Asianet News MalayalamAsianet News Malayalam

ദില്ലിയിൽ 3 BHK ഫ്ലാറ്റ് വെറും 10,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റിൽ; കണ്ണുതള്ളി ബാംഗ്ലൂരുകാര്‍ !

ഒറ്റ മുറിക്ക് പോലും പത്തും ഇരുപതിനായിരമൊക്കെ വാടക കൊടുക്കുന്ന ബംഗളൂരുകാര്‍ക്ക് ദില്ലിയിലെ മൂന്ന് ബിഎച്ച്കെയുടെ വാടക അത്ഭുതപ്പെടുത്തുന്നതായിരുന്നു. 

3BHK Flat in Delhi with just Rs 10000 Security Deposit bkg
Author
First Published Dec 12, 2023, 3:43 PM IST


ബംഗളൂരു നഗരത്തിൽ ഒരു താമസ സൗകര്യം കണ്ടെത്തുക എന്നത് എത്രത്തോളം ദുഷ്കരമായ കാര്യമാണെന്ന്  തെളിയിക്കുന്ന നിരവധി വാർത്താ റിപ്പോർട്ടുകൾ സമീപകാലത്ത് പുറത്തുവന്നിട്ടുണ്ട്. വാടക വീടുകളുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് കൂടുതലാണെന്ന് പറയുന്നത് ഇപ്പോൾ ബംഗളൂരുകാരെ സംബന്ധിച്ച് ഒരു വാര്‍ത്തയെ അല്ല. എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ട ദില്ലിയിലെ ഒരു 3 ബിഎച്ച്കെ ഫ്ലാറ്റിന്‍റെ പരസ്യം പക്ഷേ, ബംഗളൂരുകാരെ  അക്ഷരാര്‍ത്ഥത്തില്‍ അതിശയപ്പെടുത്തി. 

3 ബിഎച്ചകെ ഫ്ലാറ്റിന്‍റെ ഡെപ്പോസിറ്റ് തുകയാണ് ബംഗളൂരുകാര്‍ക്ക് അതിശയമായത്. കാരണം അത് വെറും 10,000 രൂപയായിരുന്നു. ഈ പരസ്യം ബംഗളൂരുകാര്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. നിരവധി ബംഗളൂരുകാര്‍ തങ്ങളുടെ അഭിപ്രായങ്ങളെഴുതാന്‍ പരസ്യത്തിന് താഴെ ഒത്തുകൂടി. എന്നാല്‍ പിന്നീട് ഈ ട്വിറ്റ് പിന്‍വലിച്ചെങ്കിലും കമന്‍റുകള്‍ ഇപ്പോഴും ട്വിറ്ററില്‍ വൈറലാണ്. 

പ്രേതബാധയുള്ള ബംഗ്ലാവ്, യാത്രക്കാരെ ശല്യം ചെയ്യുന്ന റോഡ്; റാഞ്ചിയിലെ നിഗൂഡത നിറഞ്ഞ മൂന്ന് പ്രദേശങ്ങളെ അറിയാം!

ഫിലിപ്പിയന്‍ യുവതി യുഎസുകാരനെ വിവാഹം കഴിച്ചത് പണം മാത്രം കണ്ടെന്ന് ആരോപണം; സത്യമെന്ത്?

@cinematicnoodle എന്ന ട്വിറ്റര്‍ (X) ഉപയോക്താവാണ് ഫ്ലാറ്റിന്‍റെ ചിത്രങ്ങൾ സഹിതമുള്ള പരസ്യം പങ്കുവച്ചത്. അദ്ദേഹത്തിന്‍റെ പോസ്റ്റ് ഇങ്ങനെയായിരുന്നു; ഞാൻ ഈ മാസാവസാനം  സാകേതിലെ FFE-യിലെ 3BHK-ൽ നിന്നും ഒഴിഞ്ഞ് പോവുകയാണ്.  നല്ല സൂര്യപ്രകാശമുള്ള മുറി + വീട് വിശാലമാണ്.  വീട്ടുടമസ്ഥയടക്കം എല്ലാവരും ശാന്തരാണ്.  വാടക: 10,600 സെക്യൂരിറ്റി: 10,000,” അഭൂതപൂര്‍വ്വമായ വിലക്കുറവുള്ള 3 ബിഎച്ച്കെയുടെ പരസ്യം കണ്ടതും ബംഗളൂരുകാര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. നഗരത്തിലെ കുടുസുമുറികളില്‍ വലിയ വാടക കൊടുത്ത് ജീവിക്കുന്ന പലരെയും ഇത് അസൂയപ്പെടുത്തിയെന്നതാണ് യാഥാര്‍ത്ഥ്യം. 

'ദില്ലി റെന്‍റ് സെക്യൂരിറ്റി ഡെപ്പോസിറ്റുകൾ വളരെ മധുരമുള്ളതാണ്.' ഞാൻ 2BHK -യ്ക്ക് 2 ലക്ഷം ഡിപ്പോസിറ്റ് നൽകിയ ഒരു ദൗർഭാഗ്യവാനായ ബംഗളൂരു ഹൗസ് ഹണ്ടർ ആണെ'ന്നായിരുന്നു പോസ്റ്റിന് താഴെ ഒരാൾ  കുറിച്ചത്. ബംഗളൂരു നഗരവാസികളായ വാടകക്കാർക്ക് പുറമേ മറ്റ് നഗരങ്ങളിൽ വാടകയ്ക്ക് താമസിക്കുന്നവരും സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയിൽ അത്ഭുതം പ്രകടിപ്പിച്ചു. രാജ്യ തലസ്ഥാനത്ത് ഇത്രയും ചെറിയ തുകയ്ക്ക് മൂന്ന് ബെഡ്റൂമുള്ള ഫ്ലാറ്റ് എന്നത് ബംഗളൂരുകാരെ സംബന്ധിച്ച് അവിശ്വസനീയമായിരുന്നു. നഗരത്തില്‍ എല്ലായിടത്തും കുറഞ്ഞത് മൂന്ന് മാസത്തെ വാടക സെക്യൂരിറ്റി ഡിപ്പോസിറ്റായി നല്‍കണം. വണ്‍ ബിഎച്ച്കെ ഫ്ലാറ്റിന് പോലും 20,000 ത്തിനും മുകളിലാണ് വാടക. അതേസമയം ദില്ലിയില്‍ വെറും 10,000 ത്തിന് മൂന്ന് ബെഡ്റൂമുള്ള ഫ്ലാറ്റ് എന്നത് അത്ഭുതമാണെന്നായിരുന്നു ബംഗളൂരുകാരുടെ അഭിപ്രായം. 

ജര്‍മ്മനിയിലെ 'അംഗീകൃത വേശ്യാലയ'ങ്ങള്‍ക്ക് പൂട്ടുവീഴുമോ?

Latest Videos
Follow Us:
Download App:
  • android
  • ios