണ് ഉപഭോക്താവിന് നല്‍കാനായി എത്തിച്ചത്. ട്വിറ്ററില്‍ എഴുതിയ ഒരു നീണ്ട കുറിപ്പില്‍ @thetrueindian തനിക്ക് പറ്റിയ അമളി എഴുതി. അദ്ദേഹം ട്വിറ്ററില്‍ ഫ്ലിപ്കാര്‍ട്ടിനെയും മെന്‍ഷന്‍ ചെയ്തു. 23 ലക്ഷം പേരാണ് ഈ കുറിപ്പ് ഇതിനകം കണ്ടത്. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായം കുറിക്കാനായെത്തി.
കുട്ടികള്‍ ഹോട്ടലില്‍ വച്ച് കരഞ്ഞാല്‍ ഭക്ഷണ ബില്ല് കൂടും; മോശം 'പാരന്‍റിംഗ് ഫീസ്' എന്ന് !
'പ്രേത ഗ്രാമം' ഇന്ന് ടൂറിസ്റ്റുകളുടെ ഇഷ്ട സ്ഥലം; അതിമനോഹരമായ വീഡിയോ വൈറല്‍ !
അദ്ദേഹം ഇങ്ങനെ കുറിച്ചു, 'ഞാൻ ഒക്‌ടോബർ ഏഴിന് ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഒരു സോണി ടിവി വാങ്ങി, ഒക്‌ടോബർ 10 ന് ഡെലിവർ ചെയ്‌തു, സോണി ഇൻസ്റ്റാളേഷൻ പയ്യൻ ഒക്‌ടോബർ 11 ന് വന്നു, അദ്ദേഹം തന്നെ ടിവി അൺബോക്‌സ് ചെയ്‌തു, ഞങ്ങൾ ഞെട്ടി. സോണി ബോക്സിനുള്ളിൽ ഒരു തോംസൺ ടിവി. അതും സ്റ്റാൻഡ്, റിമോട്ട് തുടങ്ങിയ ആക്‌സസറികളൊന്നുമില്ല.' അദ്ദേഹം തുടര്‍ന്ന് എഴുതി, 'അവർ ഇതുവരെ എന്‍റെ റിട്ടേൺ അഭ്യർത്ഥന പ്രോസസ്സ് ചെയ്തിട്ടില്ല. ആദ്യം അവർ എനിക്ക് ഒക്‌ടോബർ 24-ന് റെസലൂഷൻ തീയതി തന്നു, എന്നാൽ 20-ന് അവർ അത് പരിഹരിച്ചതായി കാണിക്കുകയും പിന്നീട് നവംബർ 1-ലേക്ക് നീട്ടുകയും ചെയ്തു. ഇന്നും അവർ പ്രശ്നം പരിഹരിച്ചതായി എന്നെ കാണിക്കുന്നു, പക്ഷേ എന്‍റെ റിട്ടേൺ അഭ്യർത്ഥന പോലും പ്രോസസ്സ് ചെയ്തിട്ടില്ല.' ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ കാണാനായിരുന്നു പെട്ടെന്ന് ടിവി വാങ്ങിയതെന്ന് അദ്ദേഹം എഴുതി. എന്നാല്‍ അത് നടക്കില്ലെന്ന് ഉറപ്പായി. അദ്ദേഹത്തിന്‍റെ കുറിപ്പിന് താഴെ നിരവധി പേരാണ് തങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാനെത്തിയത്. ‘ഓപ്പൺ ബോക്സ് ഡെലിവറി’തെരഞ്ഞടുക്കാത്തത് എന്തെന്ന് നിരവധി പേര്‍ അദ്ദേഹത്തോട് ചോദിച്ചു. കുറിപ്പ് വൈറലായതിന് പിന്നാലെ ഫ്ലിപ്പ്കാര്‍ട്ട് ക്ഷമാപണവുമായി രംഗത്തെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക